KeralaNEWS

വെള്ളാപ്പള്ളിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കേസില്‍ വെള്ളാപ്പള്ളി നടേശന് ക്ലീൻ ചിറ്റ് നല്‍കിയ വിജിലൻസിന് തിരിച്ചടി. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആക്ഷേപ ഹർജി പരിഗണിച്ച തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു.

അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി വിജിലൻസിന് നല്‍കിയ നിർദേശം.

സാമ്ബത്തികനഷ്ടം സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് നേരത്തെ കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് കോടതി കേസിലെ പരാതിക്കാരനായ വി.എസ് അച്യുതാനന്ദന് നോട്ടീസ് നല്‍കി. തുടർന്നാണ് വി.എസിന് വേണ്ടി മകൻ അരുണ്‍കുമാർ കോടതിയില്‍ ആക്ഷേപ ഹരജി സമർപ്പിച്ചത്.

എസ്.എൻ.ഡി.പി യൂണിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോ ഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വി.എസിന്റെ പരാതി.മൈക്രോ ഫിനാൻസ് നടത്തിപ്പിന്റെ കോ-ഓർഡിനേറ്ററായിരുന്ന മഹേശൻ അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് സാമ്ബത്തിക ക്രമക്കേടുമായി ബന്ധപ്പെടുത്തി ആത്മഹത്യക്ക് പിന്നില്‍ വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ ആക്ഷേപമുയർന്നു. ഈ ആത്മഹത്യാ കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.

Back to top button
error: