KeralaNEWS

പുകവലിയാണ് ശ്രീനിവാസന്റെ ആരോഗ്യം ഇത്രയും മോശമാകാൻ കാരണം: ശാന്തിവിള ദിനേശ് 

പുകവലിയാണ് ശ്രീനിവാസന്റെ ആരോഗ്യം ഇത്രയും മോശമാകാൻ കാരണമെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്.
“ശ്രീനി ചേട്ടൻ സ്വയം പീഡിപ്പിച്ച്‌ നശിപ്പിച്ച. സിഗരറ്റ് വലിക്കരുതെന്ന് നൂറ് പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്. സ്വയംവര പന്തലിന്റെ സ്ക്രിപ്റ്റ് വാങ്ങിക്കാൻ ചെന്നപ്പോള്‍ പുകയുടെ നടുവിലാണ് ഇരിക്കുന്നത്. ഒരു സിഗരറ്റില്‍ നിന്നും അ‌ടുത്ത സിഗരറ്റിലേക്ക് കത്തിക്കുകയാണ്. ജീവിതത്തില്‍ സിഗരറ്റ് വലിക്കാത്ത ആളാണ് ഞാൻ. ഒരു ജന്മം വലിക്കേണ്ട നിക്കോ‌ട്ടിൻ ഉള്ളില്‍ പോയിട്ടുണ്ട്. നിങ്ങള്‍ ജനാലയെങ്കിലും തുറന്നിടണ്ടേ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. ആരോടോ വാശി തീർക്കുന്നത് പോലെയാണ് സിഗരറ്റ് വലിച്ച്‌ കൂട്ടിയത്.” ശാന്തിവിള പറഞ്ഞു.
എഴുതുന്നതിന്റെ മാനസിക ‌ടെൻഷൻ ആയിരിക്കാം. വലിക്കുമ്ബോള്‍ ആശ്വാസം കിട്ടുമെന്നാണ് പുള്ളി പറയുന്നത്. വലിക്കാത്തത് കൊണ്ട് എനിക്ക് വിശദീകരിച്ച്‌ പറയാൻ അറിയില്ല. പക്ഷെ സ്വയം ജീവിതം നശിപ്പിച്ചയാളാണ് ശ്രീനി ചേട്ടൻ – ശാന്തിവിള കൂട്ടിച്ചേർത്തു.
ഇന്നലെകള്‍ മറക്കാത്ത, പൈസയാണ് എല്ലാത്തിനും മുകളില്‍ എന്ന് ചിന്തിക്കാത്ത ചുരുക്കം ആളുുകളില്‍ ഒരാളാണ് ശ്രീനിവാസെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. താനുമായി നല്ല സൗഹൃദം ഉണ്ടെങ്കിലും വിളിച്ച്‌ സംസാരിക്കാറില്ലെന്ന് ശാന്തിവിള ദിനേശ് വ്യക്തമാക്കി.
ഒരുകാലത്ത് നടനായും തിരക്കഥാകൃത്തായും സിനിമാ രംഗത്ത് സജീവമായിരുന്ന ശ്രീനിവാസൻ ആരോഗ്യം പാടേ ക്ഷയിച്ച് .സംസാരിക്കാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ഇന്നുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: