KeralaNEWS

മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: 79ാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ജിക്ക് ജന്മദിന ആശംസകള്‍ നേരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നുമായിരുന്നു പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്. നന്ദി നരേന്ദ്ര മോദിജിയെന്ന് മുഖ്യമന്ത്രി ടീറ്റിന് മറുപടി നല്‍കി.

ഇന്ന് മുഖ്യമന്ത്രിയുടെ 79-ആം ജന്മദിനമായിരുന്നു. പതിവ് പോലെ തന്നെ ഇക്കുറിയും യാതൊരു ആഘോഷങ്ങളുമില്ലായിരുന്നു.
രാവിലെ പതിവ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തു. പിറന്നാള്‍ ദിനം ഔദ്യോഗിക വസതിയില്‍ ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വീട്ടുകാര്‍ പായസം വിതരണം ചെയ്തു.

Signature-ad

 

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തലേദിവസമാണ് 72 വര്‍ഷമായി വെളിപ്പെടുത്താതിരുന്ന ജന്മദിന രഹസ്യം മുഖ്യമന്ത്രി പരസ്യമാക്കിയത്. ഔദ്യോഗിക രേഖകള്‍ പ്രകാരം മാര്‍ച്ച് 21നാണ് ജനനത്തീയതി എങ്കിലും യഥാര്‍ത്ഥ ജന്മദിനം മേയ് 24നാണെന്ന് മുഖ്യമന്ത്രി അന്ന് അറിയിക്കുകയായിരുന്നു.

 

Check Also
Close
Back to top button
error: