KeralaNEWS

കെ.എസ്.യു ക്യാമ്പിലെ തമ്മില്‍ത്തല്ല്; നാല് ഭാരവാഹികള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെ.എസ്.യു തെക്കന്‍ മേഖലാ ക്യാമ്പിലെ തമ്മില്‍ത്തല്ലില്‍ നാല് ഭാരവാഹികള്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി, എറണാകുളം ജില്ലാ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് നടപടി. എന്‍എസ്യുഐയുടേതാണ് നടപടി.

ക്യാമ്പിലേക്ക് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ ക്ഷണിക്കാതിരുന്നതില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനോട് കമ്മീഷന്‍ വിശദീകരണവും ചോദിക്കും.

Signature-ad

തമ്മില്‍ത്തല്ലില്‍ കെ.എസ്.യു നേതൃത്വത്തെ കുറ്റപ്പെടുത്തി കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇന്നലെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ക്യാമ്പ് നടത്തിപ്പില്‍ കെ.എസ്.യു നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കെ.എസ്.യു നേതൃത്വത്തിലെ ഒരുവിഭാഗം, വിഭാഗീയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ക്യാമ്പിലേക്ക് ക്ഷണിച്ചെന്നായിരുന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് തെറ്റാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. ക്ഷണിക്കാതിരുന്നത് വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കുട്ടികളല്ലേ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: