ഒരു മാസം മുൻപ് 340 മുതല്‍ 360 രൂപ വരെ ആയിരുന്നു പോത്തിറച്ചിവില.പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ കച്ചവടക്കാര്‍ വില ഉയര്‍ത്തി. ഇപ്പോൾ കിലോയ്‌ക്ക് 400- 430 രൂപ വരെയാണ് പലയിടത്തും ഈടാക്കുന്നത്.
ക്രിസ്‌മസ്, റമദാന്‍ തുടങ്ങിയ ഉത്സവ സീസണുകളിലാണ് സാധാരണ പോത്തിറച്ചിക്കു വില ഉയരുന്നത്. പക്ഷിപ്പനിഭീതിയില്‍ കോഴി, താറാവ് എന്നിവയുടെ വിപണി ഇടിഞ്ഞതോടെ ബീഫിന് ആവശ്യക്കാരേറി. നല്ല പോത്തുകളെ കിട്ടാന്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നതാണ് ഇറച്ചിക്ക് വില കൂടുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതിനിടെ കൊള്ളലാഭം ലക്ഷ്യമിട്ട് ഗുണനിലവാരമില്ലാത്ത ഇറച്ചിവില്‍ക്കുന്ന കേന്ദ്രങ്ങളും പെരുകിയിട്ടുണ്ട്.
മാംസത്തിന്റെ ഗുണനിലവാര പരിശോധനയില്ലാത്തതാണ് ഇത്തരക്കാര്‍ക്കു രക്ഷയാകുന്നത്. കുറഞ്ഞ വിലയ്‌ക്കു പശുക്കളെയും കിടാങ്ങളെയും വാങ്ങി കശാപ്പു ചെയ്‌ത് പോത്തിറച്ചിയുടെ വിലയ്‌ക്കു വിറ്റഴിക്കുന്നതായും പരാതിയുണ്ട്.