IndiaNEWS

പ്രചാരണം ശക്തമാക്കണം; ഇങ്ങനെ പോയാൽ പറ്റില്ല: സ്ഥാനാര്‍ഥികള്‍ക്കു കത്തയച്ച്‌ മോദി

ന്യൂഡൽഹി: കോണ്‍ഗ്രസിനെതിരേ പ്രചാരണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികള്‍ക്ക് കത്തെഴുതി.ഇങ്ങനെ പോയാൽ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

അപകടകരമായ ആശയങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതായി വോട്ടർമാരെ ബോധവത്കരിക്കണമെന്ന് മോദി കത്തില്‍ പരാമർശിക്കുന്നു.

Signature-ad

എസ്‌സി, എസ്ടി ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ഉണ്ടെങ്കിലും അത് കോണ്‍ഗ്രസിന്‍റെ വോട്ട് ബാങ്കുകള്‍ക്ക് നല്‍കുകയാണ് അവർ ചെയ്യുന്നതെന്ന് മോദി കത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസിന്‍റെയും ഇന്ത്യ സഖ്യത്തിന്‍റെയും വിഭജനവും വിവേചനപരവുമായ ഉദ്ദേശ‍്യങ്ങള്‍ക്കെതിരേ വോട്ടർമാരെ ബോധവത്കരിക്കണമെന്നും മോദി സ്ഥാനാർഥികളോട് ആഹ്വാനം ചെയ്തു.

കേന്ദ്ര ആരോഗ്യമന്ത്രിയും ഗുജറാത്ത് പോർബന്തറിലെ ബിജെപി സ്ഥാനാർഥിയുമായ മൻസുഖ് മാണ്ഡവ്യയാണ് പ്രധാനമന്ത്രിയുടെ കത്ത് എക്സിലൂടെ പങ്കുവച്ചത്. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയെന്ന വാർത്ത വന്നതിന് പിന്നാലെയാണ് മോദി രഹസ്യമായി സ്ഥാനാർത്ഥികൾക്ക് കത്തയച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: