KeralaNEWS

പ്രതീഷ് ശേഖറിന് മികച്ച സിനിമാ പി.ആർ.ഒയ്ക്കുള്ള ‘ജവഹർ പുരസ്‌കാരം’

ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ മികച്ച സിനിമാ പി.ആർ.ഒയ്ക്കുള്ള ‘ജവഹർ പുരസ്‌കാരം-2024’ പ്രതീഷ് ശേഖറിന് ലഭിച്ചു. തിരുവന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രി. ചിഞ്ചുറാണിയാണ് പുരസ്‌കാര സമർപ്പണം നിർവഹിച്ചത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്, സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിച്ച വിജയ് ചിത്രം ലിയോ എന്നിവയുടെ പി.ആർ.ഒ എന്ന നിലയിലുള്ള മികച്ച പ്രകടനമാണ് പ്രതീഷിനെ അവാർഡിന് അർഹനാക്കിയത്.

മാധ്യമ പ്രവർത്തകനുമായിരുന്ന പ്രതീഷ് ശേഖർ കഴിഞ്ഞ മൂന്നു വർഷമായി മലയാളത്തിലെയും സൗത്ത് ഇന്ത്യയിലെയും ചിത്രങ്ങളുടെ പി.ആർ.ഒ ആയി ജോലി ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: