KeralaNEWS

മേയറുണ്ട് സൂക്ഷിക്കുക!!: കെഎസ്ആർടിസി ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച്‌ പ്രതിഷേധം

മേയറുണ്ട് സൂക്ഷിക്കുക !!’ കെഎസ്ആർടിസി ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച്‌ യൂത്ത് കോണ്ഗ്രസ് പ്രതിഷേധം.തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രന്റെ കളര്‍ ഫോട്ടോയോടു കൂടിയ പോസ്റ്ററാണ് തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മേയര്‍ ആര്യയും, ഭര്‍ത്താവ് സച്ചിന്‍ ദേവും കൂടി കെഎസ്ആർടിസി ബസ് തടഞ്ഞ് നടു റോഡില്‍  ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെയാണ് പ്രതിഷേധം.

മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെ.എസ്.ആര്‍.ടി.സിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും രംഗത്തെത്തിയിട്ടുണ്ട്. ആര്യക്കും സച്ചിനുമെതിരെ കേസെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.ഡ്രൈവറെ ബലിയാടാക്കാൻ സമ്മതിക്കുകയില്ലെന്നും ഇവർ പറയുന്നു.

Back to top button
error: