IndiaNEWS

വിദ്യാര്‍ഥിനികളോട് ഉന്നതര്‍ക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട അധ്യാപികയ്ക്ക് തടവ് ശിക്ഷ

ചെന്നൈ: തമിഴ്നാട്ടില്‍ കോളജ് വിദ്യാർഥിനികളോട് ഉന്നതർക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട വനിത പ്രഫസര്‍ക്ക് തടവ് ശിക്ഷ വിധിച്ചു.

ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളജില്‍ അസിസ്റ്റന്‍റ് പ്രഫസർ ആയിരുന്ന നിർമല ദേവിയെയാണ് കോടതി ശിക്ഷിച്ചത്. ആറ് വ‌ർഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. 10 വ‌ർഷം തടവ് ശിക്ഷയാണ് ഇവർക്ക് ലഭിച്ചത്. ഇതിനു പറമെ 2,45,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

Signature-ad

ഉന്നതര്‍ക്ക് വഴങ്ങിയാല്‍ പണവും പരീക്ഷയില്‍ ഉയർന്ന മാർക്കും ലഭിക്കുമെന്നാണ് ഇവർ വിദ്യാർഥിനികളോട് പറഞ്ഞത്. ഇതിന്‍റെ ശബ്ദരേഖ പുറത്തു വന്നതിനെതുടർന്ന് ഇവർക്കെതിരേ നാല് വിദ്യാർഥിനികള്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: