CrimeNEWS

ചൊവ്വരയില്‍ ഗുണ്ടാ ആക്രമണത്തില്‍ 4 പേര്‍ക്ക് പരുക്ക്; 4 പേര്‍ കസ്റ്റഡിയില്‍

എറണാകുളം: ആലുവയ്ക്കടുത്ത് ചൊവ്വര കൊണ്ടോട്ടിയില്‍ ഗുണ്ടാ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്ക്. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് കാറിലെത്തിയ ഒരുസംഘം ആളുകള്‍ ശ്രീമൂലനഗരം പഞ്ചായത്ത് മുന്‍ അംഗമുള്‍പ്പടെയുള്ളവരെ ആക്രമിച്ചത്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പഞ്ചായത്ത് മുന്‍ അംഗമായ സുലൈമാനെ അക്രമികള്‍ ചുറ്റികകൊണ്ട് ആക്രമിക്കുകയും വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തു. സുലൈമാനെ രാജഗിരി ആശുപത്രിയിലും മറ്റുളളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സിറാജ്, സനീര്‍, ഫൈസല്‍ ബാബു, കബീര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Signature-ad

ജില്ലയ്ക്കു പുറത്തുനിന്നുള്ള ഗുണ്ടാസംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. റൂറല്‍ എസ്പി: വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമികളെ പിടികൂടിയത്.

ആക്രമണത്തിനു ഗൂഢലോചന നടത്തിയത് ആദ്യം പിടിയിലായ കബീര്‍ ആണെന്ന് പൊലീസ് പറഞ്ഞു. മറ്റു മൂന്നു പേര്‍ക്കു കൃത്യത്തില്‍ നേരിട്ടു പങ്കുണ്ട്. കാറുകള്‍ തട്ടിയതുമായി ബന്ധപ്പെട്ട് നാളുകള്‍ക്ക് മുന്‍പുണ്ടായ തര്‍ക്കമാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: