Month: May 2024
-
Kerala
മൂന്നാറില്‍നിന്ന് ആലപ്പുഴയിലേക്ക് ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; കാര്‍ സുരക്ഷതിമായി കുറുപ്പുന്തറയിലെ ‘തോട്ടില്‍’
കോട്ടയം: ഗൂഗിള്‍ മാപ്പില്‍ നോക്കി മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോയ വിനോദസഞ്ചാരികളുടെ കാര്‍ കുറുപ്പുന്തറയില്‍ തോട്ടില്‍ വീണു. കാറിലുണ്ടായിരുന്ന നാല് ഹൈദരബാദ് സ്വദേശികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്നത് ഹൈദരബാദ് സ്വദേശികളായതിനാല്‍ ഇവര്‍ക്ക് വഴി ഒട്ടും പരിചയമുണ്ടായിരുന്നില്ല. റോഡില്‍ നിന്ന് ഗൂഗിള്‍ മാപ്പ് കാണിച്ചതനുസരിച്ച് ഇടത്തേക്ക് തിരിച്ചപ്പോഴാണ് തോടാണെന്നറിയാതെ കാര്‍ വെള്ളത്തിലേക്ക് മറിഞ്ഞത്. കാറിലുണ്ടായിരുന്ന നാല് യാത്രക്കാരെയും നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. വിവരം അറിഞ്ഞ് ഉടന്‍ തന്നെ പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. നേരത്തെയും ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച വാഹനം കോട്ടയത്ത് അപകടത്തില്‍പ്പെട്ടിരുന്നു.
Read More » -
Sports
ഏഷ്യൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ മെഡൽ നേടിയ ഇന്ത്യൻ ടീമിനു സ്വീകരണം
ഏഷ്യൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ മെഡൽ നേടിയ ഇന്ത്യൻ ടീമിനു സ്വീകരണം.ഉസ്ബക്കിസ്ഥാനിലെ താഷ്‌ക്കന്റിൽ വച്ച് നടന്ന ഏഷ്യൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യൻ ടീം മെഡൽ നേടിയത്. ടീം അംഗങ്ങളായ നിഖിൽ എസ് എസ് ജെർസൺ ക്രിസ്തുരാജ്,ടീം മാനേജർ എസ് എസ് സുധീർ എന്നിവർക്ക് സംസ്ഥാന ഹാൻഡ്‌ബോൾ അസോസിയേഷന്റെയും ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ സ്വീകരണം നൽകിയത്.
Read More » -
Kerala
ബംഗാൾ ഉൾക്കടലിൽ ഇന്ന് റിമാൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് അറിയിപ്പ്, കേരളത്തിൽ 7 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിപ്പുണ്ട്. മലയോര മേഖലകളിലും ജാഗ്രത തുടരണം. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്നും ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ റിമാൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ മുന്നറിയിപ്പുണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം മഞ്ഞ അലർട്ട് 25-05-2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 26-05-2024 : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ 27-05-2024 : തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് *മഞ്ഞ അലർട്ട്* പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ…
Read More » -
Kerala
പി.സി. ചാക്കോയ്‌ക്കെതിരേ പടയൊരുക്കം,എന്‍.സി.പി. സംസ്‌ഥാനഘടകം പിളര്‍പ്പിലേക്ക്
തിരുവനന്തപുരം: മന്ത്രിസ്‌ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലുടക്കി എന്‍.സി.പി. സംസ്‌ഥാനഘടകം പിളര്‍പ്പിലേക്ക്. നയങ്ങളില്‍നിന്നു വ്യതിചലിച്ച് പാര്‍ട്ടിയെ പിന്നോട്ടു നയിക്കുന്ന സംസ്‌ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയ്‌ക്കെതിരേ പ്രമുഖരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കോണ്‍ഗ്രസ്‌വിട്ട് പി.സി. ചാക്കോ എന്‍.സി.പിയില്‍ അഭയം പ്രാപിച്ചതോടെ പാര്‍ട്ടിക്കു ശനിദശ ബാധിച്ചതായി യോഗം വിലയിരുത്തി. പി.എസ്.സി, ബോര്‍ഡ് അംഗത്വം അടക്കമുള്ള അധികാരസ്‌ഥാനങ്ങള്‍ ചാക്കോ സ്വന്തക്കാര്‍ക്കു നല്‍കി. പാര്‍ട്ടിയെ വളര്‍ത്തിയ പ്രവര്‍ത്തകരേയും നേതാക്കളെയും അവഗണിച്ചു. രണ്ട് എം.എല്‍.എമാരുള്ള പാര്‍ട്ടിക്കു കിട്ടിയ മന്ത്രിസ്‌ഥാനം രണ്ടര വര്‍ഷം വീതം പങ്കിടണമെന്ന തീരുമാനം ലംഘിച്ചതായും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എല്‍.ഡി.എഫില്‍ തുടര്‍ന്നുകൊണ്ട് പുതിയ പാര്‍ട്ടി രൂപീകരണം ആലോചനയിലുണ്ടെന്നു നേതാക്കളായ പുലിയൂര്‍ ജി. പ്രകാശും ഡോ. സുനില്‍ ബാബുവും അറിയിച്ചു.
Read More » -
Sports
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് :കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ എതിരാളികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് 17-ാം സീസണിലെ കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ എതിരാളികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്‌ഥാന്‍ റോയല്‍സിനെ 36 റണ്ണിനു വീഴ്‌ത്തിയാണ് ഹൈദരാബാദിന്റെ ഫൈനല്‍ പ്രവേശം. 26നാണു ഫൈനല്‍. ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത കലാശപ്പോരിനു യോഗ്യത നേടിയത്. ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഒന്‍പത് വിക്കറ്റിന് 175 റണ്ണെടുത്തു. രാജസ്‌ഥാന്റെ വെല്ലുവിളി ഏഴുവിക്കറ്റ് നഷ്‌ടപ്പെടുത്തി 139 റണ്ണില്‍ അവസാനിച്ചു. ബാറ്റര്‍മാര്‍ മികവിലേക്ക് ഉയരാതെ പോയതാണ് സഞ്‌ജു സാംസണിനും സംഘത്തിനും വിനയായത്. 35 പന്തില്‍ രണ്ടു സിക്‌സും ഏഴു ഫോറും അടക്കം പുറത്താകാതെ 56 റണ്ണടിച്ച ധ്രുവ് ജുറെല്‍, ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (21 പന്തില്‍ മുന്നു സിക്‌സും നാലുഫോറും ഉള്‍പ്പെടെ 42) എന്നിവരൊഴികെയുള്ള രാജസ്‌ഥാന്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ടോം കോഹ്ലര്‍ കാഡ്‌മോര്‍ (10) സഞ്‌ജു സാംസണ്‍ (10), റയാന്‍ പരാഗ്…
Read More » -
Kerala
മക്കളെ മരണത്തിനു വിട്ടുകൊടുക്കാതെ ഹൃദയത്തോടു ചേർത്തു പിടിക്കൂ: കൗമാരം കനൽപോലെ പൊള്ളുന്ന കാലമാണ്, കൗമാരക്കാരുടെ മാതാപിതാക്കൾ മറക്കാതെ വായിക്കുക
ഇന്നലെയാണ് വര്‍ക്കല ഇടവ വെറ്റക്കട കടപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിനി ശ്രേയ എന്ന14 കാരി കടലിൽ ചാടി ആത്മഹത്യ ചെയ്തത്. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ പേരിലാണത്രേ ഇടവ വെൺകുളം സ്വദേശിയായ പെണ്‍കുട്ടി വീട്ടില്‍നിന്ന് പിണങ്ങി ഇറങ്ങിപ്പോയത്. ആണ്‍സുഹൃത്തിനൊപ്പം വെറ്റക്കട ബീച്ചില്‍ എത്തി കടലില്‍ ചാടുകയായിരുന്നു. * * * മാഹി പള്ളൂർ കോയ്യോട്ട് തെരുവിലെ ഗുരുസി പറമ്പത്ത് ജി.പി. കിഷോറിനെ (13) വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് 3 നാൾ മുമ്പാണ്. സിജേഷ്- ജയശ്രി ദമ്പതികളുടെ മകനാണ് കിഷോർ. പള്ളൂർ വി.എം പുരുഷോത്തമൻ ഹയർ സെക്കൻ്ററി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. * * * ആലപ്പുഴ കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥി എ എം പ്രജിത്തിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് മെയ് ആദ്യം. മനോജ്-മീര ദമ്പതികളുടെ മകനായ ഈ 13 കാരനെ ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും…
Read More » -
Crime
നിനോ മാത്യുവിന് കൊലക്കയറിൽ നിന്ന് മോചനം, പരോളില്ലാതെ 25 വര്‍ഷം കഠിനതടവ്; അനുശാന്തിക്ക് ഇരട്ടജീവപര്യന്തം തന്നെ: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് ഹൈക്കോടതി വിധി ഇങ്ങനെ
രണ്ടു ടെക്കികൾക്കിടയില്‍ ഉടലെടുത്ത അവിഹിതവും കാമാസക്തി നിറഞ്ഞതുമായ ബന്ധം. അതിന്റെ ഫലമായി വയോധികയായ സ്ത്രീയെയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും കൊലപ്പെടുത്തുകയും ആ സ്ത്രീയുടെ ഭർത്താവിനെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു. ഈ വസ്തുതകളിൽ ഊന്നിയാണ് ആറ്റിങ്ങൽ ഇരട്ടക്കൊലയെക്കുറിച്ചുള്ള ഹൈക്കോടതി വിധിന്യായം ആരംഭിക്കുന്നത്. മുഖ്യപ്രതി നിനോ മാത്യുവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഇളവു ചെയ്‌തു. പക്ഷേ പരോളില്ലാതെ 25 വര്‍ഷം കഠിനതടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. 4 വയസ്സുള്ള സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്ന 2-ാം പ്രതിയും നിനോ മാത്യുവിന്റെ കാമുകിയുമായ അനുശാന്തിയോട് ഒരു ദയവും കാട്ടാന്‍ നീതിപീഠം തയാറായില്ല. അനുശാന്തിയുടെ ഇരട്ടജീവപര്യന്തം തടവുശിക്ഷ ശരിവയ്ക്കുകയാണ് ഹൈക്കോടതി ചെയ്തത്. കേരളത്തെയാകെ നടുക്കിയ കൊടുംക്രൂരകൃത്യം അരങ്ങേറിയത് 2014 ഏപ്രില്‍ 16ന് ഉച്ചയ്ക്കാണ്. ഒരുമിച്ചു ജീവിക്കാൻ വേണ്ടി നൊന്തു പ്രസവിച്ച 4 വയസ്സുകാരി മകള്‍ സ്വാസ്തികയെയും ഭര്‍ത്തൃമാതാവ് ഓമനയെയും അനുശാന്തിയും നിനോയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനിടെ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് ഗുരുതരമായി പരുക്കേറ്റു.…
Read More » -
India
കാർത്തിയുടെ പുതിയ സിനിമ: ‘മെയ്യഴകൻ,’ അണിയറക്കാർ പോസ്റ്റർ പുറത്തു വിട്ടു !
സിനിമ സി. കെ അജയ് കുമാർ, പി.ആർ.ഒ നടൻ കാർത്തിയുടെ 27-മത് സിനിമയുടെ പേര് ‘ മെയ്യഴകൻ ‘ എന്ന്.കാർത്തിക്കൊപ്പം അരവിന്ദ് സാമിയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രിദിവ്യയാണ് നായിക. ’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് പുതിയ കാർത്തി ചിത്രത്തിൻ്റെ സംവിധായകൻ. ഇതിൻ്റെ ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മ ദിനം പ്രമാണിച്ച് അണിയറ പ്രവർത്തകർ പുറത്തിറക്കി. മെയ് 25 നാണ് ജന്മ ദിനം. കാർത്തിയുടേയും അരവിന്ദ് സാമിയുടടെയും, കാർത്തിയുടെ ഒറ്റക്കുമുള്ള പോസ്റ്ററുകളാണ് യാഥാക്രമം പുറത്തു വിട്ടത് . മിനിറ്റുകൾ കൊണ്ട് തന്നെ പോസ്റ്ററുകൾ സോഷ്യൽ മീഡിയകളിൽ വൈറലായി. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. തമിഴകത്ത് വൻ വിജയം നേടിയ ‘ വിരുമൻ ‘ എന്ന ചിത്രത്തിന് ശേഷം 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിർമ്മാതാക്കൾ. രാജശേഖർ കർപ്പൂര പാണ്ഡ്യനാണ്…
Read More » -
NEWS
സമ്പാദ്യം ഇരട്ടിപ്പിക്കാൻ പ്രയത്നിക്കുന്നവൻ ജീവിതം ആസ്വദിക്കുന്നില്ല. സമ്പത്തല്ല സന്തോഷവും സംതൃപ്തിയുമാണ് പ്രധാനം
അയാള്‍ വലിയ സത്യസന്ധനും സ്വന്തം ചെറിയ ജീവിതത്തില്‍ സംതൃപ്തനുമായിരുന്നു. തൊഴിലിലെ മികവുമൂലം അയാള്‍ക്ക് കൊട്ടാരത്തില്‍ ജോലിയും ലഭിച്ചു. ഒരു ദിവസം ജോലി കഴിഞ്ഞു വരുന്നതിനിടെ അയാള്‍ ഒരു അശരീരി കേട്ടു: “നിന്റെ വീട്ടില്‍ ഏഴു കുടം നിറയെ സ്വര്‍ണ്ണനാണയങ്ങള്‍ ഉണ്ട്….” അയാള്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍പ്പടിയില്‍ ഏഴു കുടങ്ങൾ ഇരിപ്പുണ്ടായിരുന്നു. അയാളും ഭാര്യയും ചേര്‍ന്ന് കുടങ്ങള്‍ തുറന്ന് നോക്കിയപ്പോള്‍ ഏഴാമത്തെ കുടമൊഴികെ ബാക്കിയുള്ള കുടങ്ങളില്‍ നിറയെ സ്വര്‍ണ്ണനാണയങ്ങൾ ഉണ്ട്. ഏഴാമത്തെ കുടത്തില്‍ മാത്രം പാതിയേ ഉണ്ടായിരുന്നുള്ളൂ.. അന്നുമുതല്‍ ആ കുടം കൂടി നിറയ്ക്കുക എന്നതായി മാറി അയാളുടെ ലക്ഷ്യം. വീട്ടുസാധങ്ങള്‍ വാങ്ങാന്‍ ഭാര്യക്ക് നല്‍കുന്ന പണം കുറച്ചു. കിട്ടുന്ന പണം മുഴുവന്‍ കുടത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. പിശുക്ക് മൂലം ഭാര്യയുമായി എന്നും വഴക്കായി. ഈ സ്വഭാവവ്യത്യാസം കണ്ട രാജാവ് കാരണമന്വേഷിച്ചു. എല്ലാം കേട്ട് രാജാവ് പറഞ്ഞു: “ഏഴാമത്തെ കുടം നീ മററുള്ളവര്‍ക്ക് കൊടുക്കുക…” ആദ്യം അല്പം മടിച്ചെങ്കിലും അയാള്‍ അങ്ങിനെ…
Read More » -
Kerala
യൗവനത്തിൻ്റെ പകർന്നാട്ടക്കാരനായി മമ്മൂട്ടി വരുന്ന ‘ടർബോ’ ആക്‌ഷൻ ത്രില്ലർ ഫാമിലി ചിത്രം
സിനിമ ബിജു മുഹമ്മദ് ടർബോയിൽ ഞങ്ങൾ കരുനാഗപ്പള്ളിക്കാർക്കും അഭിമാനിക്കാം. ‘ഒതളങ്ങ തുരുത്ത്’ എന്ന വെബ് സീരിസിലെ ‘നത്ത്’ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ അബിൻ, ടർബോയിൽ മമ്മൂട്ടിക്കൊപ്പം സോജൻ എന്ന കഥാപാത്രം ചെയ്യുന്നു അഭിനന്ദനങ്ങൾ! ആദ്യമേ പറയട്ടെ ടിക്കറ്റ് കാശ് മുതലാകുന്ന ചിത്രം. ‘ടർബോ ജോസ് !’ ഇന്ദുലേഖ പറഞ്ഞത് വാസ്തവം. “അവസാനിക്കാത്തതൊന്നും അയാൾ തുടങ്ങി വെക്കാറില്ല’ വെട്രി പറയുന്നു: “ജോസേ നിനക്ക് unbelievable Confidence’ ആണ്…” ജോസിൻ്റെ അമ്മയായി ബിന്ദു പണിക്കറുടെ റോസ്സക്കുട്ടി ഉജ്ജ്വലമാണ്. രാജ് ബി ഷെട്ടി കാഴ്ചയിൽ ഒരു തേഞ്ഞ സ്വരൂപം ആണെങ്കിലും പുതിയ വില്ലൻ സങ്കല്പത്തിൻ്റെ Experiment വിജയം തന്നെയാണ്. ജോസ് വലിയ വിദ്യാഭ്യാസമില്ലാത്ത ഒരു അയ്യോ പാവി’ ആകെക്കൂടി അയാൾക്ക് പേടി അമ്മ റോസക്കുട്ടിയാണ്. അയാൾ അറിയാതെ പലഏടാകൂടാങ്ങളിലും പോയി വീഴുന്നു. വീണു കഴിഞ്ഞാൽ പിന്നെ പിടിച്ചാൽ കിട്ടത്തുമില്ല. വൈശാഖിൻ്റെ കാസ്റ്റിങ്ങും മിഥുൽ മാനുവലിൻ്റെ തിരക്കഥയുമാണ് ‘ടർബോ’ യുടെ മറ്റൊരു ഹൈലൈറ്റ് ‘…
Read More »