IndiaNEWS

യാത്രയ്ക്കിടെ കുടിവെള്ളം കിട്ടാനില്ല, ഇന്ത്യന്‍ റെയിവേയ്‌ക്കെതിരെ പരാതിയുമായി യാത്രക്കാര്‍

മ്മുടെ രാജ്യത്തുള്ള സാധാരണക്കാരായ ഭൂരിഭാഗം ആളുകളും ദൂരെ യാത്രയ്ക്കായി ട്രെയിന്‍ ഗതാഗതത്തെ ആശ്രയിക്കുന്നവരാണ്.എന്നാല്‍ കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യന്‍ റെയില്‍വേയ്‌ക്കെതിരെ നിരവധി പരാതികളാണ് യാത്രക്കാരുടെ ഭാഗത്ത് നിന്നും ഉയരുന്നത്.

കാരണം സാധാരണക്കാരന്റെ പൊതു ഗതാഗത സംവിധാനം എന്ന പദവിയില്‍ നിന്നും മധ്യവര്‍ഗ്ഗക്കാരുടെ പൊതുഗതാഗത സംവിധാനത്തിലേക്കാണ് റെയില്‍വേയുടെ യാത്രയെന്നാണ് മറ്റൊരു പരാതി. പ്രധാനമായും രാത്രി യാത്രയ്ക്കായി റെയില്‍വേയെ ആശ്രയിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിലാകുന്നത്. ലോക്കല്‍ കോച്ചുകളും റിസര്‍വേഷന്‍ കോച്ചുകളും കുറച്ച റെയില്‍വേ ഇപ്പോള്‍ പ്രീമിയം കോച്ചുകള്‍ക്കാണ് പ്രധാന്യം കൊടുക്കുന്നത്. ഇത് ദുരിതം ഇരട്ടിയാക്കുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ റെയില്‍വേയില്‍ രാത്രിയാത്രയ്ക്കിടെ വെള്ളം പോലും കിട്ടാനില്ലെന്ന പരാതി ഉയര്‍ന്നത്.

@Abhinav Singh എന്ന എക്‌സ് ഉപഭോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ ഇന്ത്യന്‍ റെയില്‍വേയില്‍ വെള്ളത്തിന് വേണ്ടിയുള്ള പോരാട്ടം യാഥാര്‍ത്ഥ്യമാണ്. ഞാന്‍ തനിച്ചായിരുന്നില്ല, 5 പേര്‍ക്ക് കൂടി വെള്ളം വേണമായിരുന്നു.പാന്റികാറിന്റെ ഡോറില്‍ തട്ടി വെള്ളം ആവശ്യപ്പെട്ടു. എന്നാല്‍ സമയം കഴിഞ്ഞെന്നും ഇപ്പോള്‍ തരാന്‍ പറ്റില്ലെന്നുമാണ് പാന്റികാറിലെ തൊഴിലാളി പറയുന്നത്. സമയം കഴിഞ്ഞെന്നതിന്റെ പേരില്‍ ഈ ചൂട് കാലത്ത് കുടി വെള്ളം പോലും നല്‍കാന്‍ പാന്റികാറിലെ തൊഴിലാളി തയ്യാറാകുന്നില്ല. ഒടുവില്‍ ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷമാണ് അയാള്‍ വെള്ളം നല്‍കാന്‍ തയ്യാറായതെന്ന് കുറിപ്പിനിടെ അഭിനവ് എഴുതി.

Signature-ad

ഇത്രയേറെ ദുരിതം സഹിച്ച്‌ യാത്ര ചെയ്യുന്നതിനിടെ വെള്ളം പോലും നിഷേധിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെ നടപടി സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്.ചൂട് കൂടിയ ഈ സമയത്ത് എസി കോച്ചുകളിലല്ലാത്ത മറ്റ് കോച്ചുകളിലെ യാത്രക്കാര്‍ക്ക് വെള്ളം അത്യാവശ്യമാണ്. ഇല്ലെങ്കില്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും അത് വലിയ അപകടത്തിലേക്ക് നയിക്കുകയും ചെയ്യും.

Back to top button
error: