IndiaNEWS

ബിജെപി നേതാവിന്റെ വോട്ട് ചെയ്തത് പ്രായപൂര്‍ത്തിയാകാത്ത മകൻ

ഭോപ്പാൽ: മധ്യപ്രദേശിലെ ബെരാസിയയില്‍ ബി.ജെ.പി. നേതാവിന്റെ പ്രായപൂർത്തിയാവാത്ത മകൻ വോട്ടുചെയ്ത സംഭവത്തില്‍ വിവാദം.

ബി.ജെ.പിയുടെ പ്രാദേശിക നേതാവ് വിനയ് മെഹാറിന്റെ വോട്ട് മകൻ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തുകയും ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയുംചെയ്തതാണ് വിവാദത്തിന് ആധാരം.

14 സെക്കൻഡുള്ള വീഡിയോ ബി.ജെ.പി. നേതാവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ തന്നെയാണ് പങ്കുവെച്ചത്. നേതാവും മകനും പോളിങ് ബൂത്തില്‍ നില്‍ക്കുന്നതും താമരചിഹ്നത്തില്‍ വോട്ടുചെയ്യുന്നതും ദൃശ്യത്തിലുണ്ട്. വി.വി. പാറ്റില്‍ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ പേരും ചിഹ്നവും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, ‘ഓക്കെ, ഇത്രയും മതി’, എന്ന് പിതാവ് മകനോട് പറയുന്നതും കേള്‍ക്കാം.

Signature-ad

ബൂത്തില്‍ മൊബൈല്‍ ഫോണ്‍ അനുവദിച്ചതും പ്രായപൂർത്തിയാകാത്ത മകനെ വോട്ട് ചെയ്യാൻ അനുവദിച്ചതിലും വലിയ ചോദ്യങ്ങളാണ് ഉയരുന്നത്.അതേസമയം, സംഭവത്തോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബബേലെ വീഡിയോ എക്സില്‍ പങ്കുവെച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ ബി.ജെ.പി. കുട്ടികളുടെ കളിപ്പാട്ടമാക്കിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Back to top button
error: