KeralaNEWS

കോഴി കഴിക്കാമോ…? നാടെങ്ങും പക്ഷിപ്പനി, പക്ഷേ ചിക്കന് പൊള്ളുന്ന വിലയും വിപണി സജീവവും; കൃത്യമായ വിശദീകരണം നൽകാതെ അധികൃതർ 

    കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി പടരുകയാണ്. കോഴി, താറാവ്, കാട, മറ്റുവളർത്ത് പക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) തുടങ്ങിയവയുടെ വിൽപനയും കടത്തലും നിരോധിച്ചു എന്നാണ്  ജില്ലകളിലെ ഭരണ മേധാവികളുടെ  അറിയിപ്പ്. എന്നാൽ വിൽപ്പന നിരോധനം  സംബന്ധിച്ച് ഇറച്ചി കടകളിലോ ഹോട്ടലുകളിലോ  കൃത്യമായ വിവരങ്ങൾ ഒന്നും ജില്ലാ ഭരണകൂടങ്ങൾ നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ വിപണിയിൽ ചിക്കൻ കച്ചവടം തകർക്കുന്നു, അതും പൊള്ളുന്ന വിലയും.

പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിൽ 22,678 വളർത്ത് പക്ഷികളെ  കൊന്നൊടുക്കി. 4 കോഴിഫാമിൽ ഉൾപ്പെടെ ആലപ്പുഴ, പത്തനംതിട്ട കോട്ടയം ജില്ലകളിലായി 8 സ്ഥലത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലെ  തഴക്കര,  തലവടി, ചമ്പക്കുളം എന്നിവിടങ്ങളിലും പത്തനംതിട്ടയിലെ നിരണത്തുമാണു രോഗം സ്ഥിരീകരിച്ചത്. കോട്ടയത്തെ മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലും പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. പതിനായിരത്തിലധികം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡീസിസസ് ലാബില്‍ നടത്തിയ സാമ്ബിള്‍ പരിശോധനയിലാണ് എച്ച്‌5 എൻ1 സ്ഥിരീകരിച്ചത്.

Signature-ad

ഇതിനിടെ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിളമ്പാൻ കഴിയുമോ  എന്ന ആശങ്കയിലാണ് വ്യാപാരികൾ ഈ കാര്യത്തിൽ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. പക്ഷിപ്പനിയുടെ സാഹചര്യത്തിൽ പോലും ഇറച്ചി ചൂടാക്കി കഴിച്ചാൽ രോഗം പടരില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതു സംബന്ധിച്ചുള്ള കൃത്യമായ വിശദീകരണം ഒന്നും ഹോട്ടൽ ഉടമകൾക്ക് ഇനിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഉപഭോക്താക്കളും ആശങ്കയിലാണ്.

Check Also
Close
Back to top button
error: