IndiaNEWS

ഓട്ടോറിക്ഷയില്‍ പത്താംക്ലാസുകാരിക്ക് പീഡ‍നം

സ്കൂളിൽ നിന്നും  വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10- ാം ക്ലാസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി. പതിവായി കുട്ടിയെ വീട്ടിലെത്തിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് വിജനമായ വഴിയില്‍ വച്ച്‌ കുട്ടിയെ അതിക്രമത്തിനിരയാക്കിയത്.

നാഗ്പൂരിലെ ഓംകാർ നഗറിലാണ് സംഭവം. 25-കാരനായ ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി.അതിക്രമത്തിന്റെ വീഡ‍ിയോ പുറത്തുവന്നതോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

പിൻസീറ്റിലിരിക്കുന്ന കുട്ടിയെ ഇയാള്‍ ബലം പ്രയോഗിച്ചാണ് അക്രമിക്കുന്നത്. ഇത് തടയാൻ പെണ്‍കുട്ടി ശ്രമിക്കുന്നതും ഇയാളെ തള്ളി മാറ്റുന്നതും വീഡിയോയില്‍ കാണാം.

Signature-ad

 

യൂണിഫോമാണ് വിദ്യാർത്ഥി ധരിച്ചിരിക്കുന്നത്.ഓട്ടോറിക്ഷയെ പിന്തുടർന്നെത്തിയ ദമ്ബതികള്‍ പകർത്തിയ വീഡിയോയാണ് പുറത്തുവന്നത്. ഇതില്‍ പൊലീസിനെയും ടാഗ് ചെയ്തിരുന്നു.തുടർന്നായിരുന്നു അറസ്റ്റ്.

Back to top button
error: