Month: May 2024

  • Crime

    ഒമ്പത് മാസമായി ശമ്പളമില്ല; ബിവ്റേജസ് കോര്‍പറേഷന്‍ ജീവനക്കാരന്‍ ജീവനൊടുക്കി

    കോഴിക്കോട്: കൃത്യമായി ശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് ബിവ്റേജസ് കോര്‍പറേഷന്‍ ജീവനക്കാരന്‍ ജീവനൊടുക്കി. കോഴിക്കോട്ട് രാമനാട്ട് ഔട്ട്ലെ?റ്റിലെ എല്‍ഡി ക്ലാര്‍ക്കായ കെ ശശികുമാറാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഇയാളെ വീടിന് പിന്‍വശത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒമ്പത് മാസത്തോളമായി ശശികുമാറിന് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ജോലിക്ക് കൃത്യമായ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജോലിയില്‍ തിരികെ പ്രവേശിച്ചെങ്കിലും ശമ്പളം മുടങ്ങിയിരുന്നു. ഓണത്തിന് ലഭിക്കേണ്ട ഒരു ലക്ഷത്തോളം രൂപയുടെ ബോണസും കിട്ടിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് പരാതിപ്പെട്ടതോടെ കഴിഞ്ഞ ദിവസം മുഴുവന്‍ ശമ്പളം കിട്ടുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതിനിടയില്‍ ശശികുമാറിനെതിരെ മറ്റൊരു പരാതി ലഭിച്ചതിനെ തുടര്‍ന്ന് ശമ്പളം വീണ്ടും തടയുകയായിരുന്നു.

    Read More »
  • Crime

    പത്താം ക്ലാസുകാരന്‍ 13കാരിയെ ക്ലാസ് മുറിയില്‍ ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ പകര്‍ത്തി, നാലു പേര്‍ അറസ്റ്റില്‍

    അമരാവതി: പതിമൂന്നുകാരിയെ ക്ലാസ് മുറിയില്‍ വച്ച് ബലാത്സംഗത്തിനിരയാക്കിയ പത്താം ക്ലാസുകാരന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് ഏലൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പ്രതിക്കൊപ്പം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി കുറ്റകൃത്യം മൊബൈലില്‍ പകര്‍ത്തിയ നാലുപേരെ പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ രണ്ട് ലക്ഷം രൂപ നല്‍കാത്തതിനെത്തുടര്‍ന്ന് പ്രതികള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. മേയ് 15നാണ് സംഭവം. ഏഴാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ് വാങ്ങാന്‍ സ്‌കൂളിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും നാലു യുവാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വേനലവധിക്കായി സ്‌കൂള്‍ അടച്ച സമയത്താണ് അതിക്രമം നടന്നത്. ഇത് നാലു പുരുഷന്‍മാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. രണ്ടു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പണം നല്‍കിയില്ല. തുടര്‍ന്ന് പ്രതികള്‍ വാട്ട്‌സാപ്പ് വഴി വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.…

    Read More »
  • India

    വളര്‍ത്തുനായയെ കാണാതായി; ന്യായാധിപനും അയല്‍ക്കാരും തമ്മില്‍ പോര്

    ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വളര്‍ത്തുനായയെച്ചൊല്ലി ന്യായാധിപനും അയല്‍ക്കാരനും തമ്മില്‍ ‘പോര്’. നായയെ കാണാതായതിന് പിന്നില്‍ അയല്‍ക്കാരനാണെന്നാണ് ന്യായാധിപന്റെ കുടുംബാംഗങ്ങളുടെ ആരോപണം. ന്യായാധിപന്റെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാനുള്ള നിയമപ്രകാരം പ്രദേശത്തെ നിരവധി പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഹര്‍ദോയിലെ സിവില്‍ കോടതി ജഡ്ജിയുടെ നായയെയാണ് കാണാതായത്. ബെയ്റേലിയിലെ സണ്‍സിറ്റി കോളനിയിലാണ് ജഡ്ജിയുടെ കുടുംബം താമസിക്കുന്നത്. ന്യായാധിപന്റെ കുടുംബവും അയല്‍ക്കാരന്റെ കുടുംബവും തമ്മില്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് തര്‍ക്കമുണ്ടായതായി പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ പറയുന്നു. അയല്‍ക്കാരന്റെ മകന്‍ ജഡ്ജിയുടെ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്. മേയ് 16 ന് രാത്രി പത്ത് മണിയോടെ അയല്‍ക്കാരന്റെ ഭാര്യയും ജഡ്ജിയുടെ കുടുംബവും തമ്മില്‍ നായയുടെ പേരില്‍ വഴക്കുണ്ടായി. അയല്‍വാസിയുടെ ഭാര്യയേയും മകളേയും നായ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കലഹം. തുടര്‍ന്നാണ് നായയെ കാണാതായത്. സംഭവത്തെക്കുറിച്ച് അറിഞ്ഞയുടനെ ജഡ്ജി ബെയ്റേലി പോലീസിനെ വിവരമറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു. നിയമനടപടി സ്വീകരിക്കാന്‍…

    Read More »
  • Kerala

    ”നോട്ടെണ്ണല്‍ യന്ത്രം മുഖ്യമന്ത്രിയുടെ കയ്യിലോ, മന്ത്രി രാജേഷിന്റെ കയ്യിലോ?”

    കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബാറുടമകളുടെ വോയിസ് മെസ്സേജുകളാണ് പുറത്തു വന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. കേരളത്തിലെ 801 ബാറുകളില്‍ നിന്നും രണ്ടര ലക്ഷം വീതം പിരിച്ച് 20 കോടിയുടെ കോഴ ഇടപാടാണ് ഇതിന്റെ പിന്നിലുള്ളതെന്ന് വിഡി സതീശന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിത്തരാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായി ബാറുടമകളുടെ കയ്യില്‍ നിന്നും പണം പിരിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ്സൈസ് മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വളരെ വ്യക്തമായ തെളിവുകളാണ് പുറത്തു വന്നിട്ടുള്ളത്. പണം നല്‍കാതെ ആരും സഹായിക്കില്ലെന്ന് ശബ്ദസന്ദേശത്തില്‍ വ്യക്തമായി പറയുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. അബ്കാരി നിയമത്തില്‍ മാറ്റം വരുത്തുന്ന കാര്യം നിയമസഭാ സമിതിയില്‍ വന്നപ്പോള്‍ പ്രതിപക്ഷം ശക്തമായി എതിര്‍ത്തതാണ്. ഒന്നാംതീയതി അടക്കം മദ്യശാലകളും ബാറുകളും തുറക്കാനുള്ള…

    Read More »
  • NEWS

    പാപുവ ന്യൂ ഗിനിയയില്‍ മണ്ണിടിച്ചില്‍; 100 പേര്‍ മരിച്ചു

    പോര്‍ട്ട് മോര്‍സ്ബി: പാപുവ ന്യൂ ഗിനിയയിലുണ്ടായ മണ്ണിടിച്ചിലില്‍ 100ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ ആളുകള്‍ ഉറങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ പാപുവ ന്യൂ ഗിനിയയിലെ എങ്ക പ്രവിശ്യയിലെ കാക്കളം ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. തെക്കന്‍ പസഫിക് ദ്വീപ് രാഷ്ട്രത്തിന്റെ തലസ്ഥാനമായ പോര്‍ട്ട് മോറെസ്ബിയില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ (370 മൈല്‍) വടക്ക് പടിഞ്ഞാറ്, പ്രാദേശിക സമയം പുലര്‍ച്ചെ 3 മണിയോടെ എങ്കാ പ്രവിശ്യയിലെ കാക്കളം വില്ലേജിലാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് എബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. എത്ര പേര്‍ മരിച്ചുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മരണസംഖ്യ 100ന് മുകളിലാണെന്നാണ് നിലവിലെ കണക്ക്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. മണ്ണിനടിയില്‍ പെട്ട മൃതദേഹങ്ങള്‍ നാട്ടുകാര്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വലിയ പാറക്കല്ലുകളും മരങ്ങളും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളും കൊണ്ട് പ്രദേശം നിറഞ്ഞിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും ഒരു ഗ്രാമവാസി പറഞ്ഞു. ‘ആളുകള്‍ അതിരാവിലെ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇത് സംഭവിച്ചത്, ഗ്രാമം മുഴുവന്‍…

    Read More »
  • Kerala

    ബാര്‍കോഴ ആരോപണത്തില്‍ മന്ത്രി രാജിവെക്കണമെന്ന് സുധാകരന്‍; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് എം.ബി. രാജേഷ്

    തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച് വീണ്ടും ബാര്‍ കോഴ വിവാദം. എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് രാജി വെക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. അതിനിടെ, പ്രതിപക്ഷം രാജി ആവശ്യപ്പെടാത്തതെന്താണെന്ന് ആലോചിച്ചിരിക്കുകയായിരുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു. നിയമസഭ തുടങ്ങാന്‍ പോകുകയല്ലേ, ബാക്കി അവിടെവെച്ച് കാണാമെന്നും എം.ബി. രാജേഷ് പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ‘കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരല്ല ഈ സര്‍ക്കാര്‍. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ ചെയ്തുകൊടുത്ത ആനുകൂല്യങ്ങളും ഇളവുകളുമല്ല കൊടുത്തത്. ഈ സര്‍ക്കാരാണ് കഴിഞ്ഞ മദ്യനയത്തില്‍ ബാര്‍ ലൈസന്‍സ് ഫീസ് ഒറ്റയടിക്ക് അഞ്ചുലക്ഷം രൂപ വര്‍ധിപ്പിച്ചത്. കേരളത്തില്‍ ഇതിനുമുമ്പ് ഒരിക്കലും അങ്ങനെ വര്‍ധിപ്പിച്ചിട്ടില്ല.’ -എം.ബി. രാജേഷ് പറഞ്ഞു. ‘കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ഉടമകളുടെ ക്രമക്കേടുകള്‍ക്ക് പിഴ ഉണ്ടായിരുന്നോ? ഒന്നാം പിണറായി സര്‍ക്കാരാണ് ബാര്‍ ക്രമക്കേടുകള്‍ക്ക് ആദ്യം പിഴ ഏര്‍പ്പെടുത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അത് ഗണ്യമായി വര്‍ധിപ്പിച്ചു. കഴിഞ്ഞ ആറുമാസം കൊണ്ട് 52…

    Read More »
  • NEWS

    കാര്‍ലോ അക്യൂട്ടിസ് വിശുദ്ധപദവിയിലേക്ക്; അകാലത്തില്‍ പൊലിഞ്ഞ കംപ്യൂട്ടര്‍ പ്രതിഭ

    വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുന്നതിന് കംപ്യൂട്ടര്‍ പരിജ്ഞാനം ഉപയോഗിച്ച കാര്‍ലോ അക്യൂട്ടിസ് വിശുദ്ധന്മാരുടെ ഗണത്തിലേക്ക്. ലാപ്‌ടോപ്പും സമൂഹമാധ്യമങ്ങളും ജപമാലയും ജീവിതത്തില്‍ സമന്വയിപ്പിച്ച് വിശ്വാസ പ്രചാരണത്തില്‍ പുതിയ പാത തുറന്നശേഷം 15ാം വയസ്സില്‍ അന്തരിച്ച ഈ കംപ്യൂട്ടര്‍ പ്രതിഭയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി തീരുമാനിച്ചു. കാര്‍ലോയുടെ മധ്യസ്ഥതയില്‍ കോസ്റ്ററിക്കയില്‍ നിന്നുള്ള കൗമാരക്കാരി, ഫ്‌ലോറന്‍സില്‍ വിദ്യാര്‍ഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെത്തുടര്‍ന്നുണ്ടായ ഗുരുതരാവസ്ഥയില്‍ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അദ്ഭുതമായി സമിതി അംഗീകരിച്ചു. ബ്രസീലില്‍ ഒരു ബാലന്‍ രോഗസൗഖ്യം നേടിയത് കാര്‍ലോയുടെ മധ്യസ്ഥതയിലാണെന്നു സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്ന് 2020 ഒക്ടോബര്‍ 10നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഈ നൂറ്റാണ്ടില്‍ കത്തോലിക്കാസഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയവരില്‍ പ്രായം കുറഞ്ഞയാളും ആദ്യ കംപ്യൂട്ടര്‍ പ്രതിഭയുമാണ്. ലണ്ടനില്‍ ജനിച്ച് മിലാനില്‍ വളര്‍ന്ന കാര്‍ലോ 11ാം വയസ്സില്‍ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്‌സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിനു തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങള്‍ രേഖപ്പെടുത്തി…

    Read More »
  • Crime

    കൊല്‍ക്കത്തയില്‍ ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം; ഫ്‌ലാറ്റിലെത്തിച്ചത് ഹണിട്രാപ്പിലൂടെ

    കൊല്‍ക്കത്ത: ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പി. അന്‍വാറുള്‍ അസിം അനാറിനെ നഗരത്തിലെ ആഡംബര ഫ്‌ലാറ്റിലെത്തിച്ചത് ഹണി ട്രാപ്പിലൂടെയെന്ന് വിവരം. എംപിയെ തന്ത്രത്തില്‍ ഫ്‌ലാറ്റിലെത്തിച്ച് വാടകകൊലയാളികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൃത്യത്തില്‍ പങ്കുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമബംഗാളിലെ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതികളിലൊരാളുമായി ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. അന്‍വാറുള്‍ അസിം അനാറിന്റെ യു.എസ്. പൗരനായ സുഹൃത്ത് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിലവില്‍ യു.എസിലുള്ള ഇയാള്‍ക്ക് കൊല്‍കത്തയില്‍ ഒരു ഫ്‌ലാറ്റ് ഉള്ളതായും അധികൃതര്‍ സൂചിപ്പിച്ചു. എംപിയെ കൊല്ലപ്പെട്ട നലയില്‍ കണ്ടെത്തിയ ന്യൂ ടൗണിലെ അപ്പാര്‍ട്ട്‌മെന്റ് എക്‌സൈസ് വകുപ്പിലെ ജീവനക്കാരന്റെ ഉടമസ്ഥയിലുള്ളതാണെന്നും സുഹൃത്തിന് പാട്ടത്തിന് നല്‍കിയതാണെന്നും പോലീസ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങള്‍ സിഐഡി പരിശോധിച്ചുവരികയാണ്. ഒരു പുരുഷനും സ്ത്രീയ്ക്കുമൊപ്പം അനാര്‍ ഫ്‌ലാറ്റിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളിലുള്ളതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എംപിക്കൊപ്പം ഫ്‌ലാറ്റില്‍ പ്രവേശിച്ചവര്‍…

    Read More »
  • Crime

    കാസര്‍കോട്ട് 10 വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍; കുടുക്കിയത് വീട്ടിലേക്കുള്ള ഫോണ്‍വിളി

    കാസര്‍കോട്: പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കസ്റ്റഡിയില്‍. ആന്ധ്രപ്രദേശില്‍ നിന്നാണ് പ്രതി പിടിയിലായത്. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ മറ്റൊരാളുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടതാണ് അന്വേഷണത്തില്‍ സഹായമായത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു വര്‍ഷത്തില്‍ അധികമായി യുവാവ് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കുടകില്‍ എത്തുമ്പോള്‍ മാതാവിന്റേയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമാകുന്നില്ലെന്നാണ് പൊലീസ് പറഞ്ഞത്. കുടക് , മാണ്ഡ്യ, ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലും കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇടക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. ബൈക്കില്‍ കറങ്ങി നടന്നാണ് കുറ്റകൃത്യം. നേരത്തെ മാല പിടിച്ചു…

    Read More »
  • India

    വട്ടവടയിലെ തടയണ നിർമാണം നിർത്തണമെന്ന് പിണറായിക്ക് സ്റ്റാലിന്റെ കത്ത്, അല്ലെങ്കിൽ ബന്ധത്തിന് കോട്ടം തട്ടുമെന്നും സൂചന

         ഇടുക്കി ജില്ലയിലെ വട്ടവടയിൽ ചിലന്തിയാറിനു കുറുകെ  കേരളം ചെക്ക് ഡാം നിർമിക്കുന്നത് നിർത്തിവയ്‌ക്കണമെന്ന് തമിഴ്നാട്. ഈ ആവശ്യവുമായി  മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്  കത്തയച്ചു. അമരാവതി നദിയുടെ പോഷകനദിയായ ചിലന്തിയാർ ഇടുക്കി ജില്ലയിലൂടെയാണ് ഒഴുകുന്നത്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടാതിരിക്കാനും പ്രശ്നം രമ്യമായി പരിഹരിക്കാനും തടയണ നിർമാണം നിർത്തിവയ്ക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നാണ്  സ്റ്റാലിൻ്റെ കത്തിലെ ആവശ്യം. കേരളം തടയണ നിർമിച്ചാൽ അമരാവതി നദിയിൽ വെള്ളം കുറയുകയും തമിഴ്നാട്ടിലേക്കുളള നീരൊഴുക്കിനെ ബാധിക്കുകയും ചെയ്യുമെന്ന് തമിഴ് കർഷകർ ഭയക്കുന്നതായി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തടയണയുടെ വിവരങ്ങൾ തമിഴ്നാടിനോടോ കാവേരി നദീജല മാനേജ്മെന്റ് അതോറിറ്റിയോടോ കേരളം ചർച്ച ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ തമിഴ്നാട് ജലവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടതു പ്രകാരം ചിലന്തിയാറിലെ തടയണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറണം. ഭവാനി, അമരാവതി നദികളിൽ കേരളം ആസൂത്രണം ചെയ്യുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും കൈമാറണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ്നാട് ജലവകുപ്പ് ഉദ്യോഗസ്ഥർ…

    Read More »
Back to top button
error: