KeralaNEWS

നാട്ടുകാർ വിലക്കിയിട്ടും കുളിക്കാനിറങ്ങിയ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

കോട്ടയം: പാമ്ബാടി വെള്ളൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

വെളളൂര്‍ നൊങ്ങല്‍ സ്വദേശി വരവുകാലായില്‍ ജനാര്‍ദ്ദനന്റെ മകന്‍ വി.ജെ ദീപുമോന്‍(28) ആണു മരിച്ചത്. ഇന്നു വൈകിട്ട് ദീപുവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് അടച്ചിട്ട ക്ഷേത്രക്കുളത്തിന്റെ വാതില്‍ തുറന്ന് കുളിക്കാനിറങ്ങുകയായിരുന്നു.

സംഭവം കണ്ടു നാലു പേരെയും  തടഞ്ഞെങ്കിലും ഇവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കുളത്തില്‍ ഇറങ്ങിയതിനിടെ ദീപു മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ നടത്തിയെങ്കിലും ദീപുവിനെ കണ്ടെത്താനായില്ല.

Signature-ad

തുടർന്ന് പാമ്ബാടി പോലീസും ഫയര്‍ഫോഴ്‌സും  സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത ശേഷം കോട്ടയം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

Back to top button
error: