KeralaNEWS

സൂര്യാഘാതം മൂലം ആലപ്പുഴയിലും മരണം

ആലപ്പുഴ: സൂര്യാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു.പുത്തന്‍പുരയ്ക്കല്‍ സുഭാഷ് ജോസഫ് (45) ആണ് മരിച്ചത്.

ഓമനപ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ നിർമാണത്തിലിരുന്ന വീട്ടില്‍ ഇലക്‌ട്രിക് വര്‍ക്ക് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ആദ്യം ചെട്ടിക്കാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെനിന്നു വണ്ടാനം ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്.

നേരത്തെ പാലക്കാട്ടും കണ്ണൂരും സൂര്യാഘാതം മൂലം രണ്ടു പേർ മരിച്ചിരുന്നു.

Back to top button
error: