KeralaNEWS

കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; മറ്റൊരാൾക്ക് പരുക്ക്

കൊല്ലം: ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു.ഓണമ്ബലം സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മണ്ണടി സ്വദേശി തുളസീധരന്‍ പിള്ളയാണ് (65) മരിച്ചത്.
ഇതേ ഫാക്ടറിയിലെ തൊഴിലാളി കിഴക്കേക്കല്ലട മുട്ടം സ്വദേശി കോടവിള ചരുവില്‍ വീട്ടില്‍ പ്രസന്നകുമാരിക്ക് (54) പരിക്കേറ്റിട്ടുണ്ട് ഇവരെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 3.45-നാണ് സംഭവം. ഫാക്ടറിക്ക് സമീപത്തെ ചായക്കടയില്‍ നിന്ന് ചായകുടിച്ചശേഷം ഫാക്ടറിക്കുള്ളിലേക്ക് പ്രവേശിക്കുമ്ബോഴാണ് തുളസീധരന്‍ പിള്ളയ്ക്ക് ഇടിമിന്നലേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: