KeralaNEWS

കണ്ണൂർ- മയക്കു മരുന്നുകളുടെ ഹബ്ബ്: എംഡിഎംഎയുമായി  ഇന്നലെ യൂത്ത് കോണ്ഗ്രസ് പ്രാദേശിക നേതാവ് ഉൾപ്പെടെ 2 പേർ കുടുങ്ങി, പെൺകുട്ടികളും വീട്ടമ്മമാരും വിദ്യാർത്ഥികളും വരെ മയക്കു മരുന്ന് റാക്കറ്റിലെ കണ്ണികൾ

     മാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി 2 പേർ കണ്ണൂരിൽ അറസ്റ്റിലായത് ഇന്നലെയാണ്. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മനീഷ് മോഹൻ (35), ജെയിസ് ജോസഫ് (36) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വൈകുന്നേരം  ശ്രീകണ്ഠപുരം തൃക്കടമ്പ് വച്ചാണ് ലഹരി വസ്തുക്കളുമായി ഇവരെ പിടികൂടിയത്. ഇരുവരും സഞ്ചരിച്ച ആൾട്ടോ കാറിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. മനീഷ് മോഹൻ യൂത്ത് കോണ്ഗ്രസ് പ്രാദേശിക നേതാവാണ്.
*          *         *
ജില്ലയിലെ തളിപ്പറമ്പ് ബാവുപറമ്പില്‍ എം ഡി എം എയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ മാസമാണ്. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി എം റിസ്വാന്‍(34), അഴീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ എല്‍ റംഷാദ്(29), ഇവരോടൊപ്പം കാറില്‍ ഉണ്ടായിരുന്ന വി.വി അന്‍സാരിയും (32) പിടിയിലായി.
*          *         *
അടുത്ത കാലത്താണ് എം ഡി എം എയും കഞ്ചാവുമായി തളിപ്പറമ്പ് സ്വദേശി നദീർ (28) കണ്ണൂര്‍ റേഞ്ച് എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനയിൽ കുടുങ്ങിയത്. ബംഗ്ലൂരുവില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്നും കഞ്ചാവും കൊണ്ടുവന്ന്  കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ  വില്‍പന നടത്തിവരികയായിരുന്നു നദീര്‍.

Signature-ad

തളിപ്പറമ്പിലെ ധര്‍മശാല കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ധര്‍മശാലയിലെ രണ്ടു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് അടക്കമുളള വിദ്യാര്‍ഥികള്‍ക്ക് ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തിയതിന്റെ കോള്‍ ലിസ്റ്റും ഡിജിറ്റല്‍ തെളിവുകളും ലഭിച്ചതായും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
*            *         *

കണ്ണൂരില്‍  ഒന്നര കിലോ കഞ്ചാവുമായി യുവതി പിടിയിലായി. പയ്യന്നൂര്‍ സ്വദേശിനി നിഖില എന്ന 28 കാരിയാണു പിടിയിലായത്. ഇവർ വന്‍ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയെന്ന് പൊലീസ്. കണ്ണൂര്‍ നഗരത്തിലെ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 158 ഗ്രാം എംഡിഎംഎയും 111.72 ഗ്രാം ഹാഷിഷ് ഓയിലുമായി സഹോദരങ്ങളും യുവതിയും ഉള്‍പ്പെടെ 4 പേരാണ് അടുത്തിടെ പിടിയിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണറുടെ നിയന്ത്രണത്തിലുള്ള ഡാന്‍സെഫ് ടീം അംഗങ്ങളും കണ്ണൂര്‍ ടൗണ്‍ പൊലീസും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചിരുന്ന യാസിര്‍ (30), അപര്‍ണ (23) എന്നിവരില്‍ നിന്നാണ് 1.40 ഗ്രാം എംഡിഎംഎ  പിടിച്ചെടുത്തത്.
*          *         *
കണ്ണൂര്‍ നഗരത്തില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെ യുവതിയും യുവാവും പിടിയിലായതായി പൊലീസ്. തൃശൂര്‍ മുണ്ടത്തിക്കോട് സ്വദേശി മരിയാറാണി (21), വയനാട് ബത്തേരി സ്വദേശി ഷിന്റോ ഷിജു(23) എന്നിവരെയാണ് കണ്ണൂര്‍ റെയ്ഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
*          *         *
വീട്ടിൽ കഞ്ചാവ് വില്‍പന നടത്തിയ കേസിൽ നാലംഗ സംഘത്തിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു.  കണ്ണൂര്‍ സ്വദേശികളായ  ഷഗില്‍ (39), ഇ റോയ് (34), എ നാസര്‍ (50) കാസർകോട് ആദൂർ സ്വദേശി എം ഇബ്രാഹിം (44) എന്നിവരെയാണ് വടകര എന്‍ഡിപിഎസ് കോടതി ജഡ്ജ് വിപിഎം.സുരേഷ് ബാബു ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2022 ഓഗസ്റ്റ് 31നാണ്. കണ്ണൂര്‍ എളയാവൂര്‍ വൈദ്യര്‍ പീടികയില്‍ കേസിലെ ഒന്നാം പ്രതിയായ ഷഗിലിന്റെ വീട്ടില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വീടിന്റെ ഒന്നാം നിലയില്‍ സൂക്ഷിച്ച 60 കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് ശിക്ഷ.

Check Also
Close
Back to top button
error: