KeralaNEWS

ഒരുപാട് ചിരി ഓർമ്മകൾ സമ്മാനിച്ച, സിനിമ- മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു. കാഥികൻ, മിമിക്രി ആർട്ടിസ്റ്റ്, സിനിമാ നടൻ, സ്ക്രിപ്റ്റ് റൈറ്റെർ എന്നീ നിലകളിൽ തിളങ്ങിയ സോമരാജ് അഞ്ചരകല്യാണം, കണ്ണകി , കിംഗ് ലയർ, ഫാൻ്റം, പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി,  കണ്ണകി തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചാനൽ കോമഡി താരമായി തിളങ്ങിയ സോമരാജ് ഏതാനും നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

മിമിക്രിയിലൂടെ  കലാരംഗത്തു വന്ന  സോമരാജ്  ഒട്ടനവധി ടിവി ഷോകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. പ്രമുഖരായ പല താരങ്ങൾക്ക് ഒപ്പവും അദ്ദേഹം സ്റ്റേജ് പങ്കിട്ടിട്ടുണ്ട്. അഭിനേതാവിന് പുറമെ ഒരു സിനിമയുടെ തിരക്കഥയും സംഭാഷണവും സോമരാജ് ഒരുക്കിയിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം ആണ് ആ സിനിമ.

Signature-ad

സംസ്കാരം നാളെ കോട്ടയം കഞ്ഞികുഴിയിലെ ശ്മശാനത്തിൽ നടക്കും.

Back to top button
error: