Month: May 2024

  • Sports

    ലോകകപ്പ് നേടാന്‍ സുശക്തം; ഇന്ത്യൻ ടീമിന്റെ പരിമിതികൾ ഇവയാണ്

    കഴിഞ്ഞ ദിവസമാണ് ട്വന്റി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണടക്കമുള്ളവരുണ്ട്. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഉപനായകന്‍. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ കപ്പിനും ചുണ്ടിനും ഇടയിലാണ് ഇന്ത്യയ്ക്ക് കിരീടം നഷ്ടമായത്. ആ നോവ് ഇപ്പോഴും ഇന്ത്യയുടെ ഉള്ളിലുണ്ട്. ട്വിന്റി-20 ലോകകപ്പ് നേടി ആ വേദന മറക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കപ്പുയര്‍ത്താന്‍ സാധ്യതയുള്ള ടീമായിട്ടാണ് ഇന്ത്യയെ പരിഗണിക്കുന്നത്.. 2007 ലെ പ്രഥമ ട്വന്റി-20 ലോകകപ്പ് നേടിയ ടീമാണ് ഇന്ത്യ. എന്നാല്‍ പിന്നീട് ഇന്ത്യയ്ക്ക് ഈ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. 2013 ന് ശേഷം ഇന്ത്യ ഒരു ഐസിസി ടൂര്‍ണമെന്റ് പോലും വിജയിച്ചിട്ടുമില്ല. ഏറെ നാളായി തുടരുന്ന കിരീട വരള്‍ച്ചയ്ക്ക് ലോകകപ്പ് നേടി വിരാമമിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വെസ്റ്റ് ഇന്‍ഡീസിലും യുഎസ്‌എയിലുമായാണ് ലോകകപ്പ് നടക്കുന്നത്. ഇവിടുത്തെ പിച്ചുകള്‍ സ്പിന്നിനെ അനുകൂലിക്കുന്നതായിരിക്കും എന്നാണ് വിലയിരുത്തല്‍. നാല് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ ടീമിലുള്ളത്. കുല്‍ദീപ് യാദവും യുസ്വേന്ദ്ര…

    Read More »
  • Kerala

    തെക്കൻ ജില്ലകളിൽ മഴ കനക്കുന്നു; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

    തിരുവനന്തപുരം: കൊടും ചൂടിനാശ്വാസവുമായി തെക്കൻ ജില്ലകളിൽ മഴ കനക്കുന്നു.ഇന്നലേയും തിരുവനന്തപുരവും കൊല്ലവും പത്തനംതിട്ടയുമടക്കമുള്ള തെക്കൻ ജില്ലകളില്‍ കാര്യമായ മഴ ലഭിച്ചിരുന്നു.    ഇടിമിന്നലോടു കൂടിയ മഴയാണ് പെയ്യുന്നത്. ഇടിമിന്നലില്‍ ഇന്നലെ കൊല്ലത്ത് ഒരാൾ മരണപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലം  ഓണംബലം സെന്‍റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ള (65) ആണ് മരിച്ചത്. കിഴക്കേക്കല്ലട മുട്ടം ഓടവിള ചരുവില്‍ വീട്ടില്‍ പ്രസന്നകുമാരി (54) ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കോട്ടയം കറുകച്ചാലിലും ഒരാൾ ഇടിമിന്നലേറ്റ് മരിച്ചിരുന്നു.മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് തെങ്ങ് തന്നെ കത്തിപ്പോയിരുന്നു.കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ…

    Read More »
  • Kerala

    തേനെടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്

    പാലക്കാട്: തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു. നെല്ലിയാമ്പതി പുല്ലുകാട് ആദിവാസി കോളനിയിലെ സുരേഷാണ് (30) മരിച്ചത്. യുവാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ കരടിഭാഗത്ത് മരത്തില്‍നിന്ന് തേന്‍ എടുക്കുന്നതിനിടെ സുരേഷ് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ രാത്രി 11 മണിയോടെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരിച്ചു. തുടര്‍ന്ന് മൃതദേഹപരിശോധന നടത്തുന്നതിനായി ആംബുലന്‍സില്‍ ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെ കൊടുവായൂരിന് സമീപം മറിഞ്ഞ് ആംബുലന്‍സിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് കുഴല്‍മന്ദത്തുനിന്ന് ആംബുലന്‍സ് എത്തിയാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുരേഷിന്റെ അച്ഛന്‍: മയില്‍ സ്വാമി. അമ്മ: സുധ. ഭാര്യ: കനക. മക്കള്‍: സുജിത, കാര്‍ത്തിക, സുമിത, സുചിത്ര.

    Read More »
  • India

    ”ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം മുസ്ലിംകള്‍ക്ക് സംവരണം അനുവദിക്കില്ല”

    ഹൈദരാബാദ്: താന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം എസ്.സി- എസ്.ടി വിഭാഗങ്ങളുടെ ചെലവില്‍ മുസ്‌ലിംകള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ മേദക് ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. താന്‍ മൂന്നാം തവണ അധികാരത്തിലെത്തുമ്പോള്‍ ഭരണഘടനയുടെ 75ാം വാര്‍ഷികം വിപുലമായി ആഘോഷിക്കുമെന്നും മോദി അവകാശപ്പെട്ടു. ‘കോണ്‍ഗ്രസ് അവരുടെ വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അവഹേളിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അവര്‍ അറിയണം- ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ദലിതുകള്‍ക്കും എസ്.സി- എസ്.ടികള്‍ക്കും ഒബിസികള്‍ക്കും വേണ്ടിയുള്ള സംവരണം മതത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ക്ക് നല്‍കാന്‍ അനുവദിക്കില്ല’- മോദി പറഞ്ഞു. ‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അനന്തരാവകാശ നികുതി കൊണ്ടുവരും. പാരമ്പര്യമായി ലഭിച്ച സ്വത്തില്‍ 55 ശതമാനത്തിലധികം നികുതി ഈടാക്കാന്‍ അവര്‍ പദ്ധതിയിടുകയാണ്. വ്യാജ വാഗ്ദാനങ്ങള്‍, വോട്ട് ബാങ്ക് രാഷ്ട്രീയം, മാഫിയകളെയും ക്രിമിനലുകളെയും പിന്തുണയ്ക്കല്‍, കുടുംബ രാഷ്ട്രീയം, അഴിമതി എന്നിവയാണ് കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴെല്ലാം അവരുടെ രാഷ്ട്രീയ ചിഹ്നങ്ങള്‍’. തെലങ്കാനയെ ആദ്യം കൊള്ളയടിച്ചത് ബി.ആര്‍.എസാണെന്നും ഇപ്പോള്‍ കോണ്‍ഗ്രസാണ് അത് ചെയ്യുന്നതെന്നും…

    Read More »
  • Crime

    വടകരയില്‍ യുവാവിനെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പരിസരത്തുനിന്ന് സിറിഞ്ച് ഉള്‍പ്പെടെ കണ്ടെടുത്തു

    കോഴിക്കോട്: വടകര ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ആറളം സ്വദേശി ഷാനിഫിനെയാണ് (27) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ജെടി റോഡിലാണ് സംഭവം. വടകര പുതിയാപ്പില്‍ വാടക ക്വാട്ടേഴ്‌സില്‍ താമസിച്ച് വരികയായിരുന്നു. നിര്‍ത്തിയിട്ട ഓട്ടോയിലാണ് യുവാവിനെ ബോധരഹിതനായി നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമിത ലഹരിമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവ സ്ഥലത്തുനിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വടകര കല്ലേരിയില്‍ നിന്നാണ് ഷാനിഫ് വിവാഹം കഴിച്ചത്. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ മാസം തൊട്ടടുത്ത പ്രദേശമായ ഓര്‍ക്കാട്ടേരിയില്‍ രണ്ട് യുവാക്കളെ ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

    Read More »
  • NEWS

    വേദനിപ്പിക്കരുത്, രോഗബാധിതയാണ്; ബോഡി ഷെയിമിങ് നടത്തിയവരോട് നടി അന്ന രാജന്‍

    നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് മോശം കമന്റുകള്‍ ഇട്ടവര്‍ക്ക് മറുപടിയുമായി നടി അന്ന രാജന്‍. തന്റെ ഡാന്‍സ് വീഡിയോ ഇഷ്ടപ്പെട്ടില്ലെന്ന് കരുതി മോശം കമെന്റുകളിലൂടെ വേദനിപ്പിക്കരുതെന്ന് നടി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗബാധിതയാണ് താനെന്ന് അന്ന പറയുന്നു. ഇതിനാല്‍ ശരീരം ചിലപ്പോള്‍ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണെന്നും അന്ന ചൂണ്ടിക്കാട്ടി. അസുഖം ഉണ്ടെന്നു കരുതി ഒന്നും ചെയ്യാതെയിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ വീഡിയോകള്‍ കാണാന്‍ താല്പര്യമില്ലാത്തവര്‍ കാണേണ്ടന്നും നടി കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ക്ക് എന്നെയോ ഞാന്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് പറയാം. പക്ഷെ ഇതുപോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്. ആ ഡാന്‍സ് വീഡിയോയില്‍ എന്റെ ചലനങ്ങള്‍ക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഞാന്‍ ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്. ചിലപ്പോള്‍ എന്റെ ശരീരത്തിന് വീക്കം…

    Read More »
  • India

    രണ്ട് മുന്‍ എം.എല്‍.എമാര്‍ കൂടി പാര്‍ട്ടി വിട്ടു; ഡല്‍ഹി കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷം

    ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമാകുന്നു. പി.സി.സി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലാവ്‌ലിയുടെ രാജിക്ക് പിന്നാലെ രണ്ട് മുന്‍ എം.എല്‍.എമാര്‍ കൂടി പാര്‍ട്ടി വിട്ടു. എഎപിയുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇരുവരും പറഞ്ഞു. അരവിന്ദറിനു പിന്തുണ അറിയിച്ചു കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുന്നതിലൂടെ ഡല്‍ഹി കോണ്‍ഗ്രസിലെ അതൃപ്തി മറനീക്കി പുറത്തുവരികയാണ്. മുന്‍ എം.എല്‍.എമാരായ നീരജ് ബസോയയും നസീബ് സിങ്ങുമാണ് പാര്‍ട്ടി അംഗത്വം രാജിവച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എ.എ.പിയുടെ പ്രമുഖ നേതാക്കള്‍ ഇപ്പോള്‍ ജയിലിലാണ്. അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കിയതില്‍ താല്‍പര്യമില്ലെന്ന് നേതാക്കള്‍ രാജിക്കത്തില്‍ വ്യക്തമാക്കുന്നു. ഇത് അപമാനകരമാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. അതേസമയം ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപക് ബാബറിയയുമായുള്ള തര്‍ക്കമാണ് ലാവ്‌ലിയുടെ രാജിയിലേക്ക് നയിച്ചത്. ലാവ്‌ലിക്ക് പിന്തുണ അറിയിച്ചുകൊണ്ട് കൂടുതല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വരുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിനായി കെ.സി വേണുഗോപാലിനെ…

    Read More »
  • Kerala

    പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങള്‍; ഫലത്തിന് മുമ്പേ വിജയരാഘവന് അഭിവാദ്യവുമായി ഫ്‌ളക്സ്

    പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ, പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ത്ഥി എ വിജയരാഘവനെ ‘നിയുക്ത എംപി’യാക്കി അഭിവാദ്യമര്‍പ്പിച്ച് ഫ്‌ലക്സ് ബോര്‍ഡ്. പാലക്കാട് എടത്തനാട്ടുകര പൊന്‍പാറയിലാണ് വിജയരാഘവന് അഭിവാദ്യവുമായി സിപിഎം പ്രവര്‍ത്തകര്‍ ഫ്‌ലക്സ് ബോര്‍ഡ് വെച്ചത്. പൊന്‍പാറ ബൂത്ത് രണ്ട്, മൂന്ന് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് എ വിജയരാഘവന്റെ ഫ്‌ലക്‌സ് സ്ഥാപിച്ചത്. ഫലപ്രഖ്യാപനത്തിന് മുമ്പ് അത്തരത്തില്‍ ബോര്‍ഡ് വെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കിയത്. പ്രവര്‍ത്തകരുടെ ആവേശംകൊണ്ട് ചെയ്തതാണെന്നും നേതൃത്വം വിശദീകരിക്കുന്നു. പാലക്കാട് സിറ്റിങ്ങ് എംപി കോണ്‍?ഗ്രസിന്റെ വി കെ ശ്രീകണ്ഠനാണ് എ വിജയരാഘവന്റെ എതിരാളി. കഴിഞ്ഞ തവണ വി കെ ശ്രീകണ്ഠന്‍ സിപിഎമ്മിലെ എം ബി രാജേഷിനെ 11637 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സീറ്റ് പിടിച്ചെടുത്തത്.

    Read More »
  • Crime

    ഡല്‍ഹിയിലേത് ‘നുണ ബോംബ്’ ഭീഷണി; ഉറവിടം കണ്ടെത്തി

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൂറിലേറെ സ്‌കൂളുകള്‍ക്ക് ലഭിച്ച ബോംബ് ഭീഷണിസന്ദേശം വ്യാജമെന്ന് നിഗമനം. ഭീഷണിസന്ദേശം വന്ന ഇ- മെയിലുകളുടെ ഉറവിടം ഡല്‍ഹി പോലീസ് കണ്ടെത്തിയതായി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന അറിയിച്ചു. അന്വേഷണം നടന്നുവരുന്നതായും കടുത്ത നടപടി ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. വി.പി.എന്‍. ഉപയോഗിച്ചാണ് മെയിലുകള്‍ അയച്ചതെന്നാണ് കണ്ടെത്തല്‍. ഭീഷണിസന്ദേശം ലഭിച്ച സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്തനായില്ല. സന്ദേശം വ്യാജമാണെന്നാണ് നിഗമനം. പൊതുസമൂഹം പരിഭ്രാന്തരാകരുതെന്നും സമാധാനം പാലിക്കണമെന്നം ഡല്‍ഹി പോലീസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അറിയിച്ചു. രക്ഷിതാക്കള്‍ പരിഭ്രാന്തരാകരുത്. സ്‌കൂളുകളുടേയും വിദ്യാര്‍ഥികളുടേയും സുരക്ഷ ഉറപ്പാക്കാന്‍ അധികൃതരോട് സഹകരിക്കണം. ആക്രമികളേയും കുറ്റവാളികളെയും വെറുതേവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെ 4.15-ഓടെയാണ് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ഭീഷണിസന്ദേശം ലഭിക്കാന്‍ തുടങ്ങിയത്. ഒരേ ഇ- മെയില്‍ സന്ദേശങ്ങളായിരുന്നു സ്‌കൂളുകള്‍ക്കെല്ലാം ലഭിച്ചത്. സന്ദേശം ലഭിച്ച സ്‌കൂളുകളെല്ലാം അടച്ച് വിദ്യാര്‍ഥികളെ…

    Read More »
  • Crime

    ഖത്തറില്‍നിന്ന് 56 ലക്ഷത്തിന്റെ സ്വര്‍ണം; കടത്തുകാരനും കവര്‍ച്ചയ്‌ക്കെത്തിയ 6 അംഗ സംഘവും അറസ്റ്റില്‍

    മലപ്പുറം: ഖത്തറില്‍നിന്ന് കേരളത്തിലേക്കു 56 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യാത്രക്കാരനും ഇയാളുടെ അറിവോടെ ഈ സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ 6 പേരടങ്ങുന്ന ക്രിമിനല്‍ സംഘത്തെയും വിമാനത്താവള പരിസരത്തു വച്ച് പൊലീസ് പിടികൂടി. ഖത്തറില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന കുറ്റ്യാടി ലബീബ് എന്ന യാത്രക്കാരന്‍ അനധികൃതമായി സ്വര്‍ണം കടത്തികൊണ്ടു വരുന്നുണ്ടെന്നും അത് കവര്‍ച്ച ചെയ്യാന്‍ ഒരു ക്രിമിനല്‍ സംഘം വിമാനത്താവള പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശീധരന്‍ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ സംശയാസ്പദമായ രീതിയില്‍ നിലയുറപ്പിച്ച കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ നിധിന്‍ (26), അഖിലേഷ് (26), മുജീബ് എന്നിവരെയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിമാനത്താവളത്തിനു പുറത്ത് മറ്റൊരു കാറില്‍ പാനൂര്‍ സ്വദേശികളായ അജ്മല്‍ (36), മുനീര്‍ (34), നജീബ് (45), എന്നിവര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചത്. കോഴികോട് കുറ്റ്യാടി…

    Read More »
Back to top button
error: