KeralaNEWS

കോട്ടയത്ത് എംസി റോഡിൽ വാഹനാപകടം: കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിൽ തട്ടി പരിക്കേറ്റ യുവ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം

    കോട്ടയം നഗരാതിർത്തി പള്ളത്ത് എംസി റോഡിൽ വാഹനാപകടം, കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗം സ്‌കൂട്ടറിൽ തട്ടി പരിക്കേറ്റ യുവ അഭിഭാഷക കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. കോട്ടയം ബാറിലെ  അഭിഭാഷക ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പിൽ  ഫർഹാന ലത്തീഫാണ്  (24) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ  പ്രവേശിപ്പിച്ചിരുന്നു.

ബുധനാഴ്ച വൈകിട്ട് ആറരയോടെ  എംസി റോഡിൽ പള്ളത്തായിരുന്നു അപകടം. പാലായിലേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിൻ ഭാഗം ഫർഹാന സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവർ അൽപ നേരം ഇവിടെ കിടന്നു. ഇതുവഴി എത്തിയ യുവാക്കളാണ് ഫർഹാനയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫർഹാന അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം  സംഭവിച്ചത്.

Signature-ad

വിദ്യാർത്ഥിയായിരിക്കെ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നു ഫർഹാന. മുൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, എംജി സർവ്വകലാശാല യൂണിയൻ അംഗം, ലീഗൽ തോട്സ് യൂണിയൻ ചെയർപേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്ക്കാരം പിന്നീട്.

Check Also
Close
Back to top button
error: