Month: May 2024
-
India
ഉത്തര്‍പ്രദേശിലെ ആശുപത്രിയിലും വന്‍ തീപിടിത്തം; 15 കുട്ടികളെ രക്ഷപ്പെടുത്തി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാഗ്പഥില്‍ ആശുപത്രി കെട്ടിടത്തില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. ബാഗ്പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്ത ആശുപത്രിയുടെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 15 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന ഉടന്‍ സ്ഥലത്തെത്തി. നിലവില്‍ തീ നിയന്ത്രണ വിധേയമായെന്നാണ് വിവരം. നാലോളം യൂണിറ്റ് അഗ്നിരക്ഷാ വാഹനങ്ങളെത്തി തീ കെടുത്തിയതായും 12 പേരെ രക്ഷിച്ചതായും ചീഫ് ഫയര്‍ ഓഫീസര്‍ അമരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയര്‍ഫോഴ്‌സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിച്ച് ഏഴു നവജാത ശിശുക്കള്‍ മരിച്ചിരുന്നു.
Read More » -
LIFE
ഒരു സ്പൂണ്‍ ഉപ്പു മതി എലിയെ വീട്ടില്‍നിന്ന് ഓടിക്കാം!
മഴക്കാലമായാല്‍ വീടുകളില്‍ എലികളുടെ ശല്യം കൂടുതലായി കണ്ടു വരാറുണ്ട്. മാത്രമല്ല ഈയൊരു സാഹചര്യത്തില്‍ എലിപ്പനി പോലുള്ള അസുഖങ്ങളും കൂടുതലായി പടര്‍ന്നു പിടിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാല്‍ വീട്ടില്‍ നിന്നും എലിശല്യം പാടെ ഒഴിവാക്കാനായി ചെയ്യാവുന്ന ചില വഴികള്‍ വിശദമായി അറിഞ്ഞിരിക്കാം. എലിയെ തുരത്താനായി ചെയ്യാവുന്ന ആദ്യത്തെ രീതി തവിടു പൊടി ഉപയോഗിച്ചിട്ടുള്ളതാണ്. അതിനായി രണ്ട് ടീസ്പൂണ്‍ അളവില്‍ തവിട് പൊടിയിലേക്ക് ഒരു ടീസ്പൂണ്‍ അളവില്‍ ഉപ്പും കുറച്ച് നാരങ്ങാനീരും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. ശേഷം ഇത് ചെറിയ ഉരുളകളാക്കി എലി വരുന്ന ഭാഗങ്ങളില്‍ കൊണ്ടു വക്കുകയാണെങ്കില്‍ തവിടിന്റെ മണം കാരണം എലി ആ ഭാഗങ്ങളില്‍ എത്തുകയും അത് കഴിച്ച ശേഷം ചാവുകയും ചെയ്യുന്നതാണ്. മറ്റൊരു രീതി തവിടിനൊപ്പം കുറച്ച് സിമന്റ് കൂടി മിക്‌സ് ചെയ്ത് വയ്ക്കുന്ന രീതിയാണ്. തവിടും സിമന്റും നല്ലതുപോലെ മിക്‌സ് ചെയ്ത ശേഷം എലി വരുന്ന ഭാഗങ്ങളില്‍ ഈ ഒരു കൂട്ട് കൊണ്ടു വയ്ക്കാവുന്നതാണ്. എലിയെ തുരത്താനായി…
Read More » -
Kerala
കാറിന്റെ പിന്നിലിരുന്നാല്‍ അശ്ലീല ആംഗ്യം കാണാം; മേയര്‍ – യദു തര്‍ക്കം പുനരാവിഷ്‌കരിച്ച് പൊലീസ്
തിരുവനന്തപുരം: മേയര്‍ – കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം പുനരാവിഷ്‌കരിച്ച് പൊലീസ്. ഡ്രൈവര്‍ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയര്‍ ആര്യാ രാജേന്ദ്രന്റെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് തര്‍ക്കത്തിലെ സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പട്ടം പ്ലാമൂട് മുതല്‍ പിഎംജി വരെയാണ് ബസും കാറും ഓടിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡ്രൈവര്‍ മോശമായി ആംഗ്യം കാണിച്ചാല്‍ കാറിന്റെ പിന്‍ സീറ്റിലിരിക്കുന്നയാള്‍ക്ക് കാണാന്‍ കഴിയുമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവം നടന്ന അതേസമയം തന്നെ തിരഞ്ഞെടുത്തായിരുന്നു പൊലീസിന്റെ പരിശോധന. ആദ്യം കന്റോണ്‍മെന്റ് പൊലീസ് അന്വേഷിച്ച കേസ് നിലവില്‍ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്. യദുവിനെതിരെ നല്‍കിയ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ നേരത്തേ രഹസ്യമൊഴി നല്‍കിയിരുന്നു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നല്‍കിയത്. അതേസമയം, തര്‍ക്കത്തിനിടെ മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കയറിയെന്നാണ് സാക്ഷിമൊഴി. ബസിലെ യാത്രക്കാരാണ് മൊഴി…
Read More » -
Kerala
പണം ആവശ്യപ്പെട്ടത് ഓഫീസ് കെട്ടിടം വാങ്ങാനല്ല: ബാര്‍ ഉടമകളുടെ വാദം പൊളിയുന്നു
തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ ബാറുടമകളുടെ വാദം പൊളിയുന്നു. ഓഫീസ് കെട്ടിടത്തിനാണ് രണ്ടര ലക്ഷം പിരിച്ചതെന്ന വാദമാണ് ഇപ്പോള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. കെട്ടിടം വാങ്ങാന്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ നേതൃത്വം പണം ആവശ്യപ്പെട്ടിരുന്നു. അന്ന് ഒരു ലക്ഷം രൂപ വീതമാണ് അംഗങ്ങള്‍ നല്‍കിയിരുന്നത്. മദ്യ നയത്തിലെ ഇളവിനു വേണ്ടി രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടത് പുറത്തായപ്പോഴാണ് കെട്ടിടം വാങ്ങാനാണ് പണം ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് അസോസിയേഷന്‍ നേതാക്കള്‍ രംഗത്ത് എത്തിയിരുന്നത്. കെട്ടിട ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ട് കൊണ്ടുള്ള കാര്‍ഡാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ബാര്‍ ഉടമകളുടെ ഗ്രൂപ്പില്‍ ഇതെ സംഘടന നേതാക്കള്‍ തന്നെ ഇട്ട കാര്‍ഡാണിത്. തിരുവനന്തപുരത്ത് സംഘടനക്ക് കെട്ടിടം വാങ്ങാന്‍ വേണ്ടി ഒരു ലക്ഷം നല്‍കണം എന്ന് ആ കാര്‍ഡില്‍ കൃത്യമായി പറയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സംഘടനയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ട്. എന്നാല്‍, അനിമോന്റെ ശബ്ദസന്ദേശത്തില്‍ പണം ആവശ്യപ്പെട്ടത് ഇടുക്കി ജില്ലയിലെ എല്ലാം അംഗങ്ങളോടുമാണ്. കെട്ടിടത്തിനായി നേരത്തെ ഒരു ലക്ഷം നല്‍കിയവരോടു…
Read More » -
Kerala
‘മൂത്ര’മാണഖിലസാരമൂഴിയില്‍! കുടിച്ചപ്പോള്‍ ക്യാന്‍സര്‍ മാറി, ഏത് അസുഖത്തിനും മരുന്നെന്ന് കൊല്ലം തുളസി
തൃശൂര്‍: എന്ത് അസുഖമുണ്ടെങ്കിലും മൂത്രം കുടിച്ചാല്‍ മതിയെന്നും ആശുപത്രിയില്‍ കയറിയിറങ്ങേണ്ട കാര്യമില്ലെന്നും ആവര്‍ത്തിച്ച് നടന്‍ കൊല്ലം തുളസി. മനുഷ്യമൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് തുളസിയുടെ പരാമര്‍ശം. താന്‍ കാന്‍സറിനെ അതിജീവിച്ചത് മൂത്രം കുടിച്ചതുകൊണ്ടാണെന്നും പലരും പല രോഗങ്ങള്‍ക്കും മൂത്രം കുടിക്കുന്നുണ്ടെങ്കിലും പുറത്തുപറയാതിരിക്കുകയാണെന്നും നടന്‍ പറഞ്ഞു. എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴാണ് നമ്മള്‍ മറ്റുവഴികള്‍ നോക്കുന്നത്. എനിക്ക് ക്യാന്‍സര്‍ പിടിപെട്ടപ്പോള്‍ അതിനെ അതിജീവിക്കാന്‍ പല വഴികളും തേടി. ഒടുവിലാണ് യൂറിന്‍ തെറാപ്പിയെപ്പറ്റി അറിഞ്ഞത്. അതിലൂടെയാണ് രോഗത്തെ അതിജീവിച്ചതും. ഇപ്പോള്‍ എനിക്ക് 75 വയസ്സുണ്ട്. ഇനിയൊരു 25 വര്‍ഷം കൂടി ജീവിക്കണമെന്നാണ് ആഗ്രഹമെന്നും കൊല്ലം തുളസി പറയുന്നു. എന്ത് അസുഖത്തിനും എനിക്ക് രക്ഷകനായി മൂത്രമുണ്ട്. ഇതിന് വലിയ ആശുപത്രിയില്‍ പോവുകയോ ഡോക്ടറെ കാണുകയോ, മെഡിക്കല്‍ സ്റ്റോറില്‍ പോവുകയോ ഒന്നും വേണ്ട, മറിച്ച് മൂത്രം കുടിച്ചാല്‍ മതി. പലരും പല അസുഖത്തിനും മൂത്രം കുടിക്കാറുണ്ടെങ്കിലും പുറത്ത് പറയാന്‍ മടിക്കുകയാണെന്നും കൊല്ലം…
Read More » -
Crime
ആലുവയിലെ 12 വയസ്സുകാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകന്‍; പോക്സോ ചുമത്തി കേസെടുക്കും
കൊച്ചി: ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ മകളെ അങ്കമാലിയില്‍ കണ്ടെത്തുമ്പോള്‍, ഒപ്പമുണ്ടായിരുന്ന യുവാവ് കാമുകനെന്നു പൊലീസ്. മുര്‍ഷിദാബാദ് സ്വദേശിയായ ഇയാളുമായി പെണ്‍കുട്ടി രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കാമുകനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. രാത്രി ഒന്‍പതു മണിയോടെയാണ് അങ്കമാലിയില്‍നിന്ന് കാമുകനും മറ്റൊരാള്‍ക്കും ഒപ്പം കണ്ടെത്തുകയായിരുന്നു. അങ്കമാലിയില്‍ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്നിടത്തു നിന്നാണ് കുട്ടിയെ കണ്ടുകിട്ടിയത്. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കടയില്‍ സാധനം വാങ്ങാനായി പോയ പെണ്‍കുട്ടിയെ ആറു മണിയായിട്ടും കാണാത്തതിനെത്തുടര്‍ന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കള്‍ പരിസരങ്ങളില്‍ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍നിന്ന് പെണ്‍കുട്ടി നടന്നു പോകുന്നതിന്റെയും രണ്ടുപേര്‍ പെണ്‍കുട്ടിയെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ബംഗാള്‍ സ്വദേശികളുടെ മകളാണ്.
Read More » -
Crime
പോലീസ് അക്കാഡമിയില്‍ വനിതാ പോലീസിനെ പീഡിപ്പിക്കാന്‍ ശ്രമം; ആരോപണവിധേയനെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി
തൃശ്ശൂര്‍: രാമവര്‍മപുരത്തെ പോലീസ് അക്കാദമിയില്‍ പോലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രമം. ഉദ്യോഗസ്ഥ പോലീസ് അക്കാദമി ഡയറക്ടര്‍ക്ക് പരാതി നല്‍കി. പരാതി ഇതുവരെ ലോക്കല്‍ പോലീസിന് കൈമാറുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. വനിതകളുടെ നേതൃത്വത്തിലുള്ള ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് പരാതി കൈമാറിയതായാണ് അറിയുന്നത്. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തത്കാലികമായി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി. അക്കാദമിയിലെ സി.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരേയാണ് പരാതി. പലതവണ അതിക്രമം നടന്നതായി പരാതിയില്‍ പറയുന്നു. അതിക്രമത്തിന് ഇരയായ ഉദ്യോഗസ്ഥ അവധിയെടുത്തു. ഒരാഴ്ചമുമ്പാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്കു പോയ ഉദ്യോഗസ്ഥയെ വൈകിട്ട് ആറിന് വിളിച്ചുവരുത്തിയാണ് ആദ്യതവണ അതിക്രമം നടത്തിയത്. ദിവസങ്ങള്‍ക്കുശേഷം വീണ്ടും ഇതുപോലുള്ള പെരുമാറ്റം ഉണ്ടായി. ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരം പരാതികള്‍ ലോക്കല്‍ പോലീസിന് കൈമാറുകയാണ് ചെയ്യുന്നത്. ഗൗരവം കുറഞ്ഞ പരാതികള്‍ ആഭ്യന്തര അന്വേഷണത്തിനുശേഷമാണ് ലോക്കല്‍ പോലീസിനു കൈമാറുക. ഗുരുതരമായ പരാതികളാണെങ്കില്‍ ഇന്റേണല്‍ കമ്മിറ്റി അന്വേഷണത്തോടൊപ്പംതന്നെ പോലീസ് അന്വേഷണവും…
Read More » -
LIFE
”സത്യം എല്ലാവരും മനസ്സിലാക്കുന്ന ഒരു ദിവസം വരും, പലരും മോനെ കുടുക്കാന്‍ നോക്കി, അവന്റെ വാപ്പച്ചി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും വരില്ലായിരുന്നു…”
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവ നടന്മാരില്‍ ഒരാളാണ് ഷെയിന്‍ നിഗം. എന്നാല്‍, അദ്ദേഹത്തെ വിടാതെ പിന്തുടരുകയാണ് വിമര്‍ശനങ്ങളും. ഇപ്പോഴിതാ ഏറ്റവും പുതിയതായി നടന്‍ ഉണ്ണിമുകുന്ദന്‍ അപമാനിക്കുന്ന പരാമര്‍ശം നടത്തി എന്ന രീതിയിലാണ് ഷെയിന് വിമര്‍ശനങ്ങള്‍ നേരിട്ടത്. മുമ്പൊരിക്കല്‍ താരത്തെ മലയാള സിനിമയില്‍ വിലക്കിയതിന് പിന്നാലെ ഷെയിനെ കുറിച്ച് ഉമ്മ സുനില പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അബിക്കയും ഇതുപോലെ പ്രതിസന്ധികള്‍ നേരിട്ടുണ്ടെന്നും പ്രശ്നങ്ങളിലൂടെയൊക്കെ കടന്നുപോയിട്ടുണ്ടെന്നും സുനില പറയുന്നു. മോന്‍ ഇങ്ങനെ പ്രതിസന്ധിയിലൂടെ പോകുമ്പോള്‍ ഒരു പ്രശ്നത്തിനും പോവേണ്ട, ദൈവം നമുക്ക് വഴി കാണിച്ച് തരുമെന്നാണ് താന്‍ പറഞ്ഞതെന്നും സത്യസന്ധനായി നിന്നിട്ടും ഇങ്ങനെ തെറ്റിദ്ധാരണകള്‍ വരുമ്പോള്‍ പടച്ചോന്‍ ഇതൊന്നും കാണുന്നില്ലേ ഉമ്മച്ചി എന്നാണ് അവന്‍ ചോദിക്കുന്നതെന്നും ഉമ്മ പറയുന്നു. സത്യം എല്ലാവരും മനസ്സിലാക്കുന്ന ഒരു ദിവസം വരുമെന്ന് താന്‍ അവനോട് പറയാറുണ്ട്. ദൈവം നിനക്ക് വഴി കാണിച്ചു തരുമെന്നും ആ നാളില്‍ പ്രതീക്ഷയര്‍പ്പിച്ചാല്‍ മതിയെന്നും താന്‍ പറയാറുണ്ടെന്നും എന്നിട്ട് താന്‍ ദൈവത്തോട്…
Read More » -
India
പോളിങ് ബൂത്ത് കൈയേറി ഇ.വി.എം തകര്‍ത്തു; ഒഡിഷയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അറസ്റ്റില്‍
ഭുവനേശ്വര്‍: ഒഡിഷയില്‍ പോളിങ് ബൂത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ അതിക്രമം. ഖോര്‍ധ ജില്ലയിലെ ബെഗുനിയ നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ പ്രശാന്ത കുമാര്‍ ജഗദേവ് ആണ് പ്രവര്‍ത്തകര്‍ക്കൊപ്പം ബൂത്ത് കൈയേറി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും പരാക്രമം അഴിച്ചുവിടുകയും ചെയ്തത്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികള്‍ തകര്‍ക്കുകയും ചെയ്ത ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ ചില്‍ക എം.എല്‍.എയാണ് പ്രശാന്ത. ഇന്നലെ ഉച്ചയോടെയാണ് വോട്ടിങ് പുരോഗമിക്കുന്നതിനിടെ ബെഗുനിയയിലെ കുവാന്റിപട്നയിലെ പോളിങ് ബൂത്തില്‍ ഇദ്ദേഹം അനുയായികള്‍ക്കൊപ്പം എത്തിയത്. ബൂത്തിനകത്ത് കയറാനുള്ള ശ്രമം പോളിങ് ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചതോടെ വാക്കുതര്‍ക്കമായി. തുടര്‍ന്ന് ബൂത്തിലേക്ക് അതിക്രമിച്ചുകയറി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ഇ.വി.എം ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ കേടുവരുത്തുകയും ചെയ്തത്. ഇതോടെ ബൂത്തില്‍ മണിക്കൂറുകളോളം വോട്ടിങ് തടസപ്പെട്ടു. ബൂത്ത് കൈയേറ്റ വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും എം.എല്‍.എയും സംഘവും സ്ഥലം കാലിയാക്കിയിരുന്നു. തുടര്‍ന്ന് വാഹനം പിന്തുടര്‍ന്ന് തടഞ്ഞാണ് പൊലീസ് പ്രശാന്ത ജഗദേവനെ അറസ്റ്റ് ചെയ്തത്. രക്ഷപ്പെടുമ്പോള്‍ ബി.ജെ.പിയുടെ ഭുവനേശ്വര്‍…
Read More » -
Crime
9കാരിയെ പീഡിപ്പിച്ച ശേഷം കമ്മലെടുത്ത് 6500 രൂപയ്ക്ക് വിറ്റു; സഹായിച്ചത് പ്രതിയുടെ സഹോദരി
കാസര്‍ഗോഡ്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്‍പതുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി പി.എ.സലീമിന്റെ സഹോദരിയെയും പ്രതിപ്പട്ടികയിലുള്‍പ്പെടുത്തും. പീഡിപ്പിച്ച ശേഷം കുട്ടിയുടെ കാതിലില്‍നിന്ന് അഴിച്ചെടുത്ത സ്വര്‍ണക്കമ്മല്‍ വില്ക്കാന്‍ സലീമിനെ സഹായിച്ചത് കൂത്തുപറമ്പിലുള്ള ഇയാളുടെ സഹോദരിയാണ്. 6,500 രൂപയ്ക്കാണിത് വിറ്റത്. ഇതിന്റെ സ്ലിപ്പ് കൂത്തുപറമ്പിലെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. പ്രതിയെ തിരഞ്ഞ് പോലീസ് കൂത്തുപറമ്പിലെ വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് സഹോദരി കുടകില്‍ പോയിരുന്നു. കുടകിലെത്തിയ മറ്റൊരു പോലീസ് സംഘം സഹോദരിയോട് സലീമിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ സ്വര്‍ണം വിറ്റ കാര്യം സഹോദരി മറച്ചുവച്ചു. കുട്ടിയെ പീഡിപ്പിച്ചശേഷം സലീം നേരേ പോയത് കൂത്തുപറമ്പിലേക്കാണ്. 11 മണിയോടെ സഹോദരിയെയും കൂട്ടി ജൂവലറിയില്‍ പോയി. സ്വര്‍ണം വിറ്റ കാശുമായി നേരേ മൈസൂരുവിലേക്കും തുടര്‍ന്ന് ബെംഗളൂരു, മുംബൈ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലുമെത്തി. പിടിക്കപ്പെടുമ്പോള്‍ ഇയാളുടെ കൈയില്‍ കാശൊന്നുമുണ്ടായിരുന്നില്ലെന്ന് പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ടിക്കറ്റെടുക്കാതെയാണ് ഈ സ്ഥലങ്ങളിലെല്ലാം തീവണ്ടിയാത്ര ചെയ്തതെന്ന് സലീം പറഞ്ഞിരുന്നു. ഒന്‍പതുദിവസവും ഒരേവസ്ത്രമാണ് ധരിച്ചത്. അതുകൊണ്ടുതന്നെ ഇത്രയും പണം…
Read More »