KeralaNEWS

സന്തോഷ് ജോർജ് കുളങ്ങരയെ പൊളിച്ചടുക്കി നടൻ വിനായകൻ: സ്വന്തം രാജ്യത്തെ വികലമായി ചിത്രീകരിക്കുന്ന ഇദ്ദേഹത്തെ നമ്പരുതെന്ന് നടൻ

   സഞ്ചാരമാണ്  സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ മാസ്റ്റർ പീസ്. കേരളത്തിൻ്റെ പരിചിതമുഖമായി അദ്ദേഹം മാറിയത് അങ്ങനെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയാണ് സന്തോഷ് ജോര്‍ജിൻ്റെ പ്രിയപ്പെട്ട പ്ലാറ്റ്ഫോം. കലയും രാഷ്ട്രീയവും സാംസ്കാരികവുമായ വിഷയങ്ങളൊക്കെ അദ്ദേഹം പ്രതിദിനം ചർച്ച ചെയ്യുന്നു.
കഴിഞ്ഞ കുറച്ച്‌ വർഷങ്ങള്‍ കൊണ്ട് ഭാരതത്തിലുണ്ടായ മാറ്റങ്ങളെയും വികസനങ്ങളെയും ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയെ ഉള്‍പ്പടെ സന്തോഷ് ജോര്‍ജ് കുളങ്ങര അഭിനന്ദിച്ചിരുന്നു. അതിനോടു യോജിപ്പും വിയോജിപ്പും ഉള്ളവർ ധാരാളമുണ്ട്.  ഇപ്പോൾ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ വിനായകന്‍. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തുടങ്ങി ദേശീയ അവാര്‍ഡ് വരെ നേടിയ താരമാണ് വിനായകന്‍. പലപ്പോഴും വിനായകന്റെ വാചകങ്ങളും അഭിപ്രായങ്ങളും വിവാദങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്. അതില്‍ പ്രശസ്തരായവരും ആളുകള്‍ക്ക് ഏറെയിഷ്ടമുള്ളവരും പെടാറുണ്ട്. അക്കൂട്ടത്തില്‍ ഒരാള്‍ കൂടി വരുന്നു.
സന്തോഷ് ജോര്‍ജ് കുളങ്ങര…!

ഇദ്ദേഹത്തെ  വിശ്വസിക്കരുതെന്നാണ് വിനായകന്‍ പറയുന്നത്. ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയെന്നാണ് വിനായകന്റെ ആരോപണം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്.

Signature-ad

വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
“ഇദ്ദേഹത്തെ നമ്പരുത്…
യുവതീ യുവാക്കളോട് …..
ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്. സ്വന്തം വ്യവസായം വലുതാക്കാൻ ചാനലുകളിൽ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് ആ കാശു കൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന ) ആളുകളെ നമ്പരുത്…. യുവതീ യുവാക്കളേ…നിങ്ങൾ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകു…. ഇദ്ദേഹത്തെ നമ്പരുത്….’’

വിനായകന്‍ ഫെയ്സ്ബുക്കിലൂടെ കുറിച്ചത്. ഇതാണ്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച്‌ പലരും കമന്റുകള്‍ കുറിക്കുന്നുണ്ട്.

Back to top button
error: