KeralaNEWS

വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായി കെഎസ്‌ഇബി; സംസ്ഥാനത്ത്‌ ലോഡ് ഷെഡ്ഡിങ് ഇല്ല

തിരുവനന്തപുരം: സ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അവലോകന യോഗം.
പ്രതിസന്ധിക്കിടെ മേഖല തിരിച്ച്‌ നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായും കെഎസ്‌ഇബി വിലയിരുത്തി.

നിലവില്‍ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണ്. ഉപഭോഗം കൂടുതലുളള വളരെ കുറച്ച്‌ സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം തുടരാനും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തില്‍ ചേർന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.

വൈദ്യുതി ഉപഭോഗം കുറക്കാനുളള നിർദ്ദേശങ്ങളും കെഎസ്ഇബി പുറത്തിറക്കി. രാത്രി കാലത്ത് എസി 26 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ക്രമീകരിക്കാൻ പൊതുജനങ്ങളോട് കെഎസ്‌ഇബി നിർദ്ദേശിച്ചു.

Signature-ad

ഒൻപതിന് ശേഷം അലങ്കാരവിളക്കുകള്‍ പരസ്യബോർഡുകള്‍ എന്നിവ പ്രവർത്തിപ്പിക്കുക എന്നും നിർദ്ദേശത്തിലുണ്ട്.

Back to top button
error: