ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തില്‍ ദർശനം നടത്തി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബുധനാഴ്ച രാവിലെയാണ് അദ്ദേഹം രാംലല്ലയെ ദർശിക്കാൻ രാമക്ഷേത്രത്തിലെത്തിയത്.
അയോദ്ധ്യയില്‍ മുൻപും എത്തിയിട്ടുണ്ടെന്നും ശാന്തി ലഭിക്കുന്നിടത്ത് എത്താൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഗവർണർ പ്രതികരിച്ചു.
രാംലല്ലയെ ഗവർണർ സാഷ്ടാംഗം വണങ്ങുന്ന ദൃശ്യങ്ങളും അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രതിരൂപം ഏറ്റുവാങ്ങുന്ന ചിത്രവും സോഷ്യല്‍ മീഡിയയിലെ ഔദ്യോഗിക പേജില്‍ അദ്ദേഹം തന്നെ പങ്കുവച്ചിട്ടുമുണ്ട്.