Month: May 2024
-
LIFE
ബൈക്ക് ലവറിന് പുതിയ ഡുക്കാറ്റി; അജിത്തിന് ശാലിനിയുടെ പിറന്നാള്‍ സമ്മാനം
തമിഴകത്തിന്റെ സ്വന്തം തലയുടെ 53-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പ്രിയതമ ശാലിനി നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. യാത്ര ചെയ്യാന്‍, പ്രത്യേകിച്ച് ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്ന അജിത്തിന് ഒരു ലക്ഷ്വറി ഡുക്കാറ്റി തന്നെ സമ്മാനമായി നല്‍കിയിരിക്കുകയാണ് ശാലിനി. ബൈക്ക് ലവഴ്‌സിന്റെ ഇഷ്ട ബൈക്കുകളില്‍ ഒന്നാണ് ഡുക്കാറ്റി. ബെര്‍ത്ത് ഡേ ഡെക്കേറഷനുകള്‍ക്കിടയിലിരിക്കുന്ന ബൈക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അജിത്തിന് ബൈക്ക് യാത്രകളോടുള്ള ഇഷ്ടത്തെ കുറിച്ച് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അറിയാം. മാത്രമല്ല, ഓള്‍ ഇന്ത്യ-ഇന്റര്‍നാഷണല്‍ (മലേഷ്യയും ജെര്‍മനിയും കൂടെ കൂട്ടി) ബൈക്ക് ട്രിപ്പ് താരം നടത്തിയിട്ടുണ്ട്. 2003-ലെ ഫോര്‍മുല ഏഷ്യ ബിഎംഡബ്ല്യു ചാമ്പ്യന്‍ഷിപ്പ്, 2010-ലെ എഫ്‌ഐഎ ഫോര്‍മുല ടു ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ ഇനങ്ങളില്‍ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. സിനിമയില്‍ നിന്ന് ഇടവേള ലഭിക്കുന്ന സമയങ്ങളിലും ചിത്രീകരണത്തില്‍ കാലതാമസം നേരിട്ട സമയത്തും അജിത്ത് റേസിങ്ങിലാണ് ആ സമയമെല്ലാം ചിലവഴിക്കുന്നത്. ‘വിടാ മുയര്‍ച്ചി’യാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മഗിഴ്…
Read More » -
Kerala
മേയര്‍ തടഞ്ഞ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ കാണാനില്ലെന്ന് പൊലീസ്; മെമ്മറി കാര്‍ഡ് പാര്‍ട്ടിക്കാര്‍ കൊണ്ടുപോയെന്ന് ഡ്രൈവര്‍
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും ബസ് തടഞ്ഞ സംഭവത്തില്‍ തുടര്‍ നടപടിയുമായി പൊലീസ്. വിവാദ സംഭവം അരങ്ങേറിയ കെഎസ്ആര്‍ടിസി ബസില്‍ പൊലീസ് പരിശോധന നടത്തി. എന്നാല്‍ ഇതിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നാണ് പൊലീസ് പറയുന്നത്. മെമ്മറി കാര്‍ഡ് മാറ്റിയോ എന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്. കെഎല്‍ 15 എ 763 നമ്പര്‍ ബസിലാണ് പൊലീസ് പരിശോധന നടത്തിയത്. മൂന്ന് ക്യാമറകളാണ് ബസിലുള്ളത്. ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഈ കേസിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവ്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്. ആര്യ രാജേന്ദ്രന്റെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ ഇടിച്ചുവെന്ന ആരോപണം ഡ്രൈവര്‍ യദു ഉന്നയിക്കുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെളിയിക്കണമെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ബസിന് കുറുകേ മേയറുടെ കാര്‍ ഇട്ടുവെന്നത് നേരത്തെ തന്നെ ദൃശ്യങ്ങളില്‍ തെളിഞ്ഞതാണ്. എന്നാല്‍ എത്രനേരം കാര്‍ ബസിന് കുറുകെ റോഡില്‍ പാര്‍ക്ക് ചെയ്തുവെന്നും പിഎംജി ജംഗ്ഷന്…
Read More » -
Kerala
