Month: May 2024

  • Kerala

    പെൺകുട്ടിക്ക് കഠിനമായ വയറുവേദന, ആശുപത്രിയിൽ ചെന്നപ്പോൾ 5 മാസം ഗര്‍ഭിണി; അയല്‍വാസിയായ 25 കാരനെതിരെ പോക്‌സോ കേസ്

           വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. പിന്നാലെ അയല്‍വാസിയായ 25കാരന്‍ നാട്ടില്‍ നിന്നും മുങ്ങി. കാസർകോട് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17 കാരിയാണ് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയപ്പോള്‍ ഗര്‍ദിണിയാനെന്ന് തെളിഞ്ഞത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് പോക്‌സോ കേസ് രെജിസ്റ്റര്‍ ചെയ്തു. മുങ്ങിയ യുവാവ്, പെണ്‍കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുള്ളതെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.

    Read More »
  • Kerala

    മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,നന്ദി അറിയിച്ച് മുഖ്യമന്ത്രി

    തിരുവനന്തപുരം: 79ാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ജിക്ക് ജന്മദിന ആശംസകള്‍ നേരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നുമായിരുന്നു പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്. നന്ദി നരേന്ദ്ര മോദിജിയെന്ന് മുഖ്യമന്ത്രി ടീറ്റിന് മറുപടി നല്‍കി. ഇന്ന് മുഖ്യമന്ത്രിയുടെ 79-ആം ജന്മദിനമായിരുന്നു. പതിവ് പോലെ തന്നെ ഇക്കുറിയും യാതൊരു ആഘോഷങ്ങളുമില്ലായിരുന്നു. രാവിലെ പതിവ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തു. പിറന്നാള്‍ ദിനം ഔദ്യോഗിക വസതിയില്‍ ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വീട്ടുകാര്‍ പായസം വിതരണം ചെയ്തു.   ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തലേദിവസമാണ് 72 വര്‍ഷമായി വെളിപ്പെടുത്താതിരുന്ന ജന്മദിന രഹസ്യം മുഖ്യമന്ത്രി പരസ്യമാക്കിയത്. ഔദ്യോഗിക രേഖകള്‍ പ്രകാരം മാര്‍ച്ച് 21നാണ് ജനനത്തീയതി എങ്കിലും യഥാര്‍ത്ഥ ജന്മദിനം മേയ് 24നാണെന്ന് മുഖ്യമന്ത്രി അന്ന് അറിയിക്കുകയായിരുന്നു.  

    Read More »
  • Kerala

    സന്തോഷ് ജോർജ് കുളങ്ങരയെ പൊളിച്ചടുക്കി നടൻ വിനായകൻ: സ്വന്തം രാജ്യത്തെ വികലമായി ചിത്രീകരിക്കുന്ന ഇദ്ദേഹത്തെ നമ്പരുതെന്ന് നടൻ

       സഞ്ചാരമാണ്  സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ മാസ്റ്റർ പീസ്. കേരളത്തിൻ്റെ പരിചിതമുഖമായി അദ്ദേഹം മാറിയത് അങ്ങനെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയാണ് സന്തോഷ് ജോര്‍ജിൻ്റെ പ്രിയപ്പെട്ട പ്ലാറ്റ്ഫോം. കലയും രാഷ്ട്രീയവും സാംസ്കാരികവുമായ വിഷയങ്ങളൊക്കെ അദ്ദേഹം പ്രതിദിനം ചർച്ച ചെയ്യുന്നു. കഴിഞ്ഞ കുറച്ച്‌ വർഷങ്ങള്‍ കൊണ്ട് ഭാരതത്തിലുണ്ടായ മാറ്റങ്ങളെയും വികസനങ്ങളെയും ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയെ ഉള്‍പ്പടെ സന്തോഷ് ജോര്‍ജ് കുളങ്ങര അഭിനന്ദിച്ചിരുന്നു. അതിനോടു യോജിപ്പും വിയോജിപ്പും ഉള്ളവർ ധാരാളമുണ്ട്.  ഇപ്പോൾ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ വിനായകന്‍. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തുടങ്ങി ദേശീയ അവാര്‍ഡ് വരെ നേടിയ താരമാണ് വിനായകന്‍. പലപ്പോഴും വിനായകന്റെ വാചകങ്ങളും അഭിപ്രായങ്ങളും വിവാദങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്. അതില്‍ പ്രശസ്തരായവരും ആളുകള്‍ക്ക് ഏറെയിഷ്ടമുള്ളവരും പെടാറുണ്ട്. അക്കൂട്ടത്തില്‍ ഒരാള്‍ കൂടി വരുന്നു. സന്തോഷ് ജോര്‍ജ് കുളങ്ങര…! ഇദ്ദേഹത്തെ  വിശ്വസിക്കരുതെന്നാണ് വിനായകന്‍ പറയുന്നത്. ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയെന്നാണ് വിനായകന്റെ ആരോപണം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്.…

    Read More »
  • Kerala

    കണ്ണൂർ- മയക്കു മരുന്നുകളുടെ ഹബ്ബ്: എംഡിഎംഎയുമായി  ഇന്നലെ യൂത്ത് കോണ്ഗ്രസ് പ്രാദേശിക നേതാവ് ഉൾപ്പെടെ 2 പേർ കുടുങ്ങി, പെൺകുട്ടികളും വീട്ടമ്മമാരും വിദ്യാർത്ഥികളും വരെ മയക്കു മരുന്ന് റാക്കറ്റിലെ കണ്ണികൾ

         മാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി 2 പേർ കണ്ണൂരിൽ അറസ്റ്റിലായത് ഇന്നലെയാണ്. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മനീഷ് മോഹൻ (35), ജെയിസ് ജോസഫ് (36) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം  ശ്രീകണ്ഠപുരം തൃക്കടമ്പ് വച്ചാണ് ലഹരി വസ്തുക്കളുമായി ഇവരെ പിടികൂടിയത്. ഇരുവരും സഞ്ചരിച്ച ആൾട്ടോ കാറിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. മനീഷ് മോഹൻ യൂത്ത് കോണ്ഗ്രസ് പ്രാദേശിക നേതാവാണ്. *          *         * ജില്ലയിലെ തളിപ്പറമ്പ് ബാവുപറമ്പില്‍ എം ഡി എം എയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ മാസമാണ്. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി എം റിസ്വാന്‍(34), അഴീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ എല്‍ റംഷാദ്(29), ഇവരോടൊപ്പം കാറില്‍ ഉണ്ടായിരുന്ന വി.വി അന്‍സാരിയും (32) പിടിയിലായി. *          *         * അടുത്ത കാലത്താണ് എം ഡി എം എയും കഞ്ചാവുമായി തളിപ്പറമ്പ് സ്വദേശി നദീർ (28) കണ്ണൂര്‍ റേഞ്ച്…

    Read More »
  • Kerala

    കാമുകന്റെ അമ്മയുമായി കലഹം, ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചെത്തിയ യുവതി വീടിന് തീവെച്ചു

         കാമുകൻ്റെ അമ്മയുമായുള്ള ശണ്ഠയെ തുടർന്ന് ഒന്നിച്ച് താമസിക്കുന്ന യുവാവിന്റെ വീടിന് 35 കാരി തീവെച്ചു. സംഭവത്തില്‍ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കാസർകോട് കുമ്പള കുടാല്‍ മേര്‍ക്കള, കയ്യാര്‍, മാണിയത്തടുക്കയിലെ നയന്‍ കുമാറിനൊപ്പം താമസിക്കുന്ന ഉഷയെ ആണ് റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അക്രമം നടന്നത്. ഉഷക്ക് മക്കളും ഭര്‍ത്താവുമുണ്ട്. ഒന്നര വര്‍ഷമായി ഉഷ ഇവരെ ഉപേക്ഷിച്ച് നയന്‍ കുമാറിനൊപ്പം താമസിച്ച് വരികയായിരുന്നു. ഉഷയെ കൂടാതെ നയന്‍ കുമാറിന്റെ മാതാവും സഹോദരിയും വീട്ടില്‍ താമസമുണ്ട്. യുവതി തൻ്റെ മകനൊപ്പം താമസിക്കുന്നതില്‍ മാതാവിന് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു. അതിനാല്‍ ഉഷയ്ക്കും കാമുകൻ്റെ അമ്മയെ  ഇഷ്ടമായിരുന്നില്ല. സംഭവദിവസം വീട്ടില്‍ നയന്‍ കുമാറിന്റെ മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയത്ത് ഉഷ തന്റെ ബാഗും വസ്ത്രങ്ങളും പുറത്തേക്ക് മാറ്റിയ ശേഷം മണ്ണെണ്ണയൊഴിച്ച് ഓടുമേഞ്ഞ വീടിന് തീവെക്കുകയായിരുന്നു. പുറത്തേക്ക് ഓടി രക്ഷപ്പെട്ട നയന്‍ കുമാറിന്റെ മാതാവ് ബഹളംവെച്ച് അയല്‍വാസികളെ വിവരമറിയിച്ചു.…

    Read More »
  • Kerala

    ഒരുപാട് ചിരി ഓർമ്മകൾ സമ്മാനിച്ച, സിനിമ- മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

    മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു. കാഥികൻ, മിമിക്രി ആർട്ടിസ്റ്റ്, സിനിമാ നടൻ, സ്ക്രിപ്റ്റ് റൈറ്റെർ എന്നീ നിലകളിൽ തിളങ്ങിയ സോമരാജ് അഞ്ചരകല്യാണം, കണ്ണകി , കിംഗ് ലയർ, ഫാൻ്റം, പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി,  കണ്ണകി തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചാനൽ കോമഡി താരമായി തിളങ്ങിയ സോമരാജ് ഏതാനും നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മിമിക്രിയിലൂടെ  കലാരംഗത്തു വന്ന  സോമരാജ്  ഒട്ടനവധി ടിവി ഷോകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. പ്രമുഖരായ പല താരങ്ങൾക്ക് ഒപ്പവും അദ്ദേഹം സ്റ്റേജ് പങ്കിട്ടിട്ടുണ്ട്. അഭിനേതാവിന് പുറമെ ഒരു സിനിമയുടെ തിരക്കഥയും സംഭാഷണവും സോമരാജ് ഒരുക്കിയിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം ആണ് ആ സിനിമ. സംസ്കാരം നാളെ കോട്ടയം കഞ്ഞികുഴിയിലെ ശ്മശാനത്തിൽ നടക്കും.

    Read More »
  • Kerala

    കോഴി കഴിക്കാമോ…? നാടെങ്ങും പക്ഷിപ്പനി, പക്ഷേ ചിക്കന് പൊള്ളുന്ന വിലയും വിപണി സജീവവും; കൃത്യമായ വിശദീകരണം നൽകാതെ അധികൃതർ 

        കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി പടരുകയാണ്. കോഴി, താറാവ്, കാട, മറ്റുവളർത്ത് പക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) തുടങ്ങിയവയുടെ വിൽപനയും കടത്തലും നിരോധിച്ചു എന്നാണ്  ജില്ലകളിലെ ഭരണ മേധാവികളുടെ  അറിയിപ്പ്. എന്നാൽ വിൽപ്പന നിരോധനം  സംബന്ധിച്ച് ഇറച്ചി കടകളിലോ ഹോട്ടലുകളിലോ  കൃത്യമായ വിവരങ്ങൾ ഒന്നും ജില്ലാ ഭരണകൂടങ്ങൾ നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ വിപണിയിൽ ചിക്കൻ കച്ചവടം തകർക്കുന്നു, അതും പൊള്ളുന്ന വിലയും. പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിൽ 22,678 വളർത്ത് പക്ഷികളെ  കൊന്നൊടുക്കി. 4 കോഴിഫാമിൽ ഉൾപ്പെടെ ആലപ്പുഴ, പത്തനംതിട്ട കോട്ടയം ജില്ലകളിലായി 8 സ്ഥലത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലെ  തഴക്കര,  തലവടി, ചമ്പക്കുളം എന്നിവിടങ്ങളിലും പത്തനംതിട്ടയിലെ നിരണത്തുമാണു രോഗം സ്ഥിരീകരിച്ചത്. കോട്ടയത്തെ മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലും പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. പതിനായിരത്തിലധികം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ…

    Read More »
  • LIFE

    വീട്ടുകാരുടെ സമ്മതമില്ലാത്ത വിവാഹമാണോ? ദിയയുടെ വിവാഹത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സിന്ധു കൃഷ്ണ

    നടന്‍ കൃഷ്ണ കുമാറും കുടുംബവുമൊക്കെ മലയാളികള്‍ക്ക് സുപരിചിതരാണ്. സിനിമയും രാഷ്ട്രീയവുമൊക്കെയായി നടന്‍ തിരക്കിലാണെങ്കില്‍ ഭാര്യയും മക്കളും സോഷ്യല്‍ മീഡിയയിലാണ് സജീവമായിരിക്കുന്നത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളുമൊക്കെ അവധിക്കാലം ആഘോഷിക്കാന്‍ വേണ്ടി മലേഷ്യയിലേക്ക് പോയിരിക്കുകയാണ്. ഇടയ്ക്കിടെ കുടുംബം ഒരുമിച്ചും മക്കള്‍ ഒറ്റയ്ക്കുമൊക്കെ യാത്രകള്‍ പോവാറുണ്ട്. അത്തരത്തില്‍ മലേഷ്യയിലെ യാത്ര വിശേഷങ്ങളുമായി സിന്ധു കൃഷ്ണ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. കൃഷ്ണകുമാര്‍ ഇലക്ഷന്‍ തിരക്കുകളിലായതിനാല്‍ ഇത്തവണ അമ്മയും മക്കളും മാത്രമടങ്ങുന്ന യാത്രയായിരുന്നു. നാല് പെണ്‍മക്കളില്‍ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയും മലേഷ്യയിലേക്കുള്ള യാത്രയില്‍ ഇല്ലായിരുന്നു. ദിയ ബോയ്ഫ്രണ്ടിനൊപ്പം മറ്റ് യാത്രകളിലായതിനാലാണ് കുടുംബത്തിനൊപ്പമുള്ള അവധിക്കാലം മാറ്റി വെച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി അശ്വിന്‍ ഗണേശ് എന്ന യുവാവുമായി പ്രണയത്തിലാണ് ദിയ കൃഷ്ണ. ഇരുവരും ഒരുമിച്ച് വിദേശത്തേക്ക് അടക്കം യാത്രകള്‍ പോയിരുന്നു. പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ദിയ കുടുംബവുമായി അകല്‍ച്ചയിലാണെന്ന തരത്തിലും പ്രചരണങ്ങളുണ്ടായിരുന്നു. സഹോദരിമാര്‍ക്കിടയില്‍ വ്യത്യസ്ത ജീവിതശൈലിയാണ് ഓസി എന്ന് വിളിക്കുന്ന ദിയയുടേത്. മാത്രമല്ല താരപുത്രി ഒരു…

    Read More »
  • Kerala

    ബാർ കോഴ ആരോപണം ചീറ്റിപ്പോയ പടക്കം: അനിമോൻ പറഞ്ഞത് നുണ, ഹോട്ടൽസ് അസോസിയേഷനിൽ നിന്ന് ഇയാളെ പുറത്താക്കിയതായി   പ്രസിഡന്റ് വി.സുനിൽ കുമാർ

         കേരള രാഷ്ട്രീയത്തിൽ സ്ഫോടനം സൃഷ്ടിച്ചു കൊണ്ട് വീണ്ടും ബാര്‍ കോഴ ആരോപണം. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ബാര്‍ മുതലാളിമാര്‍ക്ക് അനുകൂലമാക്കാന്‍ ബാർ ഉടമകൾ 2.5 ലക്ഷം രൂപവീതം നല്‍കണം എന്ന ബാറുടമകളുടെ സംഘടനാനേതാവിന്റെ ശബ്ദരേഖയാണ് പുതിയ വിവാദത്തിന് അടിസ്ഥാനം. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാപ്രസിഡന്റുമായ അനിമോന്റെ പേരിലുള്ള ശബ്ദ സന്ദേശമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. പക്ഷേ ആരോപണം പുറത്തുവന്ന  പാടെ അത് തള്ളി എഫ്‌കെഎച്ച്എ. അനിമോൻ കോഴ നൽകാൻ നിർദേശിക്കുന്ന ശബ്ദസന്ദേശം ഗൂഢാലോചനയുടെ ഭാഗമാണ്. അംഗങ്ങളോട് പണമാവശ്യപ്പെട്ടത് ബിൽഡിങ് ഫണ്ടിനു വേണ്ടിയാണെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വി.സുനിൽ കുമാർ വ്യക്തമാക്കി. സംഘടനയെ പിളർത്താൻ ശ്രമം നടത്തിയതിന് അനിമോനെ സസ്പെൻഡ് ചെയ്യാൻ കഴിഞ്ഞ ദിവസം  തീരുമാനിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ഞങ്ങളുടെ സംഘടനയിൽ 650 അംഗങ്ങളാണുള്ളത്.  സംഘടനയ്ക്ക് തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ എറണാകുളത്ത് ഒരു ഓഫിസ് ഉള്ളതുകൊണ്ട് …

    Read More »
  • Kerala

    കോട്ടയത്ത് എംസി റോഡിൽ വാഹനാപകടം: കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിൽ തട്ടി പരിക്കേറ്റ യുവ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം

        കോട്ടയം നഗരാതിർത്തി പള്ളത്ത് എംസി റോഡിൽ വാഹനാപകടം, കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗം സ്‌കൂട്ടറിൽ തട്ടി പരിക്കേറ്റ യുവ അഭിഭാഷക കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. കോട്ടയം ബാറിലെ  അഭിഭാഷക ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പിൽ  ഫർഹാന ലത്തീഫാണ്  (24) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ  പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് ആറരയോടെ  എംസി റോഡിൽ പള്ളത്തായിരുന്നു അപകടം. പാലായിലേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിൻ ഭാഗം ഫർഹാന സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവർ അൽപ നേരം ഇവിടെ കിടന്നു. ഇതുവഴി എത്തിയ യുവാക്കളാണ് ഫർഹാനയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫർഹാന അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം  സംഭവിച്ചത്. വിദ്യാർത്ഥിയായിരിക്കെ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നു ഫർഹാന. മുൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, എംജി സർവ്വകലാശാല യൂണിയൻ അംഗം, ലീഗൽ തോട്സ് യൂണിയൻ ചെയർപേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്ക്കാരം…

    Read More »
Back to top button
error: