Month: May 2024

  • India

    പ്രചാരണം ശക്തമാക്കണം; ഇങ്ങനെ പോയാൽ പറ്റില്ല: സ്ഥാനാര്‍ഥികള്‍ക്കു കത്തയച്ച്‌ മോദി

    ന്യൂഡൽഹി: കോണ്‍ഗ്രസിനെതിരേ പ്രചാരണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികള്‍ക്ക് കത്തെഴുതി.ഇങ്ങനെ പോയാൽ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടകരമായ ആശയങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതായി വോട്ടർമാരെ ബോധവത്കരിക്കണമെന്ന് മോദി കത്തില്‍ പരാമർശിക്കുന്നു. എസ്‌സി, എസ്ടി ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ഉണ്ടെങ്കിലും അത് കോണ്‍ഗ്രസിന്‍റെ വോട്ട് ബാങ്കുകള്‍ക്ക് നല്‍കുകയാണ് അവർ ചെയ്യുന്നതെന്ന് മോദി കത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസിന്‍റെയും ഇന്ത്യ സഖ്യത്തിന്‍റെയും വിഭജനവും വിവേചനപരവുമായ ഉദ്ദേശ‍്യങ്ങള്‍ക്കെതിരേ വോട്ടർമാരെ ബോധവത്കരിക്കണമെന്നും മോദി സ്ഥാനാർഥികളോട് ആഹ്വാനം ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രിയും ഗുജറാത്ത് പോർബന്തറിലെ ബിജെപി സ്ഥാനാർഥിയുമായ മൻസുഖ് മാണ്ഡവ്യയാണ് പ്രധാനമന്ത്രിയുടെ കത്ത് എക്സിലൂടെ പങ്കുവച്ചത്. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയെന്ന വാർത്ത വന്നതിന് പിന്നാലെയാണ് മോദി രഹസ്യമായി സ്ഥാനാർത്ഥികൾക്ക് കത്തയച്ചിരിക്കുന്നത്.

    Read More »
  • India

    ഡല്‍ഹി എയിംസിലെ ഹോസ്റ്റല്‍ മുറിയില്‍ നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

    ന്യൂഡൽഹി: ഡല്‍ഹി എയിംസിലെ ഹോസ്റ്റല്‍ മുറിയില്‍ നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. രാവിലെയാണ് 21 കാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിഹാർ സ്വദേശിനിയാണ്.നഴ്‌സിംഗ് പഠനവും ബിഹാർ പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും കാരണം താൻ വിഷാദത്തിലാണെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു.  ബിഎസ്‌സി രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

    Read More »
  • Kerala

    കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; മറ്റൊരാൾക്ക് പരുക്ക്

    കൊല്ലം: ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു.ഓണമ്ബലം സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മണ്ണടി സ്വദേശി തുളസീധരന്‍ പിള്ളയാണ് (65) മരിച്ചത്. ഇതേ ഫാക്ടറിയിലെ തൊഴിലാളി കിഴക്കേക്കല്ലട മുട്ടം സ്വദേശി കോടവിള ചരുവില്‍ വീട്ടില്‍ പ്രസന്നകുമാരിക്ക് (54) പരിക്കേറ്റിട്ടുണ്ട് ഇവരെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 3.45-നാണ് സംഭവം. ഫാക്ടറിക്ക് സമീപത്തെ ചായക്കടയില്‍ നിന്ന് ചായകുടിച്ചശേഷം ഫാക്ടറിക്കുള്ളിലേക്ക് പ്രവേശിക്കുമ്ബോഴാണ് തുളസീധരന്‍ പിള്ളയ്ക്ക് ഇടിമിന്നലേറ്റത്.

    Read More »
  • Kerala

    വെള്ളാപ്പള്ളിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവ്

    തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കേസില്‍ വെള്ളാപ്പള്ളി നടേശന് ക്ലീൻ ചിറ്റ് നല്‍കിയ വിജിലൻസിന് തിരിച്ചടി. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആക്ഷേപ ഹർജി പരിഗണിച്ച തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി വിജിലൻസിന് നല്‍കിയ നിർദേശം. സാമ്ബത്തികനഷ്ടം സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് നേരത്തെ കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് കോടതി കേസിലെ പരാതിക്കാരനായ വി.എസ് അച്യുതാനന്ദന് നോട്ടീസ് നല്‍കി. തുടർന്നാണ് വി.എസിന് വേണ്ടി മകൻ അരുണ്‍കുമാർ കോടതിയില്‍ ആക്ഷേപ ഹരജി സമർപ്പിച്ചത്. എസ്.എൻ.ഡി.പി യൂണിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോ ഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വി.എസിന്റെ പരാതി.മൈക്രോ ഫിനാൻസ് നടത്തിപ്പിന്റെ കോ-ഓർഡിനേറ്ററായിരുന്ന മഹേശൻ അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് സാമ്ബത്തിക ക്രമക്കേടുമായി ബന്ധപ്പെടുത്തി ആത്മഹത്യക്ക് പിന്നില്‍ വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ ആക്ഷേപമുയർന്നു. ഈ ആത്മഹത്യാ കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.

    Read More »
  • Kerala

    പുകവലിയാണ് ശ്രീനിവാസന്റെ ആരോഗ്യം ഇത്രയും മോശമാകാൻ കാരണം: ശാന്തിവിള ദിനേശ് 

    പുകവലിയാണ് ശ്രീനിവാസന്റെ ആരോഗ്യം ഇത്രയും മോശമാകാൻ കാരണമെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. “ശ്രീനി ചേട്ടൻ സ്വയം പീഡിപ്പിച്ച്‌ നശിപ്പിച്ച. സിഗരറ്റ് വലിക്കരുതെന്ന് നൂറ് പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്. സ്വയംവര പന്തലിന്റെ സ്ക്രിപ്റ്റ് വാങ്ങിക്കാൻ ചെന്നപ്പോള്‍ പുകയുടെ നടുവിലാണ് ഇരിക്കുന്നത്. ഒരു സിഗരറ്റില്‍ നിന്നും അ‌ടുത്ത സിഗരറ്റിലേക്ക് കത്തിക്കുകയാണ്. ജീവിതത്തില്‍ സിഗരറ്റ് വലിക്കാത്ത ആളാണ് ഞാൻ. ഒരു ജന്മം വലിക്കേണ്ട നിക്കോ‌ട്ടിൻ ഉള്ളില്‍ പോയിട്ടുണ്ട്. നിങ്ങള്‍ ജനാലയെങ്കിലും തുറന്നിടണ്ടേ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. ആരോടോ വാശി തീർക്കുന്നത് പോലെയാണ് സിഗരറ്റ് വലിച്ച്‌ കൂട്ടിയത്.” ശാന്തിവിള പറഞ്ഞു. എഴുതുന്നതിന്റെ മാനസിക ‌ടെൻഷൻ ആയിരിക്കാം. വലിക്കുമ്ബോള്‍ ആശ്വാസം കിട്ടുമെന്നാണ് പുള്ളി പറയുന്നത്. വലിക്കാത്തത് കൊണ്ട് എനിക്ക് വിശദീകരിച്ച്‌ പറയാൻ അറിയില്ല. പക്ഷെ സ്വയം ജീവിതം നശിപ്പിച്ചയാളാണ് ശ്രീനി ചേട്ടൻ – ശാന്തിവിള കൂട്ടിച്ചേർത്തു. ഇന്നലെകള്‍ മറക്കാത്ത, പൈസയാണ് എല്ലാത്തിനും മുകളില്‍ എന്ന് ചിന്തിക്കാത്ത ചുരുക്കം ആളുുകളില്‍ ഒരാളാണ് ശ്രീനിവാസെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. താനുമായി നല്ല…

    Read More »
  • Kerala

    2007ലും 2011ലും ഞാൻ ലോകകപ്പ് നേടി, ഇനി നിന്റെ ഊഴം; സഞ്ജുവിന് ആശംസകളുമായി ശ്രീശാന്ത്

    ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണിന് ആശംസകള്‍ നേർന്ന് മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്.ശ്രീശാന്ത്. ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് ശ്രീശാന്ത് സഞ്ജുവിന് ആശംസകൾ നേർന്നത്. 2007ലും 2011ലും ഞാൻ ഇന്ത്യയ്ക്കായി ലോകകപ്പ് നേടി, ഇനി നിന്റെ ഊഴമാണ്. അതിന്  സാധിക്കട്ടെ- ശ്രീശാന്ത് ആശംസിച്ചു.

    Read More »
  • Kerala

    സൂര്യാഘാതം മൂലം ആലപ്പുഴയിലും മരണം

    ആലപ്പുഴ: സൂര്യാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു.പുത്തന്‍പുരയ്ക്കല്‍ സുഭാഷ് ജോസഫ് (45) ആണ് മരിച്ചത്. ഓമനപ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ നിർമാണത്തിലിരുന്ന വീട്ടില്‍ ഇലക്‌ട്രിക് വര്‍ക്ക് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം ചെട്ടിക്കാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെനിന്നു വണ്ടാനം ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്. നേരത്തെ പാലക്കാട്ടും കണ്ണൂരും സൂര്യാഘാതം മൂലം രണ്ടു പേർ മരിച്ചിരുന്നു.

    Read More »
  • India

    സേലത്ത് ബസ് മറിഞ്ഞ് ആറു പേര്‍ക്ക് ദാരുണാന്ത്യം

    ചെന്നൈ: സേലത്ത് വാഹനാപകടത്തില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരികളുമായി പോയ സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം. തമിഴ്നാട്ടിലെ സേലം ജില്ലയിലെ യേര്‍ക്കാട് ചുരം പാതയില്‍ വെച്ച്‌ ഇന്നലെ രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്.അപകടത്തില്‍ മുപ്പത്തിലേറെ പേർക്ക് പരിക്കേറ്റു.  വിനോദ സഞ്ചാര കേന്ദ്രമായ യേർക്കാട് നിന്ന് സേലത്തിലേക്ക് മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്.മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. ചുരത്തിലെ 11ാം വളവില്‍ വെച്ചാണ് അപകടമുണ്ടായത്. വളവ് തിരിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്‍റെ നിയന്ത്രണം നഷ്ടമായി മതിലില്‍ ഇടിച്ച്‌ ബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആറു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.

    Read More »
  • India

    നന്ദകുമാറും ശോഭാ സുരേന്ദ്രനും ചേര്‍ന്നുള്ള ഒത്തുകളി; പ്രകാശ് ജാവദേക്കര്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി

    ന്യൂഡൽഹി: ശോഭ സുരേന്ദ്രനെതിരെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. ശോഭ സുരേന്ദ്രൻ – ദല്ലാള്‍ നന്ദകുമാർ വിഷയത്തിലാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് ദല്ലാള്‍ നന്ദകുമാർ ശോഭാ സുരേന്ദ്രനെതിരെ ഉയർത്തിയ ആരോപണങ്ങള്‍ മറച്ചുവെക്കാനാണ് ഇ പി വിഷയം ഉയർത്തിയതെന്ന് ഔദ്യോഗിക വിഭാഗം അഭിപ്രായപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് ജാവദേക്കർ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്. സംഭവത്തില്‍ കേന്ദ്ര നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. ഇപ്പോഴത്തെ വിവാദം ദല്ലാള്‍ നന്ദകുമാറും ശോഭാ സുരേന്ദ്രനും ചേർന്നുള്ള ഒത്തുകളിയാണെന്നും പ്രകാശ് ജാവദേക്കർ അഭിപ്രായപ്പെട്ടു. അതേസമയം തെരഞ്ഞെടുപ്പില്‍ വിവാദം ഉണ്ടാക്കി ബിജെപി അജണ്ട തന്നെ ശോഭ സുരേന്ദ്രൻ പൊളിച്ചു എന്നും പരാതിയുണ്ട്. അവസാന ദിവസങ്ങളില്‍ മോദി ഗ്യാരന്റി എന്ന തെരഞ്ഞെടുപ്പ് സ്ലോഗൻ തന്നെ ശോഭ പൊളിച്ചുവെന്നും പാർട്ടിക്കുള്ളില്‍ ആരോപണം നിലനില്‍ക്കുന്നുണ്ട്.

    Read More »
  • Kerala

    ശോഭാ സുരേന്ദ്രനെതിരെ നിയമ നടപടിയുമായി ഇ പി ജയരാജന്‍

    തിരുവനന്തപുരം: ബിജെപി പ്രവേശന വിവാദത്തില്‍ നിയമ നടപടിയുമായി ഇ പി ജയരാജന്‍.ആരോപണം ഉന്നയിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ ഇ പി ജയരാജന്‍ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു. ആരോപണങ്ങള്‍ പിന്‍വലിച്ച്‌ ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കണമെന്നും, അല്ലാത്ത പക്ഷം സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. തന്നെയും പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നും ഇ പി വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു.

    Read More »
Back to top button
error: