Month: May 2024
-
Kerala
ഹോമിയോ ഡോക്ടർ പേവിഷബാധയേറ്റു മരിച്ചു, ചികിത്സ നിഷേധിച്ച് മെഡിക്കൽ കോളജിൽ നിന്നും മടങ്ങിയതിനെ തുടർന്നാണ് മരണം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പേവിഷബാധയേറ്റ് ഹോമിയോ ഡോക്ടർ മരിച്ചു. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് (42) മരിച്ചത്. രണ്ടു മാസം മുൻപ് വീട്ടിലെ വളർത്തു നായയുടെ നഖം തട്ടി ശരീരത്തിൽ മുറിവേറ്റിരുന്നെങ്കിലും ചികിത്സ തേടിയിരുന്നില്ല. ദിവസങ്ങൾക്കു ശേഷം നായ ചത്തു. പിന്നീട് ശാരീരിക അവശതകൾ തോന്നിയ ഡോ.റംലത്ത് നാട്ടിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും ചികിത്സ തേടി. തുടർന്ന് ജില്ലാ ആശുപത്രിയിലേക്കും ഇവിടെ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളജിലേക്കും റഫർ ചെയ്തു. തൃശൂർ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരിക്കെ റംലത്തും ഭർത്താവ് ഉസ്‌മാനും ചികിത്സ വേണ്ടന്നു വച്ച് തിങ്കളാഴ്ച രാവിലെ മെഡിക്കൽ കോളജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയശേഷം വീണ്ടും അസ്വസ്ഥതയുണ്ടാവുകയും ഉച്ചയോടെ മരണപ്പെടുകയുമായിരുന്നു. ഡോ. .റംലത്ത് പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ല. ആരോഗ്യ വകുപ്പ് അധികൃതർ സ്‌ഥലത്തെത്തി പരിശോധന നടത്തി. ഇവരുമായി ഇടപഴകിയവരോട് കുത്തിവയ്പ് എടുക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം പേവിഷബാധ…
Read More » -
India
ഞെട്ടരുത്, സംഗതി, സത്യമാണ്: 30 വർഷം മുൻപ് മരിച്ച പെൺകുട്ടിക്ക് വരൻ റെഡി; ആത്മാക്കളുടെ വിവാഹം ഒരുങ്ങുന്നു
കാസർഗോഡ്: കഴിഞ്ഞയാഴ്ച കർണാടക പുത്തൂരിൽ ഇറങ്ങിയ കന്നട സായാഹ്ന പത്രത്തിലെ പരസ്യം കണ്ട് നാട്ടുകാർ ഞെട്ടി. ’30 വർഷം മുമ്പ് മരിച്ച പെൺകുട്ടിക്ക് വരാൻ വേണം’ എന്നായിരുന്നു ആ പരസ്യം. കുലവും ജാതിയും സമാനമായ, 30 വർഷം മുമ്പ് മരിച്ച യുവാവിന്റെ കുടുംബത്തിൽ നിന്ന് അനുയോജ്യമായ ആലോചന ക്ഷണിക്കുന്നു എന്നാണ് പത്രത്തിൽ പ്രസിദ്ധീകരിച്ച പരസ്യം. നെറ്റി ചുളിക്കാൻ വരട്ടെ. സംഗതി തുളു നാട്ടിലെ ഒരു ആചാരമാണ് ‘ ‘പ്രേത മദുവേ’ അഥവാ ആത്മാക്കളുടെ വിവാഹം എന്ന ആചാരം കാസർഗോഡ് അതിർത്തി പ്രദേശങ്ങളിലും മംഗലാപുരം, പുത്തൂർ എന്നിവിടങ്ങളിലും അത്ര അപരിചിതമല്ല. അതിനായി പത്ര പരസ്യം കൊടുത്തത് ഇത് ആദ്യമാണ്. കഴിഞ്ഞ 12-ാം തീയതി നൽകിയ പത്ര പരസ്യ പ്രകാരം 50തോളം ആലോചനകൾ വന്നു. അതിൽ മഞ്ചേശ്വരത്തിന് അടുത്ത ബായാറിൽ നിന്ന് ചെക്കനാണ് സെറ്റായത്. ബായാറിലെ വീട്ടുകാർ പെൺവീട് സന്ദർശിച്ചു. പെൺകൂട്ടർ ഈ ഞായറാഴ്ച വരൻ്റെ വീട്ടിലും എത്തി. അവിടെ വച്ച്…
Read More » -
LIFE
റിമ കല്ലിങ്കൽ നായികയാവുന്ന ‘തിയറ്റർ’. ഫസ്റ്റ് ലുക്ക് പോസ്റ്റർ
അന്താരാഷ്ട്ര- ദേശീയ പുരസ്ക്കാരങ്ങൾ നേടിയ “ബിരിയാണി” എന്ന ചിത്രത്തിനു ശേഷംറിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന”തിയറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.അൻജന- വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പ്,വി.എ ശ്രീകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിച്ച ‘തെക്ക് വടക്ക്’ സിനിമയ്ക്കു ശേഷം അൻജന-വാർസ് നിർമ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം വർക്കലയിലും പരിസരങ്ങളിലുമായി പൂർത്തിയായി. തെങ്ങിൽ കയറുന്ന റിമയുടെ ചിത്രം ഒരു യുവാവ് പകർത്തുന്ന നിലയ്ക്കുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിട്ടുള്ളത്. “ഇന്നത്തെ ലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചു യാഥാർത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് കഥയുടെ പ്രമേയം”- സംവിധായകൻ സജിൻ ബാബു പറഞ്ഞു. “വൈറൽ യുഗത്തിന്റെ കഥയാണിത്. തിയറ്ററുകളിലൂടെ ‘തിയറ്റർ’ സിനിമ ജനങ്ങളിൽ എത്തണം എന്നതാണ് ആഗ്രഹം. നല്ല മലയാളം സിനിമകൾ ലോകോത്തര ഫെസ്റ്റിവെൽ വേദികളിൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതി മാറണം”- നിർമ്മാതാവ്…
Read More » -
Kerala
മലയാളി ടിക്ടോക് താരം ഷാനിഫ ബാബുവിന്‍റെ മരണം സമസ്യയായി തുടരുന്നു, 19-ാം നിലയില്‍ നിന്ന് ചാടിമരിച്ച ഷാനിഫ അവസാനമിട്ട പോസ്റ്റ്: ‘എന്നെ പ്രണയിക്കരുത്, ഞാന്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കും…’
യു.എ.ഇയിലെ ഫുജൈറയിൽ ടിക്ടോക് താരമായ ഷാനിഫ ബാബു എന്ന മലയാളി യുവതി 19-ാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവം സമസ്യയായി തുടരുന്നു. തിരുവനന്തപുരം സ്വദേശിനിയായ ഷാനിഫ ബാബുവിന്‍റെ വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒന്നു പോലെ ഞെട്ടിച്ചു. സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്‌സുള്ള താരത്തിന്‍റെ ആക്‌സമിക മരണം വിശ്വസിക്കാനാവാത്ത നിലയിലാണ് പലരും. എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് 37 കാരിയായ ഷാനിഫ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വന്തമായി നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ് മരിച്ച ഷാനിഫ. രണ്ടു പെണ്‍കുട്ടികളുണ്ട്. ദുബായില്‍ താമസിക്കുന്ന അമ്മ മരണം നടക്കുന്ന സമയത്ത് ഷാനിഫക്കൊപ്പം ഫുജൈറയിലുണ്ടായിരുന്നു. ഷാനിഫയുടെ ഭര്‍ത്താവ് സനൂജാണ് ദാരുണമായ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. ‘ദയവുചെയ്ത് അവള്‍ക്കുവേണ്ടി പ്രാർഥിക്കുക…’ എന്നായിരുന്നു അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഷാനിഫയുടെ ഭര്‍ത്താവും അമ്മയും കുട്ടികളും ആ സമയത്ത് അപ്പാര്‍ട്ട്‌മെന്‍റില്‍ ഉണ്ടായിരുന്നു. ഷാനിഫ വളര്‍ന്നത്…
Read More » -
India
ബീഹാറില്‍ രാഹുല്‍ ഗാന്ധിയുടെ റാലിക്കായി ഒരുക്കിയ വേദി തകര്‍ന്നു
പട്‌ന: ബിഹാറിലെ പാലിഗഞ്ചില്‍ രാഹുല്‍ ഗാന്ധിയുടെ പൊതുയോഗത്തിനിടെ വേദിയുടെ ഒരു ഭാഗം തര്‍ന്നു. രാഹുല്‍ ഗാന്ധി, തേജസ്വി യാദവ് ഉള്‍പ്പെടെയുള്ളവര്‍ നില്‍ക്കുന്നതിനിടയിലാണ് വേദിയുടെ ഒരു ഭാഗം തകര്‍ന്നത്. പട്‌ലിപുത്ര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദിന്റെ മകള്‍ മിസ ഭാരതിയ്ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു രാഹുല്‍. വേദിയിലേക്ക് രാഹുല്‍ കയറിയ ഉടന്‍ തന്നെ സ്റ്റേജ് തകര്‍ന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ രാഹുലിനെ വളഞ്ഞു. എന്നാല്‍ രാഹുല്‍ കുഴപ്പമില്ല എന്ന് പറഞ്ഞ് നടക്കുമ്പോള്‍ വേദി വീണ്ടും ചെറുതായി തകരുന്നതും വീഡിയോയില്‍ കാണാം. പട്നയിലെ പ്രാന്തപ്രദേശത്തുള്ള പാലിഗഞ്ചിലെ പൊതുയോഗത്തിനിടെയയിരുന്നു സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read More » -
Movie
മായമ്മയുടെ റിലീസ് തീയതി പുറത്ത്…
