KeralaNEWS

പെൺകുട്ടിക്ക് കഠിനമായ വയറുവേദന, ആശുപത്രിയിൽ ചെന്നപ്പോൾ 5 മാസം ഗര്‍ഭിണി; അയല്‍വാസിയായ 25 കാരനെതിരെ പോക്‌സോ കേസ്

       വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. പിന്നാലെ അയല്‍വാസിയായ 25കാരന്‍ നാട്ടില്‍ നിന്നും മുങ്ങി.

കാസർകോട് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17 കാരിയാണ് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയപ്പോള്‍ ഗര്‍ദിണിയാനെന്ന് തെളിഞ്ഞത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് പോക്‌സോ കേസ് രെജിസ്റ്റര്‍ ചെയ്തു.

Signature-ad

മുങ്ങിയ യുവാവ്, പെണ്‍കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുള്ളതെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.

Back to top button
error: