KeralaNEWS

ഗൾഫിൽ വമ്ബൻ തൊഴില്‍ അവസരമൊരുക്കി ലുലു ഗ്രൂപ്പ്, സൗജന്യവിസയില്‍ പറക്കാം

തൃശൂർ: സൗജന്യ വിസയില്‍ മിഡില്‍ ഈസ്റ്റിലേക്ക് അവസരമൊരുക്കി ലുലു ഗ്രൂപ്പ്.പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ടാണ് അഭിമുഖത്തിന് ക്ഷണിച്ചിരിക്കുന്നത്.

14 ന് കോഴിക്കോടും, 16 ന് തൃശൂരും വച്ചാണ് അഭിമുഖങ്ങള്‍. അക്കൗണ്ടൻറ്, ഐടി സപ്പോർട്ട് സ്റ്റാഫ്, സെയില്‍സ്മാൻ, കാഷ്യർ, കുക്ക്, ബേക്കർ, ബുച്ചർ, ഫിഷ്മോഗർ, ടെയ്ലർ, സെക്യൂരിറ്റി, ഇലക്‌ട്രീഷ്യൻ, ആർട്ടിസ്റ്റ്, ഗ്രാഫിക്സ് ഡിസൈനർ, സ്നാക് മേക്കർ, സാൻഡ്വിച്ച്‌ – ഷവർമ്മ – സലാഡ് മേക്കർ എന്നീ ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ.

എംകോം ഉള്ളവർക്ക് അക്കൗണ്ടൻറ് തസ്കിയിലേക്ക് അപേക്ഷിക്കാം. ബിസിഎയോ മൂന്ന് വർഷ ഐടി ഡിപ്പോമയോ ആണ് ഐടി സപ്പോർട്ട് സ്റ്റാഫ് ഒഴിവിലേക്കുള്ള യോഗ്യത. 30 വയസാണ് പ്രായപരിധി. പ്ലസ് ടുവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർ‌ക്ക് സെയില്‍സ്മാൻ ക്യാഷർ തസ്കയിലേക്ക് അപേക്ഷിക്കാം. 20 മുതല്‍ 28 വരെയാണ് പ്രായപരിധി.

Signature-ad

23 മുതല്‍ 35 വരെ പ്രായവും മൂന്ന് വർഷത്തെ തൊഴില്‍പരിചയവും ഉള്ളവർക്ക് കുക്ക്, ബേക്കർ, കോണ്‍ഫെക്ഷനർ, ബുച്ചർ, ഫിഷ്മോംഗർ, ടെയ്ലർ, സെക്യൂരിറ്റി, ഇലക്‌ട്രീഷ്യൻ, ആർട്ടിസ്റ്റ്, ഗ്രാഫിക് ഡിസൈനർ, സ്നാക് മേക്കർ, സാൻഡ്വിച്ച്‌ – ഷവർമ്മ – സലാഡ് മേക്കർ, അഭിമുഖത്തില്‍ പങ്കെടുക്കാം.

വിശദമായ ബയോഡേറ്റ, കളർ പാസ്പോർട്ട് കോപ്പി, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവയുമായാണ് അഭിമുഖത്തിന് എത്തേണ്ടത്. പുരുഷ ഉദ്യോഗാർത്ഥികള്‍ക്കാണ് ഇത്തവണ അവസരം.

കോഴിക്കോട് സുമംഗലി ഓഡിറ്റോറിയത്തിലും തൃശൂർ ലുലു കണ്‍വെൻഷൻ സെൻറർ (ഹയാത്ത്) ലുമാണ് അഭിമുഖം നടക്കുന്നത്. രാവിലെ 9 മണി മുതല്‍ മൂന്ന് വരെയാണ് സമയം.

Back to top button
error: