Month: May 2024
-
Local
കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ എടുക്കാൻ ഇറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
കൊല്ലം മടത്തറയിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ എടുക്കാൻ ഇറങ്ങിയ യുവാവ് ഓക്സിജൻ കിട്ടാതെ മരണപ്പെട്ടു. മടത്തറ മുല്ലശേരി വീട്ടിൽ 26 വയസ്സുള്ള അൽത്താഫ് ആണ് മരിച്ചത്. ഇന്നാലെ ഉച്ചയ്ക് ഒരു മണിയോടെ അൽത്താഫിന്റെ വീട്ടിലെ 60 അടി താഴ്ചയുള്ള കിണറ്റിൽ ആട്ടിൻകുട്ടി വിഴുകയായിരുന്നു. ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ അൽത്താഫിനു ഓക്സിജൻ കിട്ടാതെ കിണറ്റിനുള്ളിലേക്കു കുഴഞ്ഞു വീണു. കടക്കൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് അൽത്താഫിനെ പുറത്തെടുത്തത്. അപ്പോഴത്തെക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മരിച്ച അൽത്താഫ് തിരുവനന്തപുരത്തു സോളാറിന്റെ കമ്പിനിയിൽ ജോലി നോക്കി വരുകയാണ്. ഇന്നലെ ഉച്ചയ്ക്കാണ് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയത്
Read More » -
Kerala
ഗാനരചയിതാവ് അഭയദേവിന്റെ മകനും റബർ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ എ അരവിന്ദൻ അന്തരിച്ചു
പ്രശസ്ത ഗാനരചയിതാവ് അഭയദേവിന്റെ മകൻ തിരുനക്കര ഗായത്രിയിൽ എ. അരവിന്ദൻ(88) അന്തരിച്ചു. പരേതയായ കമലമ്മയാണ് ഭാര്യ. പിന്നണി ഗായകൻ അമ്പിളിക്കുട്ടൻ, വയലിനിസ്റ്റ് ജയദേവൻ (കാനഡ), ജ്യോതി എന്നിവർ മക്കളാണ്. സംസ്കാരം ശനിയാഴ്ച കോട്ടയത്ത്. റബർ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു. എൻ.എസ്.എസ് കരയോഗം ഭരണസമിതി അംഗം, ചിന്മയാ മിഷൻ സെക്രട്ടറി, കൊട്ടാരത്തിൽ ശങ്കുണി സ്മാരക ട്രസ്റ്റ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം പട്ടണത്തിൻ്റെ ആദ്ധ്യാത്മിക, സാംസ്കാരിക വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ബിസിനസ് ലൈനിന്റെ കോട്ടയം റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
Read More » -
Kerala
നരേന്ദ്ര മോദിക്കെതിരായ ഹര്‍ജി നിരസിച്ച് കോടതി; നല്‍കിയത് തിരുവനന്തപുരം സ്വദേശി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഹര്‍ജി നിരസിച്ച് കോടതി. തിരുവനന്തപുരം സ്വദേശി നല്‍കിയ ഹര്‍ജിയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിക്കാതെ നിരസിച്ചത്. ബന്‍സ്വാഡയില്‍ ഏപ്രില്‍ 22 ന് നടത്തിയ പ്രസംഗമായിരുന്നു ഹര്‍ജിയിലെ പരാമര്‍ശ വിഷയം.ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും അധികാര പരിധി ഇല്ല എന്ന കാരണവും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി നിരസിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളുടെ സ്വത്ത് പിടിച്ചെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്ന പ്രസംഗം വിദ്വേഷപരമാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. മത വിദ്വേഷം വളര്‍ത്തി കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് മോദിക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പാച്ചല്ലൂര്‍ തിരുവല്ലം സ്വദേശി അഹമ്മദ് ആയിരുന്നു ഹര്‍ജിക്കാരന്‍.
Read More » -
India
യാത്രയ്ക്കിടെ കുടിവെള്ളം കിട്ടാനില്ല, ഇന്ത്യന്‍ റെയിവേയ്‌ക്കെതിരെ പരാതിയുമായി യാത്രക്കാര്‍
നമ്മുടെ രാജ്യത്തുള്ള സാധാരണക്കാരായ ഭൂരിഭാഗം ആളുകളും ദൂരെ യാത്രയ്ക്കായി ട്രെയിന്‍ ഗതാഗതത്തെ ആശ്രയിക്കുന്നവരാണ്.എന്നാല്‍ കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യന്‍ റെയില്‍വേയ്‌ക്കെതിരെ നിരവധി പരാതികളാണ് യാത്രക്കാരുടെ ഭാഗത്ത് നിന്നും ഉയരുന്നത്. കാരണം സാധാരണക്കാരന്റെ പൊതു ഗതാഗത സംവിധാനം എന്ന പദവിയില്‍ നിന്നും മധ്യവര്‍ഗ്ഗക്കാരുടെ പൊതുഗതാഗത സംവിധാനത്തിലേക്കാണ് റെയില്‍വേയുടെ യാത്രയെന്നാണ് മറ്റൊരു പരാതി. പ്രധാനമായും രാത്രി യാത്രയ്ക്കായി റെയില്‍വേയെ ആശ്രയിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിലാകുന്നത്. ലോക്കല്‍ കോച്ചുകളും റിസര്‍വേഷന്‍ കോച്ചുകളും കുറച്ച റെയില്‍വേ ഇപ്പോള്‍ പ്രീമിയം കോച്ചുകള്‍ക്കാണ് പ്രധാന്യം കൊടുക്കുന്നത്. ഇത് ദുരിതം ഇരട്ടിയാക്കുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ റെയില്‍വേയില്‍ രാത്രിയാത്രയ്ക്കിടെ വെള്ളം പോലും കിട്ടാനില്ലെന്ന പരാതി ഉയര്‍ന്നത്. @Abhinav Singh എന്ന എക്‌സ് ഉപഭോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ ഇന്ത്യന്‍ റെയില്‍വേയില്‍ വെള്ളത്തിന് വേണ്ടിയുള്ള പോരാട്ടം യാഥാര്‍ത്ഥ്യമാണ്. ഞാന്‍ തനിച്ചായിരുന്നില്ല, 5 പേര്‍ക്ക് കൂടി വെള്ളം വേണമായിരുന്നു.പാന്റികാറിന്റെ ഡോറില്‍ തട്ടി വെള്ളം ആവശ്യപ്പെട്ടു. എന്നാല്‍ സമയം കഴിഞ്ഞെന്നും ഇപ്പോള്‍ തരാന്‍ പറ്റില്ലെന്നുമാണ്…
Read More » -
Kerala
നാട്ടുകാർ വിലക്കിയിട്ടും കുളിക്കാനിറങ്ങിയ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു
കോട്ടയം: പാമ്ബാടി വെള്ളൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെളളൂര്‍ നൊങ്ങല്‍ സ്വദേശി വരവുകാലായില്‍ ജനാര്‍ദ്ദനന്റെ മകന്‍ വി.ജെ ദീപുമോന്‍(28) ആണു മരിച്ചത്. ഇന്നു വൈകിട്ട് ദീപുവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് അടച്ചിട്ട ക്ഷേത്രക്കുളത്തിന്റെ വാതില്‍ തുറന്ന് കുളിക്കാനിറങ്ങുകയായിരുന്നു. സംഭവം കണ്ടു നാലു പേരെയും തടഞ്ഞെങ്കിലും ഇവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കുളത്തില്‍ ഇറങ്ങിയതിനിടെ ദീപു മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ നടത്തിയെങ്കിലും ദീപുവിനെ കണ്ടെത്താനായില്ല. തുടർന്ന് പാമ്ബാടി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത ശേഷം കോട്ടയം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
Read More » -
Kerala
പക്ഷിപ്പനി ;400 കടന്ന് പോത്തിറച്ചി വില
പത്തനംതിട്ട: പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്‌തതോടെ പോത്തിറച്ചിക്കു വന്‍ഡിമാന്‍ഡ്. ആവശ്യക്കാരേറിയതോടെ വില 400 കടന്നു. ഒരു മാസം മുൻപ് 340 മുതല്‍ 360 രൂപ വരെ ആയിരുന്നു പോത്തിറച്ചിവില.പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ കച്ചവടക്കാര്‍ വില ഉയര്‍ത്തി. ഇപ്പോൾ കിലോയ്‌ക്ക് 400- 430 രൂപ വരെയാണ് പലയിടത്തും ഈടാക്കുന്നത്. ക്രിസ്‌മസ്, റമദാന്‍ തുടങ്ങിയ ഉത്സവ സീസണുകളിലാണ് സാധാരണ പോത്തിറച്ചിക്കു വില ഉയരുന്നത്. പക്ഷിപ്പനിഭീതിയില്‍ കോഴി, താറാവ് എന്നിവയുടെ വിപണി ഇടിഞ്ഞതോടെ ബീഫിന് ആവശ്യക്കാരേറി. നല്ല പോത്തുകളെ കിട്ടാന്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നതാണ് ഇറച്ചിക്ക് വില കൂടുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതിനിടെ കൊള്ളലാഭം ലക്ഷ്യമിട്ട് ഗുണനിലവാരമില്ലാത്ത ഇറച്ചിവില്‍ക്കുന്ന കേന്ദ്രങ്ങളും പെരുകിയിട്ടുണ്ട്. മാംസത്തിന്റെ ഗുണനിലവാര പരിശോധനയില്ലാത്തതാണ് ഇത്തരക്കാര്‍ക്കു രക്ഷയാകുന്നത്. കുറഞ്ഞ വിലയ്‌ക്കു പശുക്കളെയും കിടാങ്ങളെയും വാങ്ങി കശാപ്പു ചെയ്‌ത് പോത്തിറച്ചിയുടെ വിലയ്‌ക്കു വിറ്റഴിക്കുന്നതായും പരാതിയുണ്ട്.
Read More » -
Kerala
കനത്ത ചൂടിൽ പാലക്കാട് വീണ്ടും മരണം; രണ്ടു പേർ മരിച്ചത് കുഴഞ്ഞുവീണ്
പാലക്കാട്: രണ്ടു പേര്‍ കുഴഞ്ഞുവീണ് മരിച്ചു.മണ്ണാര്‍കാട് ആണ് സംഭവം.എതിര്‍പ്പണം ശബരി നിവാസില്‍ രമണി-അംബുജം ദമ്ബതികളുടെ മകന്‍ ശബരീഷ് (27), പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ച് ഇരിക്കവെ ശബരീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സരോജനിയും കുഴഞ്ഞുവീണാണ് മരിച്ചത്. ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പാണുളളത്. പാലക്കാട് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു
Read More » -
Kerala
കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്; ജൂണില്‍ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും
തിരുവനന്തപുരം: കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്.ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ജൂൺ മാസത്തോടെ ആരംഭിക്കും. 11,560 കോടി രൂപ ചെലവില്‍ രണ്ട് റൂട്ടുകളിലായി നിര്‍മിക്കുന്ന 46.7 കിലോമീറ്റര്‍ മെട്രോ പദ്ധതിയുടെ അന്തിമ ഡിപിആറിന് ജൂണില്‍ അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് പദ്ധതിയുടെ അന്തിമ ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്. പള്ളിപ്പുറം ടെക്‌നോസിറ്റി മുതല്‍ പള്ളിച്ചല്‍ വരെയുള്ള ഒന്നാം ഇടനാഴിക്ക് 7503.18 കോടി രൂപയും കഴക്കൂട്ടം മുതല്‍ കിള്ളിപ്പാലം വരെയുള്ള രണ്ടാമത്തെ ഇടനാഴിക്കായി 4057.7 കോടി രൂപയുമാണ് ഡിപആറില്‍ ചെലവ് കണക്കാക്കിയിരിക്കുന്നത്. കൊച്ചി മെട്രോയ്ക്ക് സമാനമായ കണ്‍വെന്‍ഷണല്‍ മെട്രോ തന്നെയാകും തിരുവനന്തപുരത്തും നടപ്പിലാക്കുക. ഫെബ്രുവരി മാസത്തില്‍ തന്നെ ഡിപിആര്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിക്കഴിഞ്ഞു. സിവില്‍, ഇലക്‌ട്രിക്കല്‍, സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍, പരിസ്ഥിതി സംരക്ഷണം, പുനരധിവാസം തുടങ്ങിയവയും ചേര്‍ത്തുള്ള സമഗ്രമായ പദ്ധതി ചെലവാണ് 11,560.8 കോടി രൂപ. ഒന്നാം ഇടനാഴിയായ പള്ളിപ്പുറം ടെക്‌നോസിറ്റി മുതല്‍…
Read More » -
Kerala
ഗുരുവായൂരും നാട്ടികയിലും സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു; കണക്കുകള്‍ കിട്ടിയെന്ന് കെ മുരളീധരൻ
തൃശൂർ: ലോക്സഭാ മണ്ഡലത്തില്‍ ബി ജെ പിക്ക് സി പി എം വോട്ട് മറിച്ചെന്ന ആരോപണവുമായി യു ഡി എഫ് സ്ഥാനാര്‍ഥി കെ മുരളീധരൻ.പലയിടത്തും ക്രോസ് വോട്ടിങ് ഉണ്ടായെന്നും ഗുരുവായൂര്‍, നാട്ടിക മണ്ഡലങ്ങളില്‍ ഇത് പ്രകടമായെന്നും മുരളീധരൻ പറഞ്ഞു. ബി ജെ പി-സി പി എം ഡീല്‍ നടന്നിട്ടുണ്ട്. ഗുരുവായൂർ,നാട്ടിക മണ്ഡലം കേന്ദ്രീകരിച്ചാണ് ഡീല്‍ നടന്നിട്ടുള്ളത്. തിരഞ്ഞടുപ്പിന്റെ ബൂത്ത് തല അവലോകനം നടത്തിയിരുന്നു. ഈ രണ്ട് മണ്ഡലത്തിലാണ് ഇത് പ്രകടമായി കാണാനായത്. മറ്റ് മണ്ഡലങ്ങളില്‍ സി പി എം നേതാക്കളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ഇതിനെല്ലാം പുറമെ സാധാരണ തർക്കങ്ങളൊന്നും ഇല്ലാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് സമാപിച്ചത്. ഡീല്‍ നടന്നുവെന്നത് ഇ പി-ജാവേദ്കർ കൂടിക്കാഴ്ചയില്‍ നിന്ന് തന്നെ വ്യക്തമാണ്.ഇതിന്റെ മെച്ചം ബി ജെ പിക്കുണ്ടാകും. പക്ഷേ അവർ രണ്ടാം സ്ഥാനത്ത് എത്തുമോയെന്ന് പറയാനാകില്ല- മുരളീധരൻ പറഞ്ഞു.
Read More » -
Kerala
സഞ്‌ജു സാംസണ്‍ ഇന്ത്യൻ ടീമില്‍ കയറിയത് ബിജെപി ഇടപെടലിനെ തുടര്‍ന്ന്; വിവാദമായതോടെ പോസ്റ്റ് മുക്കി നേതാവ്
മലയാളി താരം സഞ്ജു സാംസണെ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത് ബിജെപി നേതാവിന്റെ ഇടപെടല്‍ മൂലമെന്ന് ബി.ജെ.പി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന്‍ ചക്കാലക്കല്‍. ബി.ജെ.പി സംഘടനാ സെക്രട്ടറി സുഭാഷ് ഇടപെട്ടാണ് സഞ്ജുവിനെ ടീമിലെടുത്തതെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ജോമോന്‍ പറയുന്നത്. തിരുവനന്തപുരത്തുവച്ച് നടന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നില്ലെന്ന കാര്യം സുഭാഷിനുമുന്നില്‍ ഉന്നയിച്ചിരുന്നു. അതിന് ശേഷം സുഭാഷ് ഇടപെടല്‍ നടത്തിയാണ് സഞ്ജു ടീമിലെത്തുന്നതാണ് ജോമോന്‍ ചക്കാലക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കുറിപ്പ് വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. പാര്‍ട്ടി നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Read More »