1.ബീഫ് – ഒരു കിലോ
2.മുളകുപൊടി – ഒരു ചെറിയ സ്പൂൺ
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
കുരുമുളക് – ഒരു ചെറിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ – അൽപം വീതം
3.സവാള – മൂന്നു വലുത്
തക്കാളി – രണ്ട് ഇടത്തരം
ഇഞ്ചി – ഒരിഞ്ചു കഷണം
വെളുത്തുള്ളി – ഒരു ചെറിയ കുടം
4.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
കശുവണ്ടിപ്പരിപ്പ് – ആറ്
5.എണ്ണ – പാകത്തിന്
6.ഉപ്പ് – പാകത്തിന്
7.മുളകുപൊടി – രണ്ടു വലിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
8.ഗരംമസാലപ്പൊടി – ഒന്നര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ബീഫ് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് പൊടിച്ചു വയ്ക്കണം.
∙മൂന്നാമത്തെ ചേരുവ മിക്സിയിൽ അരച്ചു വയ്ക്കുക.
∙തേങ്ങ ചുരണ്ടിയതും കശുവണ്ടിപ്പരിപ്പും യോജിപ്പിച്ചു വറുത്ത് അരച്ചു വയ്ക്കണം.
∙വൃത്തിയാക്കിയ ബീഫിൽ രണ്ടാമത്തെ ചേരുവ പൊടിച്ചതു പുരട്ടി കുറഞ്ഞത് അരമണിക്കൂറെങ്കിലും വയ്ക്കുക.
∙പിന്നീട് ഉപ്പും ചേർത്തു പ്രഷർ കുക്കറിൽ വേവിച്ചു വാങ്ങുക.
∙എണ്ണ ചൂടാക്കി അരച്ചു വച്ചിരിക്കുന്ന സവാള മിശ്രിതം ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ ഏഴാമത്തെ ചേരുവയും പാകത്തിനുപ്പും ചേർത്തു വഴറ്റണം.
∙ഇതിൽ ബീഫ് വേവിച്ചതു വെള്ളത്തോടുകൂടി ചേർത്തിവക്കുക. ഗ്രേവി നന്നായി കുറുകി വരുമ്പോൾ വറുത്തരച്ച തേങ്ങ–കശുവണ്ടിപ്പരിപ്പു മിശ്രിതവും ഗരംമസാലപ്പൊടിയും ചേർത്തിളക്കി കുറുകുമ്പോൾ വാങ്ങുക.
∙ആവശ്യമെങ്കിൽ അൽപം വെളിച്ചെണ്ണയിൽ കടുകും ചുവന്നുള്ളിയും കറിവേപ്പിലയും തേങ്ങാക്കൊത്തും മൂപ്പിച്ചു കറിയിൽ ചേർക്കാം.