പാലക്കാട്: കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം മലമ്ബുഴ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നു വിടുന്നു.
ഇന്നു (മെയ് 10) രാവിലെ 10 മണി മുതല്‍ 5 ദിവസത്തേക്ക് നിയന്ത്രിത അളവില്‍ വെള്ളം തുറന്ന് വിടുമെന്നും വെള്ളം ദുരുപയോഗം ചെയ്യരുതെന്നും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.