നാവോറ് പാട്ടിന്റെയും പുള്ളൂവന്‍ പാട്ടിന്റെയും അഷ്ടനാഗക്കളം മായ്ക്കലിന്റെയും പശ്ചാത്തലത്തില്‍ ഒരു പുള്ളൂവത്തി പെണ്‍കുട്ടിയും നമ്പൂതിരി യുവാവും തമ്മിലുള്ള പ്രണയത്തിന്റെയും തുടര്‍ന്ന് പുള്ളൂവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടെയും ഒപ്പം സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റെയും കഥ പറയുന്ന ‘മായമ്മ’ ജൂണ്‍ 7 ന് പ്രദര്‍ശനത്തിനെത്തുന്നു. അങ്കിത വിനോദ് മായമ്മയെ അവതരിപ്പിക്കുന്നു. അരുണ്‍ ഉണ്ണി, വിജി തമ്പി, ചേര്‍ത്തല ജയന്‍, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണന്‍, ബിജു കലാവേദി, പി ജെ രാധാകൃഷ്ണന്‍, ജീവന്‍ ചാക്ക, സുമേഷ് ശര്‍മ്മ, ബാബു നമ്പൂതിരി, ഇന്ദുലേഖ, കെ പി എ സി ലീലാമണി, സീതാലക്ഷമി, രാഖി മനോജ്, ആതിര, മാസ്റ്റര്‍ അമല്‍പോള്‍, ബേബി അഭിസ്ത, ബേബി അനന്യ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നു. ബാനര്‍ – പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍, യോഗീശ്വര ഫിലിംസ്, നിര്‍മ്മാണം – ദീപ എന്‍ പി (പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍), രചന, സംവിധാനം -രമേശ്കുമാര്‍ കോറമംഗലം, ഛായാഗ്രഹണം…
Read More » -
Kerala
കെ കരുണാകരന്റെ ഇളയ സഹോദരന്‍ അന്തരിച്ചു
കോഴിക്കോട്: കെ കരുണാകരന്റെ ഇളയസഹോദരന്‍ കെ ദാമോദരമാരാര്‍ അന്തരിച്ചു. 102 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്രംബ്രാഞ്ച് സിഐയായി വിരമിച്ച അദ്ദേഹം കോഴിക്കോട്ടെ വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യപരേതയായ ടിവി തങ്കം. മക്കള്‍: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി ഉഷ. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണറും പാലക്കാട് എസ്പിയുമായിരുന്ന അന്തരിച്ച ജികെ ശ്രീനിവാസന്‍ മരുമകനാണ്.
Read More » -
Kerala
എ.ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബസില്‍ കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്: എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ കുഴഞ്ഞ് വീണ് മരിച്ചു. വടകര വള്ളിക്കാട് സ്വദേശി ടി. എം ശ്യാംലാല്‍ (29) ആണ് മരിച്ചത്. ഗോവ ഗവര്‍ണ്ണര്‍ ശ്രീധരന്‍ പിള്ളയുടെ ഗാര്‍ഡ് ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ എട്ട് മണിയോടെ വടകരയിലെ വീട്ടിലേക്ക് പോകുമ്പോള്‍ ബസ്സില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എ.ആര്‍ ക്യാമ്പ്, സിറ്റിപൊലീസ് കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. സംസ്‌കാരം രാത്രി വീട്ടുവളപ്പില്‍.
Read More » -
Kerala
12കോടിയുടെ ഭാഗ്യം ആര്‍ക്ക്?; വിഷു ബംപര്‍ നറുക്കെടുപ്പ് നാളെ
തിരുവനന്തപുരം: വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ കുറച്ച് ടിക്കറ്റുകള്‍ മാത്രമാണ് ഇനി വില്‍ക്കാനുള്ളത്. നാളെ ഉച്ചയോടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്ന് അധികൃതര്‍ പറഞ്ഞു. 300 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം ആറ് പരമ്പരകളിലായി ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം ആറ് പരമ്പരകളിലായി 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം ആറ് പരമ്പരകളിലായി അഞ്ച് ലക്ഷം രൂപ വീതവുമാണ്. അഞ്ച് മുതല്‍ ഒമ്പതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബംപറിന്റെ പ്രകാശനവും നടക്കും. 250 രൂപയാണ് മണ്‍സൂണ്‍ ബമ്പറിന്റെ ടിക്കറ്റ് വില. നറുക്കെടുപ്പ് ഫലം statelottery.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.
Read More »