വോട്ടിങ് മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പ് ബാധിച്ച് ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്തത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ച് ഗുരുതരാവസ്ഥയിലായതായി പരാതി. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വിരലുകളിലാണ് വോട്ടിങ് മഷി മൂലം പഴുപ്പ് രൂപപ്പെട്ടത്. ഫാറൂഖ് കോളജ് എ.എല്‍.പി സ്‌കൂളിലെ 93ാം നമ്പര്‍ ബൂത്തില്‍ പോളിങ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാനായിരുന്നു എന്‍.എസ്.എസ് വളന്റിയറായിരുന്ന വിദ്യാര്‍ഥിനിയെ ആദ്യം ചുമതലപ്പെടുത്തിയത്. എന്നാല്‍, രാവിലെ പത്തു മണിയോടെ കുട്ടിയെ കൈവിരലില്‍ മഷി പുരട്ടുന്ന വളരെയധികം ഉത്തരവാദപ്പെട്ടതും, പോളിങ് ഓഫിസര്‍മാര്‍ മാത്രം നിര്‍വഹിക്കേണ്ടതുമായ ചുമതല ഏല്‍പിച്ചു. വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍ ഉള്‍പ്പെടെ ആശങ്കകളും പരാതികളും നിലനില്‍ക്കേ പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമായിട്ടുണ്ട്. എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാന്‍ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും. ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും…
Read More » -
Crime
പട്ടാപ്പകല്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം; അടിച്ചുപൊളിച്ചു കഴിഞ്ഞിരുന്ന കമിതാക്കള്‍ കുടുങ്ങി
കൊല്ലം: ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി കടന്നുകളഞ്ഞ് ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം നയിച്ചുവന്ന കമിതാക്കളെ പൊലീസ് പിടികൂടി. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ, ഒപ്പം താമസിക്കുന്ന സരിത എന്നിവരെയാണ് പുത്തൂര്‍ പൊലീസ് പിടികൂടിയത്. പട്ടാപ്പകല്‍ ബൈക്കില്‍ എത്തി ഭണ്ഡാരങ്ങളിലെ പണം കവരുന്ന കേസ്സിലാണ് ഇരുവരും പിടിയിലായത്.പുത്തൂര്‍ മാവടി മഹാവിഷ്ണു ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വഷണത്തിലാണ് ഇരുവരും വലയിലായത്. പുത്തൂര്‍ മാവടി ക്ഷേത്രത്തിന് മുന്‍പില്‍ ബൈക്ക് നിര്‍ത്തുകയും സരിത ഭണ്ഡാരത്തിലെ പണം കവര്‍ന്ന്് ബൈക്കിന് പിന്നില്‍ കയറി ഇരുന്ന് പോകുന്നതുമായുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൊട്ടിയം പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.നിരവധി ക്ഷേത്രമോഷണണക്കേസുകള്‍ ഇവരുടെ പേരിലുണ്ട്. പകല്‍ സമയങ്ങളില്‍ ബൈക്കിലെത്തി കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി. ഇതിന് ശേഷം ആ പണം തീരുന്നത് വരെ എവിടെയെങ്കിലും മുറിയെടുത്ത് താമസിക്കും. എട്ട് വര്‍ഷമായി ഒരുമിച്ചാണ് മോഷണം. കഴിഞ്ഞ ആറ് വര്‍ഷമായി ഇവര്‍ ഒരുമിച്ചാണ്…
Read More » -
Crime
പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി; ഒരാള്‍ മറ്റൊരാളെ ചവിട്ടിവീഴ്ത്തി
എറണാകുളം: പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകിട്ട് പി.പി. റോഡിലെ ജ്യോതി ജങ്ഷനിലാണ് ഇതരസംസ്ഥാനക്കാരായ രണ്ട് യുവതികള്‍ തമ്മില്‍ പോരടിച്ചത്. മിനിറ്റുകള്‍നീണ്ട അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ ചവിട്ടിവീഴ്ത്തി മര്‍ദിക്കാന്‍ തുടങ്ങിയതോടെ സമീപമുള്ള വ്യാപാരികള്‍ ഇടപെടുകയും ഇരുവരും പിന്‍വാങ്ങുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ അടിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെരുമ്പാവൂര്‍ നഗരത്തില്‍ പകല്‍ സമയങ്ങളിലും ഇതരസംസ്ഥാനക്കാര്‍തമ്മില്‍ പോരടിക്കുന്നതും പരസ്യമായ ലഹരി ഉപയോഗവും വ്യാപകമായിരിക്കുകയാണ്. പോലീസും എക്സൈസും ഇടപെടുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടാകുന്നില്ല. നഗരത്തില്‍ തിരക്കേറിയ ഭാഗത്താണ് തിങ്കളാഴ്ച അടിപിടിയുണ്ടായത്
Read More » -
India
മുസ്ലീം വ്യക്തി നിയമം ‘എക്‌സ് മുസ്ലീങ്ങള്‍’ക്ക് ബാധകമാണോ? കേരള, കേന്ദ്ര സര്‍ക്കാരുകളോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: മുസ്ലീം വ്യക്തിഗത നിയമം എക്സ് മുസ്ലീങ്ങള്‍ക്ക് ബാധകമാണോ എന്ന് കേരള, കേന്ദ്രസര്‍ക്കാരുകളോട് ചോദിച്ച് സുപ്രീം കോടതി. ഇത് വളരെ സുപ്രധാന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിഷയത്തില്‍ കേന്ദ്രത്തിനും സംസ്ഥാനസര്‍ക്കാരിനും നോട്ടീസ് അയയ്ക്കുകയായിരുന്നു. മലയാളിയായ സഫിയ പിഎമ്മാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേരളത്തില്‍ നിന്നുള്ള എക്സ് മുസ്ലീങ്ങളുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് സഫിയ. മുസ്ലീം വ്യക്തിഗത നിയമത്തിന് കീഴിലുള്‍പ്പെടാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഇന്ത്യന്‍ പിന്തുടര്‍ച്ചവകാശ നിയമം ബാധകമാക്കണമെന്നായിരുന്നു സഫിയ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. ഈ വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ ഒരു നിയമ വിദഗ്ധനെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന് അറ്റോര്‍ണി ജനറലിനോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു. തുടക്കത്തില്‍ ബെഞ്ച് ഈ വിഷയം സ്വീകരിക്കാന്‍ വിമുഖത കാണിച്ചിരുന്നു. മുസ്ലീം വ്യക്തി നിയമം 1937ലെ സെക്ഷന്‍ 3 പ്രകാരം വില്‍പത്രം തയ്യാറാക്കുന്ന വ്യക്തി പ്രഖ്യാപനം നടത്താത്തിടത്തോളം കാലം ഇവര്‍ ആക്ടിന്റെ പരിധിയില്‍ വരില്ലെന്ന് ബെഞ്ച് പറഞ്ഞു.…
Read More » -
Crime
കൂട്ടബലാത്സംഗക്കേസിലെ ഇര പീഡിപ്പിച്ചതായി പ്രതിയുടെ പരാതി!
ഷില്ലോങ്: 26 കാരിയായ വ്‌ലോഗര്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഇരയ്‌ക്കെതിരെ പരാതിയുമായി പ്രതിയായ ആണ്‍കുട്ടി. യുവതി തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയുടെ പരാതി. മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലാണ് സംഭവം. ഷില്ലോങ്ങില്‍ നടന്ന കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച മൂന്ന് ആണ്‍കുട്ടികള്‍ പിടിയിലായിരുന്നു. ഇവരെ കൂടാതെ ഒളിവിലുള്ള നാലാമനാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കൂട്ടബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ശേഷമാണ് ഈ ആണ്‍കുട്ടി പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ‘പ്രായപൂര്‍ത്തിയായിട്ടില്ലാത്ത പ്രതികളില്‍ ഒരാള്‍ റിന്‍ജാ പൊലീസ് സ്‌റ്റേഷനില്‍ യുവതിക്കെതിരെ ഒരു പരാതി നല്‍കിയിട്ടുണ്ട്. സംഭവദിവസം യുവതി തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി’- ഈസ്റ്റ് ഖാസി ഹില്‍സ് എസ്.പി ഋതുരാജ് രവി പറഞ്ഞു. ഇതനുസരിച്ച് പോക്‌സോ, ഐപിസി എന്നിവയിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടന്നുവരികയുമാണ്. കൂട്ട ബലാത്സംഗത്തിന്റെ വീഡിയോ വാട്ട്സ്ആപ്പില്‍ വൈറലായതിനെ തുടര്‍ന്ന് ഏപ്രില്‍ 20നാണ് യൂട്യൂബറായ 26കാരി പൊലീസില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ മൂന്ന് പ്രതികളെയും…
Read More » -
Kerala
തനിക്കും കുടുംബത്തിനും നേരെ സൈബര്‍ ആക്രമണം; കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുണ്ട തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം പാസാക്കി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുകൃഷ്ണയെ പിരിച്ചുവിടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് കൗണ്‍സില്‍ പാസാക്കിയത്. യോഗത്തില്‍ വൈകാരികമായി മറുപടി നല്‍കിയ മേയര്‍ ആര്യ രാജേന്ദ്രന്‍, ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഇനിയും പ്രതികരിക്കുമെന്ന് വ്യക്തമാക്കി.ബിജെപി അംഗം അനില്‍ കുമാറാണ് മേയറുടെ റോഡിലെ തര്‍ക്കം ഉന്നയിച്ചത്. തുടര്‍ന്ന് സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മേയര്‍ക്കെതിരായ മുന്‍കാല ആരോപണങ്ങളും ബിജെപി കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തി. പ്രതിരോധവുമായി ഭരണപക്ഷം കൂടി രംഗത്ത് എത്തിയതോടെ ചേരി തിരിഞ്ഞുള്ള വാക്കേറ്റമായി. വാക്‌പോരിനിടെ ആര്യയും പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞു. കൗണ്‍സില്‍ ഹാളിലെ മൈക്ക് ഓഫ് ചെയ്തതോടെ ബിജെപി അംഗങ്ങള്‍, യോഗം ബഹിഷ്‌കരിച്ചു. എങ്കിലും മേയര്‍ യോഗ നടപടികളുമായി മുന്നോട്ട് പോയി. വിവാദങ്ങളില്‍ മേയര്‍ നിലപാട് വിശദീകരിക്കുകയും ചെയ്തു. ഒരു സ്ത്രീയെന്ന നിലയില്‍ വസ്തുത അറിയാന്‍ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നു ഫോണ്‍ വിളിക്കുക പോലും ചെയ്തില്ലെന്ന് ആര്യ രാജേന്ദ്രന്‍…
Read More » -
India
ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; പരീക്ഷകള്‍ നിര്‍ത്തിവെച്ചു, കുട്ടികളെ തിരിച്ചയക്കുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്കുനേരെ ബോംബ് ഭീഷണി. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി. ഇവ കൂടാതെ കൂടുതല്‍ സ്‌കൂളുകള്‍ക്ക് സന്ദേശം ലഭിച്ചതായി വിവരമുണ്ട്. ഇ- മെയിലില്‍ ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഭീഷണിയെത്തുടര്‍ന്ന് മദര്‍ മേരി സ്‌കൂളില്‍ നടന്നുവരുന്ന പരീക്ഷ നിര്‍ത്തിവെച്ചു. സ്‌കൂള്‍ പരിസരത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിദ്യാര്‍ഥികളെ അടിയന്തരമായി തിരിച്ചയക്കുന്നതായി രക്ഷിതാക്കള്‍ക്കയച്ച ഇ- മെയിലില്‍ ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍ അറിയിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളില്‍ എത്തിയ പോലീസ് സംഘം പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ സ്‌കൂളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ബോംബ് സ്‌ക്വാഡും ഡല്‍ഹി അഗ്‌നിരക്ഷാസേനയും തിരച്ചില്‍ തുടരുകയാണ്. സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്‍.കെ. പുരത്തെ ഡല്‍ഹി പോലീസ് സ്‌കൂളിലും സമാനമായ ഭീഷണിസന്ദേശം…
Read More » -
Crime
അച്ഛനെ കൊന്ന കേസിലെ പ്രതി നേപ്പാളില്‍ മരിച്ച നിലയില്‍; ചികിത്സാ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടത് ഒരാഴ്ച മുന്‍പ്
തൃശൂര്‍: അച്ഛനു ഭക്ഷണത്തില്‍ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയ ആയുര്‍വേദ ഡോക്ടര്‍ നേപ്പാളില്‍ കുളത്തില്‍ മരിച്ചു. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകന്‍ മയൂര്‍നാഥാണ് (26) മരിച്ചത്. ഒരു വര്‍ഷം മുന്‍പാണ് ഇയാള്‍ അച്ഛനു പ്രാതലില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത്. ജാമ്യത്തിലിറങ്ങിയ യുവാവിനെ ചികിത്സയ്ക്കായി ബന്ധുക്കള്‍ മലപ്പുറം ജില്ലയില്‍ ഒരു സ്വകാര്യ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഒരാഴ്ച മുന്‍പ് ആരോടും പറയാതെ രക്ഷപ്പെട്ടു. അപസ്മാര രോഗിയായിരുന്ന മയൂര്‍നാഥ് നേപ്പാളില്‍ താമസിച്ചിരുന്ന കേന്ദ്രത്തിലെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിച്ചതായാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. യുവാവിന്റെ ബാഗില്‍ നിന്നു കണ്ടെടുത്ത ഫോണ്‍ നമ്പറില്‍ പൊലീസ് വിവരം അറിയിക്കുകയായിരുന്നു. നേപ്പാളിലെത്തിയ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം അവിടെ സംസ്‌കരിച്ചു.
Read More »