KeralaNEWS

ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു, കാഞ്ഞങ്ങാട് നഗരത്തിലെ ഡ്രൈവറാണ്

കാഞ്ഞങ്ങാട് : ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവറും മാവുങ്കാൽ നെല്ലിത്തറ എക്കാൽ സ്വദേശിയുമായ അനിൽ പുലിക്കോടൻ( 44) ആണ് മരിച്ചത്. ഇന്നലെ (ബുധൻ) രാത്രി 11 മണിയോടെ ഹോസ്‌ദുർഗ് ഹയർ സെക്കന്ററി സ്കൂളിന് മുന്നിലായുള്ള ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ശബ്ദം കേട്ട് ഓടിക്കൂടിയ ആളുകൾ അനിലിനെ ഓട്ടോയിൽ നിന്ന് പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റിന് എതിർവശത്തെ സ്റ്റാന്റിലെ ഡ്രൈവറാണ്. രാത്രി സമയത്ത് സർവീസ് നടത്താറാണ് പതിവ്. മൃതദേഹം ഇപ്പോൾ ജില്ലാശുപത്രിയിൽ.

Back to top button
error: