മലയാളി താരം സഞ്ജു സാംസണെ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത് ബിജെപി നേതാവിന്റെ ഇടപെടല്‍ മൂലമെന്ന് ബി.ജെ.പി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന്‍ ചക്കാലക്കല്‍.
ബി.ജെ.പി സംഘടനാ സെക്രട്ടറി സുഭാഷ് ഇടപെട്ടാണ് സഞ്ജുവിനെ ടീമിലെടുത്തതെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ജോമോന്‍ പറയുന്നത്.
തിരുവനന്തപുരത്തുവച്ച് നടന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നില്ലെന്ന കാര്യം സുഭാഷിനുമുന്നില്‍ ഉന്നയിച്ചിരുന്നു. അതിന് ശേഷം സുഭാഷ് ഇടപെടല്‍ നടത്തിയാണ് സഞ്ജു ടീമിലെത്തുന്നതാണ് ജോമോന്‍ ചക്കാലക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കുറിപ്പ് വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. പാര്‍ട്ടി നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.