ലഖ്‌നൗ: അമ്മായിഅമ്മയെ മരുമകള്‍ ലൈംഗികബന്ധത്തിന് നിരന്തരമായി നിര്‍ബന്ധിക്കുന്നുവെന്ന് പരാതി! ഉത്തര്‍ പ്രദേശിലെ ബുലന്ദേശ്വര്‍ സ്വദേശിയായ സ്ത്രീയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഏറെക്കാലമായി തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയാണെന്നും പറ്റില്ലെന്ന് പറയുമ്പോള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. വിഷയത്തില്‍ പോലീസ് ഇടപെടണമെന്നാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്.
തന്റെ അനുഭവങ്ങളെല്ലാം സ്ത്രീ ഒരു വീഡിയോയില്‍ വിവരിക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ഇത് വൈറലായിക്കഴിഞ്ഞു. വിവാഹം കഴിഞ്ഞ മുതല്‍ക്ക് തന്നെ മരുമകളുടെ പെരുമാറ്റത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. പിന്നീട് അത് കൂടിവരികയാണ് ഉണ്ടായത്. തന്റെ വ്യക്തിപരമായ ജീവിതത്തില്‍ പോലും മരുമകള്‍ അനാവശ്യമായി ഇടപെടുന്നുവെന്നും സ്ത്രീ പറയുന്നു.
താനും ഭര്‍ത്താവുമായി സംസാരിക്കുന്നത് മരുമകള്‍ക്ക് ഇഷ്ടമല്ല. ഒരുമിച്ച് ഇരിക്കുമ്പോഴെല്ലാം എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിച്ച് കൊണ്ടേയിരിക്കും. കൂടുതല്‍ നേരം സംസാരിച്ച് ഇരുന്നാല്‍ മരുമകള്‍ തങ്ങളോട് അനാവശ്യമായി ദേഷ്യപ്പെടുമെന്നും സ്ത്രീ വ്യക്തമാക്കി. ”എന്റെ നിലവിലുള്ള ഭര്‍ത്താവുമായി ബന്ധം ഉപേക്ഷിക്കണമെന്നാണ് അവള്‍ പറയുന്നത്. എന്നിട്ട് അവളുടെ കൂടെ ഒളിച്ചോടാന്‍ ക്ഷണിക്കുകയാണ്. ഭര്‍ത്താക്കന്‍മാരെ ഉപേക്ഷിച്ച് പോയി പുതിയ ജീവിതം തുടങ്ങാമെന്നും പറഞ്ഞു,” സ്ത്രീ വ്യക്തമാക്കി.
ഇത്തരത്തില്‍ ചിന്തിക്കാനുള്ള കാരണമെന്താണെന്ന് താന്‍ മരുമകളോട് ചോദിച്ചുവെന്നും അമ്മായിഅമ്മ പറഞ്ഞു. ”ആ സമയത്ത് പല വാര്‍ത്തകളും അവള്‍ എനിക്ക് പറഞ്ഞ് തരികയാണ് ചെയ്തത്. മറ്റ് ചില സ്ഥലങ്ങളില്‍ സ്ത്രീയും സ്ത്രീയും തമ്മില്‍ വിവാഹം നടന്നുവെന്നും അതിനാല്‍ ഇത് തെറ്റല്ലെന്നുമാണ് മരുമകള്‍ പറഞ്ഞത്. സ്വവര്‍ഗവിവാഹം ഇപ്പോള്‍ സാധാരണകാര്യം മാത്രമാണ്. അതിനാല്‍ മരുമകളും അമ്മായിഅമ്മയും തമ്മില്‍ വിവാഹം കഴിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. ഈ രീതിയിലാണ് മരുമകള്‍ പറയുന്നത്,” സ്ത്രീ വീഡിയോയില്‍ പറഞ്ഞു.
മരുമകളുടെ നിര്‍ബന്ധവും ഉപദ്രവവും കൂടി വന്നതോടെയാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരിക്കുന്നത്. മരുമകളുടെ കുടുംബത്തോട് ഈ വിഷയം സംസാരിച്ചപ്പോള്‍ വിചിത്രമായ മറുപടിയാണ് ലഭിച്ചത്. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നാണ് അവരുടെ നിലപാട്.
”ഞങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്നാണ് മരുമകളുടെ രക്ഷിതാക്കള്‍ പറയുന്നത്. സ്ത്രീധനത്തുകയായ 20 ലക്ഷം രൂപ തരാനാണ് ഇപ്പോള്‍ അവര്‍ ആവശ്യപ്പെടുന്നത്,” പരാതിക്കാരിയായ സ്ത്രീ പറഞ്ഞു. മകളെ വിവാഹം കഴിച്ച് അയച്ചതോടെ അവരുടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്നാണ് രക്ഷിതാക്കളുടെ നിലപാട്. ഇനി ഭര്‍ത്താവിന്റെ വീട്ടുകാരാണ് എല്ലാ കാര്യങ്ങളും നോക്കേണ്ടത്. സ്ത്രീധനത്തുകയായ 20 ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.