Month: May 2024
-
Crime
പോലീസുകാര്‍ക്ക് ഗുണ്ടകളുടെ വിരുന്ന്; DySP-യെ ഗുണ്ടാനേതാവിന്റെ വീട്ടില്‍ കണ്ടെത്തിയിരുന്നില്ലെന്ന് SP
കൊച്ചി: അങ്കമാലിയില്‍ ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നുണ്ണാന്‍ പോയ ഡിവൈ.എസ്.പിക്കും മൂന്ന് പോലീസുകാര്‍ക്കുമെതിരെ ഡി.ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ആലുവ റൂറല്‍ എസ്.പി വൈഭവ് സക്‌സേന. അതേസമയം, ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എം.ജി.സാബുവിനെ വിരുന്നില്‍ കണ്ടെത്തിയിരുന്നില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ റൂറല്‍ എസ്.പി. പറഞ്ഞു. പോലീസുകാരെ ഇവിടെ എത്തിച്ചത് ഡി.വൈ.എസ്.പി. ആണെന്നാണ് വിവരം. അങ്കമാലി പോലീസ് എത്തുന്നതിനു മുമ്പേ ഡി.വൈ.എസ്.പി. പോയതായാണ് പിടിയിലായ പോലീസുകാരുടെ മൊഴി. എന്നാല്‍, ഇദ്ദേഹം തമ്മനം ഫൈസലിന്റെ വീട്ടില്‍ത്തന്നെ ഒളിച്ചിരിക്കുകയായിരുന്നെന്നും സൂചനയുണ്ട്. ഡി.വൈ.എസ്.പിക്കും മറ്റു മൂന്ന് പോലീസുകാര്‍ക്കുമെതിരെയാണ് റൂറല്‍ എസ്.പി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വീട്ടില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു. ഇതില്‍ പോലീസുകാരല്ലാത്ത രണ്ടുപേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തുന്നുണ്ട്. നേരത്തേ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന വീടാണിതെന്നും റൂറല്‍ എസ്.പി വൈഭവ് സക്‌സേന പറഞ്ഞു. വിരുന്നില്‍ കണ്ടെത്തിയ പോലീസുകാരില്‍ ഒരാള്‍ ഡിവൈഎസ്പിയുടെ ഡ്രൈവറും മറ്റൊരാള്‍ ക്രൈം ബ്രാഞ്ച് ഓഫീസിലെ പോലീസുകാരനുമാണ്. വിജിലന്‍സ് ഉദ്യോഗസ്ഥനാണ് മറ്റൊരാള്‍.…
Read More » -
Kerala
പ്രതീഷ് ശേഖറിന് മികച്ച സിനിമാ പി.ആർ.ഒയ്ക്കുള്ള ‘ജവഹർ പുരസ്‌കാരം’
ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ മികച്ച സിനിമാ പി.ആർ.ഒയ്ക്കുള്ള ‘ജവഹർ പുരസ്‌കാരം-2024’ പ്രതീഷ് ശേഖറിന് ലഭിച്ചു. തിരുവന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രി. ചിഞ്ചുറാണിയാണ് പുരസ്‌കാര സമർപ്പണം നിർവഹിച്ചത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്, സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിച്ച വിജയ് ചിത്രം ലിയോ എന്നിവയുടെ പി.ആർ.ഒ എന്ന നിലയിലുള്ള മികച്ച പ്രകടനമാണ് പ്രതീഷിനെ അവാർഡിന് അർഹനാക്കിയത്. മാധ്യമ പ്രവർത്തകനുമായിരുന്ന പ്രതീഷ് ശേഖർ കഴിഞ്ഞ മൂന്നു വർഷമായി മലയാളത്തിലെയും സൗത്ത് ഇന്ത്യയിലെയും ചിത്രങ്ങളുടെ പി.ആർ.ഒ ആയി ജോലി ചെയ്യുകയാണ്.
Read More » -
Kerala
കെ.എസ്.യു ക്യാമ്പിലെ തമ്മില്‍ത്തല്ല്; നാല് ഭാരവാഹികള്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: കെ.എസ്.യു തെക്കന്‍ മേഖലാ ക്യാമ്പിലെ തമ്മില്‍ത്തല്ലില്‍ നാല് ഭാരവാഹികള്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി, എറണാകുളം ജില്ലാ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് നടപടി. എന്‍എസ്യുഐയുടേതാണ് നടപടി. ക്യാമ്പിലേക്ക് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ ക്ഷണിക്കാതിരുന്നതില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനോട് കമ്മീഷന്‍ വിശദീകരണവും ചോദിക്കും. തമ്മില്‍ത്തല്ലില്‍ കെ.എസ്.യു നേതൃത്വത്തെ കുറ്റപ്പെടുത്തി കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇന്നലെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ക്യാമ്പ് നടത്തിപ്പില്‍ കെ.എസ്.യു നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കെ.എസ്.യു നേതൃത്വത്തിലെ ഒരുവിഭാഗം, വിഭാഗീയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ക്യാമ്പിലേക്ക് ക്ഷണിച്ചെന്നായിരുന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് തെറ്റാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. ക്ഷണിക്കാതിരുന്നത് വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കുട്ടികളല്ലേ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ…
Read More » -
Crime
മങ്കിക്യാപ് ധരിച്ച്, പൂട്ടുതകര്‍ത്ത് കോട്ടയത്ത് ആറോളം കടകളില്‍ മോഷണം
കോട്ടയം: നഗരമധ്യത്തില്‍ ചന്തക്കവലയിലെ നിരവധി കടകളില്‍ മോഷണം നടത്തിയ മോഷ്ടാവിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. കോട്ടയത്തെ മാര്‍ക്കറ്റ് ജംഗ്ഷനിലെ കെ.കെ. റോഡിന്റെ വശത്തുള്ള ആറോളം കടകളിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. രാത്രി ഒരുമണിയോടെ മങ്കി ക്യാപ്പ് ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്നാണ് കടകളിലെ നിരീക്ഷണ ക്യാമറകളില്‍ നിന്ന് വ്യക്തമാകുന്നത്. ഓരോ കടകളില്‍ നിന്നും 3000 മുതല്‍ 5000 രൂപ വരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഫാക്ടറി സെയില്‍, ഫാഷന്‍ പാര്‍ക്ക്, ഷെയ്ക്ക് മാജിക്, കൃഷ്ണ മെഡിക്കല്‍സ്, പെറ്റല്‍സ്, ഇ.എം. ബ്രോയ്ഡറി വര്‍ക്ക്സ് എന്നീ കടകളിലാണ് മോഷണം നടന്നത്. കടകളുടെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. മോഷണം നടത്തുക മാത്രമല്ല കടകളിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട ശേഷമാണ് മോഷ്ടാവ് സ്ഥലം വിട്ടിരിക്കുന്നത്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് വിരലടയാള വിദഗ്ധരുടെ സഹായം തേടുമെന്ന് പോലീസ് അറിയിച്ചു.
Read More » -
India
പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍, കുഴഞ്ഞുവീണ് വനിതാ പൊലീസ്; കോടതിയില്‍ നാടകീയ രംഗങ്ങള്‍
ന്യൂഡല്‍ഹി: സ്വാതി മലിവാള്‍ എംപിയെ മര്‍ദിച്ച കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ നാടകീയരംഗങ്ങള്‍. ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാള്‍ പൊട്ടിക്കരഞ്ഞു. സ്വാതി പരുക്കുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എന്‍. ഹരിഹരന്‍ വാദിച്ച സമയത്താണ് സ്വാതി വികാരാധീനയായത്. സ്വാതിയെ അപകീര്‍ത്തിപ്പെടുത്താനല്ല ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് അഭിഭാഷകന്‍ അറിയിച്ചതെങ്കിലും അവര്‍ പൊട്ടിക്കരയുകയായിരുന്നു. ആരോപണങ്ങള്‍ ഉന്നയിക്കാനായി മുഖ്യമന്ത്രിയുടെ വീട്ടില്‍ സിസിടിവി ഇല്ലാത്ത ഡ്രോയിങ് റൂം മനഃപൂര്‍വം സ്വാതി തിരഞ്ഞെടുക്കുകയായിരുന്നെന്നും ആസൂത്രിതമായ ആരോപണങ്ങളാണ് സ്വാതി ഉന്നയിച്ചതെന്നും ബിഭവിന്റെ അഭിഭാഷകന്‍ പറഞ്ഞു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. രണ്ടാമത്തെ അപേക്ഷയാണ് ഇന്നു പരിഗണിക്കുന്നത്. അതിനിടെ കനത്തചൂടില്‍ കോടതിക്കുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥ കുഴഞ്ഞുവീണതും ആശങ്കയ്ക്കിടയാക്കി.
Read More » -
Crime
കൊച്ചിയില്‍ ഗുണ്ടയുടെ സല്‍ക്കാരവിരുന്നില്‍ ഡിവൈഎസ്പി; എസ്ഐയെ കണ്ടതോടെ ശുചിമുറിയില്‍ ഒളിച്ചു; 2 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
കൊച്ചി: കുപ്രസിദ്ധഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടില്‍ റെയ്ഡിനായി പൊലീസ് എത്തിപ്പോള്‍ സല്‍ക്കാരമുറിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. എസ്ഐയെ കണ്ടതിന് പിന്നാലെ ശുചിമുറിയില്‍ ഡിവൈഎസ്പി ഓടിയൊളിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം. ഡിവൈഎസ്പിയെ കൂടാതെ രണ്ട് പൊലീസുകാരും വിരുന്നില്‍ പങ്കെടുത്തു. ഇവരെ സസ്പെന്റ് ചെയ്തു അങ്കമാലിയിലെ പുളിയനത്തെ വീട്ടിലാണ് ഉന്നത പൊലീസ് ഉദ്യേഗസ്ഥനുള്‍പ്പടെ തമ്മനം ഫൈസല്‍ വിരുന്ന് ഒരുക്കിയത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: എംജി സാബുവും രണ്ട് പൊലീസുകാരുമാണ് വിരുന്നില്‍ പങ്കെടുത്തത്. ഏറെ നാളായി ഫൈസലിന്റെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഗുണ്ടാനേതാവിനെ കേന്ദ്രീകരിച്ച് എത്തിയപ്പോഴാണ് അവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം കണ്ടെത്തിയത്. എസ്ഐയെ കണ്ടപ്പോള്‍ ഡിവൈഎസ്പി ഉള്‍പ്പെട വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഒടുവില്‍ എസ്‌ഐയെ വിരട്ടിയാണ് ഡിവൈഎസ്പി രക്ഷപ്പെട്ടത്. തന്നെ പിടിക്കാന്‍ എസ്‌ഐക്ക് അധികാരമില്ലെന്ന് ഡിവൈഎസ്പി ക്ഷോഭിച്ചു. കൂടെയുള്ളത് തന്റെ സുഹൃത്തുക്കളാണെന്നും ഡിവൈഎസ്പി പറഞ്ഞു. പൊലീസുകാരാണ് കൂടെയുള്ളതെന്ന വിവരം ഡിവൈഎസ്പി മറച്ചുവെച്ചു. എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെങ്കില്‍ ചെയ്‌തോളാന്‍ പറഞ്ഞാണ് ഡിവൈഎസ്പി ഗുണ്ടയുടെ വീട്ടില്‍…
Read More » -
Crime
പോര്‍ഷെ അപകടം: 17 കാരന്റെ രക്തസാമ്പിളുകളില്‍ കൃത്രിമം നടത്തി; മദ്യപിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയ രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റില്‍
പൂനെ: രണ്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരുടെ മരണത്തിനിടയാക്കിയ പൂനെ പോര്‍ഷെ കാര്‍ അപകടത്തില്‍ വീണ്ടും വഴിത്തിരിവ്. കേസില്‍ പ്രതിയായ പതിനേഴുകാരന്റെ രക്ത പരിശോധനയില്‍ കൃത്രിമം കാണിച്ച രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റിലായി. സസൂണ്‍ ഹോസ്പിറ്റലിലെ ഡോ. അജയ് തവാഡെ, ഡോ.ഹരി ഹാര്‍നോര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പൂനെയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഫോറന്‍സിക് ലാബിന്റെ തലവനാണ് ഡോ തവാഡെ.സംഭവദിവസം ഡോ. തവാഡെയും പ്രതിയുടെ പിതാവും ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അറസ്റ്റിലായ രണ്ടുഡോക്ടര്‍മാരുടെയും ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. അപകടം നടന്നതിന് പിന്നാലെ പ്രതിയായ പതിനേഴുകാരന്റെ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ടാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. എന്നാല്‍ അന്നുരാത്രി കൂട്ടുകാരോടൊപ്പം രണ്ട് പബ്ബില്‍ നിന്ന് പ്രതി മദ്യപിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ആദ്യ രക്തസാമ്പിളില്‍ മദ്യത്തിന്റെ അംശം ഇല്ലായിരുന്നുവെങ്കിലും രണ്ടാമത്തെ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് സംശയത്തിനിടയാക്കി. തുടര്‍ന്ന് പൊലീസ് ഡിഎന്‍എ പരിശോധന നടത്തി. ഡിഎന്‍എ പരിശോധനയില്‍ രക്ത…
Read More » -
Crime
നിലമ്പൂരില്‍ മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി
മലപ്പുറം: മമ്പാട് പുള്ളിപ്പാടത്ത് മക്കളുടെ കണ്‍മുന്നില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പുള്ളിപ്പാടം കറുകമണ്ണ മുണ്ടേങ്ങാട്ടില്‍ പരേതനായ ജോസഫിന്റെയും ഷീബയുടെയും മകള്‍ നിഷാമോള്‍ (32) ആണ് വാടക ക്വാര്‍ട്ടേഴ്സില്‍ കൊല്ലപ്പെട്ടത്. സംഭവശേഷം ഭര്‍ത്താവ് ചുങ്കത്തറ കുറ്റിമുണ്ട ചെറുവള്ളിപ്പാറ ഷാജി (43) സ്റ്റേഷനില്‍ കീഴടങ്ങി. വിദ്യാര്‍ഥികളായ മക്കള്‍ ഷാന്‍ഷാജി, നേഹ, ഹെനന്‍, ഹെന്ന എന്നിവരുടെ മുന്നില്‍ വൈകിട്ട് 6.30നാണ് കൊലപാതകം നടന്നത്. ടാപ്പിങ് തൊഴിലാളിയാണ് ഷാജി. കുടുംബ കലഹത്തെത്തുടര്‍ന്ന് നിഷാമോള്‍ മക്കളുമൊത്ത് 2 മാസം മുമ്പ് കറുകമണ്ണയില്‍ അമ്മയുടെ അടുത്തേക്ക് പോന്നു. 2 ആഴ്ച മുമ്പാണ് ക്വാര്‍ട്ടേഴ്സിലേക്ക് മാറിയത്. ഒപ്പമുണ്ടായിരുന്ന അമ്മ ഇന്നലെ സ്ഥലത്തില്ലായിരുന്നു. മൂത്ത കുട്ടിയെ 10-ാം ക്ലാസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് 6 മണിയോടെ ഷാജി ക്വാര്‍ട്ടേഴ്സിലെത്തി. വാക്കേറ്റത്തിനിടെ കുപിതനായി കത്തി കൊണ്ട് വെട്ടിയെന്ന് പൊലീസില്‍ ഷാജി മൊഴി നല്‍കിയത്. തലയ്ക്ക് പിന്നിലും മുഖത്തും മുറിവുകളുണ്ട്. മുഖം വികൃതമായ നിലയിലാണ്. ബഹളവും കുട്ടികളുടെ നിലവിളിയും കേട്ടെത്തിയ നാട്ടുകാര്‍ നിഷാമോളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും…
Read More » -
Crime
കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ കൈയിട്ടുവാരി ഉദ്യോഗസ്ഥന്‍; അടിച്ചുമാറ്റിയത് 28 ലക്ഷം
തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ കൈയിട്ടുവാരി ഉദ്യോഗസ്ഥന്‍ അടിച്ചുമാറ്റിയത് ലക്ഷങ്ങള്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലര്‍ക്ക് ദിലീപ് ഡി. ദിനേഷ് ആണ് സര്‍ക്കാര്‍ ഫണ്ട് അടിച്ചുമാറ്റിയത് എന്നാണ് പരാതി. 28 ലക്ഷത്തോളം രൂപയാണ് ഇയാള്‍ പലതവണയായി വ്യാജരേഖ ചമച്ച് സ്വന്തം കീശയിലാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരം. ഉച്ചഭക്ഷണ പദ്ധതിയുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടില്‍ നിന്നും 2022 മാര്‍ച്ച് മുതല്‍ 2023 ഡിസംബര്‍ വരെ 27,76,241 രൂപ ഇയാള്‍ വ്യാജരേഖ ചമച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. കാനറാ ബാങ്കിന്റെ സി.എസ്.എസ്. പോര്‍ട്ടലില്‍ വ്യാജ രേഖപ്പെടുത്തലുകള്‍ നടത്തി പ്രിന്റ് പേയ്‌മെന്റ് അഡൈ്വസ് ക്രിയേറ്റ് ചെയ്താണിത്. ഇതിനുപുറമെ 2024 ഫെബ്രുവരി 23-ന് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ വ്യാജ ഒപ്പിട്ട് എസ്.ബി.ഐ. ജഗതി ശാഖയിലെ ഉച്ചഭക്ഷണ പദ്ധതിയുടെ അക്കൗണ്ടില്‍ നിന്ന് 42,300 രൂപയും ഇയാള്‍ കവര്‍ന്നു. പണം ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.…
Read More »