KeralaNEWS

എടത്വയില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ രണ്ടു പേർക്ക് ദാരുണാന്ത്യം

ആലപ്പുഴ: എടത്വയില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ രണ്ടു പേർക്ക് ദാരുണാന്ത്യം.പെരിങ്ങര സ്വദേശികളായ സോമന്‍, മോഹനന്‍ എന്നിവരാണ് മരിച്ചത്.

സ്‌കൂട്ടർ യാത്രികരായിരുന്നു ഇരുവരും.എടത്വ-തകഴി സംസ്ഥാന പാതയില്‍ കേളമംഗലം പറത്തറ പാലത്തിന് സമീപം  രാവിലെ 8 മണിക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ നൂറ് മീറ്ററോളം നിരങ്ങി മാറിയാണ് നിന്നത്. സ്‌കൂട്ടറില്‍ നിന്ന് യാത്രക്കാര്‍ തെറിച്ചു വീണാണ് ഗുരുതര അപകടം സംഭവിച്ചത്.

തകഴിയിലെ തടിമില്ലിലെ പണിക്കാരാണ് ഇരുവരും. തിരുവല്ലയിലേക്ക് പോവുകയായിരുന്ന ചേര്‍ത്തല ഡിപ്പോയിലെ ബസാണ് ഇവരെ ഇടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: