Month: May 2024
-
Kerala
പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്‌കരണം നാളെ മുതല്‍ നടപ്പാക്കും. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നത്. മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരമാണ് മാറ്റം. മന്ത്രിയുടെ നിര്‍ദേശം പാലിക്കാന്‍ ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ആദ്യഘട്ടത്തില്‍ ചെറിയ ഇളവുകള്‍ കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. റോഡ് ടെസ്റ്റിനു ശേഷമാണ് ഇനി ‘എച്ച്’ ടെസ്റ്റ് നടത്തുക. പ്രതിദിന ടെസ്റ്റുകള്‍ 60 ആയി കുറച്ചു. പുതുതായി 40 പേര്‍ക്കും തോറ്റവര്‍ക്കുള്ള റീ ടെസ്റ്റില്‍ 20 പേര്‍ക്കുമാണ് അവസരം നല്‍കുക. ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ്. ആംഗുലര്‍ പാര്‍ക്കിങ് (വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്), പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ), കയറ്റത്തു നിര്‍ത്തി പിന്നോട്ടു പോകാതെ മുന്‍പോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകള്‍. ‘മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ വിഭാഗത്തില്‍ ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത്…
Read More » -
Crime
മരുമകള്‍ക്ക് അമ്മായിഅമ്മയോട് പ്രേമം; ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് പരാതി
ലഖ്‌നൗ: അമ്മായിഅമ്മയെ മരുമകള്‍ ലൈംഗികബന്ധത്തിന് നിരന്തരമായി നിര്‍ബന്ധിക്കുന്നുവെന്ന് പരാതി! ഉത്തര്‍ പ്രദേശിലെ ബുലന്ദേശ്വര്‍ സ്വദേശിയായ സ്ത്രീയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഏറെക്കാലമായി തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയാണെന്നും പറ്റില്ലെന്ന് പറയുമ്പോള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. വിഷയത്തില്‍ പോലീസ് ഇടപെടണമെന്നാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്. തന്റെ അനുഭവങ്ങളെല്ലാം സ്ത്രീ ഒരു വീഡിയോയില്‍ വിവരിക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ഇത് വൈറലായിക്കഴിഞ്ഞു. വിവാഹം കഴിഞ്ഞ മുതല്‍ക്ക് തന്നെ മരുമകളുടെ പെരുമാറ്റത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. പിന്നീട് അത് കൂടിവരികയാണ് ഉണ്ടായത്. തന്റെ വ്യക്തിപരമായ ജീവിതത്തില്‍ പോലും മരുമകള്‍ അനാവശ്യമായി ഇടപെടുന്നുവെന്നും സ്ത്രീ പറയുന്നു. താനും ഭര്‍ത്താവുമായി സംസാരിക്കുന്നത് മരുമകള്‍ക്ക് ഇഷ്ടമല്ല. ഒരുമിച്ച് ഇരിക്കുമ്പോഴെല്ലാം എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിച്ച് കൊണ്ടേയിരിക്കും. കൂടുതല്‍ നേരം സംസാരിച്ച് ഇരുന്നാല്‍ മരുമകള്‍ തങ്ങളോട് അനാവശ്യമായി ദേഷ്യപ്പെടുമെന്നും സ്ത്രീ വ്യക്തമാക്കി. ”എന്റെ നിലവിലുള്ള ഭര്‍ത്താവുമായി ബന്ധം ഉപേക്ഷിക്കണമെന്നാണ് അവള്‍ പറയുന്നത്. എന്നിട്ട് അവളുടെ കൂടെ ഒളിച്ചോടാന്‍ ക്ഷണിക്കുകയാണ്. ഭര്‍ത്താക്കന്‍മാരെ ഉപേക്ഷിച്ച് പോയി പുതിയ ജീവിതം തുടങ്ങാമെന്നും പറഞ്ഞു,” സ്ത്രീ വ്യക്തമാക്കി.…
Read More » -
Crime
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു
ബംഗളൂരു: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മിലുണ്ടായ വഴക്ക് മകളുടെ മരണത്തില്‍ കലാശിച്ചു. ബെംഗളൂരുവില്‍ തിങ്കളാഴ്ചയാണ് സംഭവം. പരസ്പരം കത്തി ഉപയോഗിച്ച് ആക്രമിക്കുന്നതിനിടെ ഇരുവര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിച്ച മകള്‍ മരിച്ചു. അമ്മ പത്മജ (50) ചികിത്സയിലാണ്. ബനശങ്കരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാസ്ത്രി നഗറില്‍ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. ബിരുദ വിദ്യാര്‍ഥിയായ സാഹിത്യ(19)യാണ് കൊല്ലപ്പെട്ടത്. പരീക്ഷയില്‍ മകള്‍ക്ക് മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായി വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമ്മ മകളെ കഴുത്തിലും വയറിലും മൂന്ന് തവണ കുത്തിയപ്പോള്‍ മകള്‍ അമ്മയെ നാല് തവണ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇരുവരെയും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ട് പോലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ബനശങ്കരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
പെരുമാറ്റച്ചട്ടം കഴിഞ്ഞാല്‍ വൈദ്യുതിനിരക്ക് കൂടും; നിലവിലെ വര്‍ധനയുടെ കാലാവധി തീരുന്നത് ജൂണ്‍ 30-ന്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങുന്നതോടെ അടുത്ത വൈദ്യുതിനിരക്ക് വര്‍ധനയ്ക്കുള്ള നടപടികള്‍ തുടങ്ങും. നവംബറില്‍ വരുത്തിയ വര്‍ധനയുടെ കാലാവധി ജൂണ്‍ 30-ന് തീരുകയാണ്. 2023 ഏപ്രില്‍ ഒന്നുമുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള നിരക്ക് തീരുമാനിക്കാനാണ് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ കമ്മിഷന്‍ അന്തിമ ഉത്തരവിട്ടിട്ടില്ല. പകരം ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള നിരക്ക് നിശ്ചയിച്ച് ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്. ഈ കാലാവധി കഴിയുന്നതോടെ പുതിയനിരക്ക് നിശ്ചയിക്കേണ്ടിവരും. ഇടക്കാല ഉത്തരവില്‍ ശരാശരി 20 പൈസയാണ് കൂട്ടിയത്. 40 പൈസ കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ജൂണില്‍ പുനഃപരിശോധിക്കേണ്ടതിനാലാണ് വര്‍ധന 20 പൈസയില്‍ ഒതുക്കിയത്. ജൂലായ് ഒന്നുമുതല്‍ പുതിയനിരക്ക് നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ സമയമായെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ കമ്മിഷന്‍ ഇതിന് തയ്യാറായിട്ടില്ല. നാലുവര്‍ഷത്തെ അപേക്ഷ നിലവിലുള്ളതിനാല്‍ ബോര്‍ഡ് പുതിയ അപേക്ഷ നല്‍കേണ്ടതില്ല. ഉപഭോക്താക്കളില്‍നിന്ന് തെളിവെടുത്തശേഷമായിരിക്കും കമ്മിഷന്റെ തീരുമാനം. ഇടക്കാല ഉത്തരവിനുശേഷം നിരക്കുനിര്‍ണയത്തെ സ്വാധീനിക്കുന്ന പല തീരുമാനങ്ങളും ഉണ്ടായി. കെ.എസ്.ഇ.ബി.യുടെ 2022-23ലെ…
Read More » -
Crime
ചൊവ്വരയില്‍ ഗുണ്ടാ ആക്രമണത്തില്‍ 4 പേര്‍ക്ക് പരുക്ക്; 4 പേര്‍ കസ്റ്റഡിയില്‍
എറണാകുളം: ആലുവയ്ക്കടുത്ത് ചൊവ്വര കൊണ്ടോട്ടിയില്‍ ഗുണ്ടാ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്ക്. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് കാറിലെത്തിയ ഒരുസംഘം ആളുകള്‍ ശ്രീമൂലനഗരം പഞ്ചായത്ത് മുന്‍ അംഗമുള്‍പ്പടെയുള്ളവരെ ആക്രമിച്ചത്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചായത്ത് മുന്‍ അംഗമായ സുലൈമാനെ അക്രമികള്‍ ചുറ്റികകൊണ്ട് ആക്രമിക്കുകയും വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തു. സുലൈമാനെ രാജഗിരി ആശുപത്രിയിലും മറ്റുളളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സിറാജ്, സനീര്‍, ഫൈസല്‍ ബാബു, കബീര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലയ്ക്കു പുറത്തുനിന്നുള്ള ഗുണ്ടാസംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. റൂറല്‍ എസ്പി: വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമികളെ പിടികൂടിയത്. ആക്രമണത്തിനു ഗൂഢലോചന നടത്തിയത് ആദ്യം പിടിയിലായ കബീര്‍ ആണെന്ന് പൊലീസ് പറഞ്ഞു. മറ്റു മൂന്നു പേര്‍ക്കു കൃത്യത്തില്‍ നേരിട്ടു പങ്കുണ്ട്. കാറുകള്‍ തട്ടിയതുമായി ബന്ധപ്പെട്ട് നാളുകള്‍ക്ക് മുന്‍പുണ്ടായ തര്‍ക്കമാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
Read More » -
Kerala
നാലില്‍ മൂന്ന് സീറ്റും ജയിക്കുമെന്ന വിലയിരുത്തലില്‍ സിപിഐ
തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി.ഐ. മൂന്ന് സീറ്റില്‍ ജയിക്കുമെന്ന് പാർട്ടി വിലയിരുത്തല്‍. തൃശ്ശൂരും മാവേലിക്കരയും തിരുവനന്തപുരവുമാണ് പ്രതീക്ഷ. തൃശ്ശൂരില്‍ വി.എസ്. സുനില്‍കുമാർ വലിയ ചലനമുണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തിയത്. നാട്ടുകാരൻ, മന്ത്രിയും എം.എല്‍.എ.യുമായി നടത്തിയ പ്രവർത്തനങ്ങള്‍ എന്നീ ഘടകങ്ങളും മണ്ഡലത്തിന്റെ ഇടത് അടിത്തറയും ഗുണകരമായി. തിരുവനന്തപുരത്ത് ബി.ജെ.പി.യും കോണ്‍ഗ്രസും ജനങ്ങളുടെ മനസ്സിലേക്ക് എത്തിയില്ലെന്നും സാധാരണക്കാർക്ക് സമീപിക്കാവുന്ന പന്ന്യൻ രവീന്ദ്രനെന്ന സ്ഥാനാർഥി അംഗീകാരം നേടിയെന്നുമാണ് കണക്കാക്കുന്നത്. മാവേലിക്കരയില്‍ സി.എ. അരുണ്‍കുമാർ, യുവാവ് എന്ന നിലയില്‍ വലിയ മതിപ്പുണ്ടാക്കി. കോണ്‍ഗ്രസ് സ്ഥാനാർഥി കൊടിക്കുന്നില്‍ സുരേഷിനെതിരേ മണ്ഡലത്തില്‍ വികാരമുണ്ടായിരുന്നു. എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പാർട്ടി മുന്നിലെത്തുമെന്നാണ് കണക്ക്. വയനാട്ടില്‍ ആനി രാജയുടെ സാന്നിധ്യം രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കും. രാഹുലിന് മുൻ പ്രകടനം ആവർത്തിക്കാനായിട്ടില്ലെന്നും രാഷ്ട്രീയമായി രാഹുലിനെ ഇടതുമുന്നണി വിമർശിച്ചത് ഗുണംചെയ്തെന്നുമാണ് വിലയിരുത്തല്‍. ആകെ നാല് സീറ്റുകളിലാണ് സിപിഐ ഇത്തവണ കേരളത്തിൽ മത്സരിച്ചത്.
Read More » -
Kerala
ആശുപത്രി ജീവനക്കാർക്ക് മൊബൈലും ആഭരണങ്ങളും വിലക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ഐസിയുവില്‍ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് മൊബൈലും ആഭരണങ്ങളും വിലക്കി ആരോഗ്യവകുപ്പ്. മൊബൈല്‍ഫോണ്‍ ഉപയോഗം കർശനമായി നിയന്ത്രിക്കണം. ആഭരണങ്ങള്‍ ധരിക്കുന്നതിലും നിയന്ത്രണമുണ്ട്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ആശുപത്രി മേലധികാരികള്‍ക്ക് ഡയറക്ടർ ജനറല്‍ ഓഫ് ഹെല്‍ത്ത് സർവീസസ് കത്തെഴുതി. വളകളിലും വാച്ചിലുടെയുമൊക്കെ അണുക്കൾ രോഗികളുടെ ശരീരത്തിൽ കയറാമെന്നാണ് കാരണമായി പറയുന്നത്.
Read More » -
Kerala
വടകരയില്‍ യുവാവ് ഓട്ടോറിക്ഷയില്‍ മരിച്ച നിലയിൽ
കോഴിക്കോട് : വടകരയില്‍ യുവാവിനെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ കണ്ണൂർ സ്വദേശി ഷാനിഫ് നിസി (24) ആണ് മരിച്ചത്. ഇയാളെ ഇന്നലെ ഉച്ച മുതല്‍ കാണാനില്ലായിരുന്നു. മരണ കാരണം അമിത ലഹരി ഉപയോഗമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
മേയറുണ്ട് സൂക്ഷിക്കുക!!: കെഎസ്ആർടിസി ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം
‘മേയറുണ്ട് സൂക്ഷിക്കുക !!’ കെഎസ്ആർടിസി ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് യൂത്ത് കോണ്ഗ്രസ് പ്രതിഷേധം.തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രന്റെ കളര്‍ ഫോട്ടോയോടു കൂടിയ പോസ്റ്ററാണ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മേയര്‍ ആര്യയും, ഭര്‍ത്താവ് സച്ചിന്‍ ദേവും കൂടി കെഎസ്ആർടിസി ബസ് തടഞ്ഞ് നടു റോഡില്‍ ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെയാണ് പ്രതിഷേധം. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെ.എസ്.ആര്‍.ടി.സിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും രംഗത്തെത്തിയിട്ടുണ്ട്. ആര്യക്കും സച്ചിനുമെതിരെ കേസെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.ഡ്രൈവറെ ബലിയാടാക്കാൻ സമ്മതിക്കുകയില്ലെന്നും ഇവർ പറയുന്നു.
Read More » -
India
വിദ്യാര്‍ഥിനികളോട് ഉന്നതര്‍ക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട അധ്യാപികയ്ക്ക് തടവ് ശിക്ഷ
ചെന്നൈ: തമിഴ്നാട്ടില്‍ കോളജ് വിദ്യാർഥിനികളോട് ഉന്നതർക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട വനിത പ്രഫസര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളജില്‍ അസിസ്റ്റന്‍റ് പ്രഫസർ ആയിരുന്ന നിർമല ദേവിയെയാണ് കോടതി ശിക്ഷിച്ചത്. ആറ് വർഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. 10 വർഷം തടവ് ശിക്ഷയാണ് ഇവർക്ക് ലഭിച്ചത്. ഇതിനു പറമെ 2,45,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഉന്നതര്‍ക്ക് വഴങ്ങിയാല്‍ പണവും പരീക്ഷയില്‍ ഉയർന്ന മാർക്കും ലഭിക്കുമെന്നാണ് ഇവർ വിദ്യാർഥിനികളോട് പറഞ്ഞത്. ഇതിന്‍റെ ശബ്ദരേഖ പുറത്തു വന്നതിനെതുടർന്ന് ഇവർക്കെതിരേ നാല് വിദ്യാർഥിനികള്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം.
Read More »