Month: May 2024

  • India

    ഊട്ടി- കൊടൈക്കനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം,  സഞ്ചാരികൾക്ക് വൻതിരിച്ചടി

         ഊട്ടി-കൊടൈക്കനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ഇ-പാസ് ഏർപ്പെടുത്താനുള്ള ചെന്നൈ ഹൈക്കോടതി ഉത്തരവ് കേരളത്തിൽനിന്നടക്കമുള്ള വിനോദസഞ്ചാരികൾക്ക് തിരിച്ചടിയാകും. സഞ്ചാരികളുടെ തിരക്കുകാരണം ഈ പ്രദേശത്തെ നാട്ടുകാരുടെ സ്വൈരജീവിതം തടസ്സപ്പെടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നൽകിയ പൊതുതാൽപര്യ ഹർജിയാണ്  ഹൈക്കോടതി പരിഗണിച്ചത്. നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്. മേയ് 7 മുതൽ ജൂൺ 30 വരെയാണ് സഞ്ചാരികളെ ഇ-പാസ് വഴി നിയന്ത്രിക്കുക. ഊട്ടിയിൽ പ്രതിദിനം 2000 വാഹനങ്ങൾ വന്നിരുന്ന സ്ഥാനത്ത് നിലവിൽ 20,000 വാഹനങ്ങളാണ് ദിവസവും എത്തുന്നതെന്നാണ് കണക്ക്. ഇത് ഊട്ടിയുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് പഠനം നടത്താൻ ബെംഗളൂരു ഐ.ഐ.എം., ചെന്നൈ ഐ.ഐ.ടി എന്നിവയെ ചുമതലപ്പെടുത്താനും സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ളവർ അടക്കം ആയിരങ്ങളാണ് ഓരോ സീസണിലും ഊട്ടിയിലെത്തുന്നത്. ഇതിനായി നേരത്തേ മുതൽ തന്നെ ടൂർ പാക്കേജുകൾ ടൂർ ഓപ്പറേറ്റർമാരുമായി ആലോചിച്ച്…

    Read More »
  • India

    ഉഡുപ്പി കോളജില്‍ ഒളികാമറ തേടിയ ദേശീയ വനിത കമ്മീഷൻ എവിടെ? -ഡി.കെ. ശിവകുമാര്‍

    ബംഗളൂരു: ഉഡുപ്പിയിലെ കോളജില്‍ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ വെച്ചു എന്നറിഞ്ഞപ്പോള്‍ ഓടിയെത്തിയ ദേശീയ വനിത കമീഷൻ പ്രജ്വല്‍ രേവണ്ണ എം.പിയുടെ ലൈംഗികാതിക്രമം അറിഞ്ഞില്ലേ എന്ന് കെ.പി.സി.സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാർ. ഉഡുപ്പി നേത്ര ജ്യോതി പാരാമെഡിക്കല്‍ കോളജ് ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ വെച്ച്‌ മൂന്ന് വിദ്യാർഥിനികള്‍ സഹപാഠിയുടെ സ്വകാര്യത പകർത്തി എന്ന പരാതി അന്വേഷിക്കാൻ ദേശീയ വനിത കമീഷൻ അംഗം ഖുശ്ബു സുന്ദറിനെ അയച്ചത് കേന്ദ്ര സർക്കാരായിരുന്നു. മൂന്ന് മുസ്‌ലിം വിദ്യാർഥിനികള്‍ ഹിന്ദു വിദ്യാർഥിനിയുടെ നഗ്നത ഒളികാമറയില്‍ പകർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. ഒളികാമറ ഇല്ലെന്ന് ദേശീയ വനിത കമീഷനും പൊലീസ് അന്വേഷണത്തിലും കണ്ടെത്തി.എന്താണ് ബി.ജെ.പിയുടെ ഒരു നേതാവും ഇതേപ്പറ്റി (പ്രജ്വല്‍ അശ്ലീല വിഡിയോ) ഒന്നും മിണ്ടാത്തത്-ഡി.കെ. ശിവകുമാർ പരിഹസിച്ചു. ചൊവ്വാഴ്ച ഹുബ്ബള്ളിയില്‍ എൻ.എസ്.യു.ഐ പ്രവർത്തകർ പ്രജ്വല്‍ രേവണ്ണയുടെ പടം കത്തിച്ച്‌ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് മുൻ മുഖ്യമന്ത്രിയും പ്രജ്വലിന്റെ പിതൃ സഹോദരനുമായ എച്ച്‌.ഡി. കുമാരസ്വാമി ഡി.കെ. ശിവകുമാറിന്…

    Read More »
  • Kerala

    കൃഷ്ണതുളസി കൃഷി ചെയ്യാം; കിലോയ്ക്ക് ഇരുനൂറുരൂപയ്ക്കടുത്ത് വില

    കൃഷിയെന്നുകേള്‍ക്കുമ്ബോള്‍ നെല്ലും റബറും വാഴയുമൊക്കെയാണ് ഭൂരിപക്ഷം പേരുടെയും മനസില്‍ എത്തുന്നത്. എന്നാല്‍ ഇതല്ലാതെ മികച്ച വരുമാനം ലഭിക്കാൻ സഹായിക്കുന്ന നിരവധി കൃഷികളുണ്ട്. അതിലൊന്നാണ് കൃഷ്ണതുളസി കൃഷി. ആയുർവേദ മരുന്നുകളും ക്ഷേത്രങ്ങളും ഉള്ളിടത്തോളം കാലം കൃഷ്ണതുളസിക്ക് ആവശ്യക്കാർ ഒട്ടും കുറയില്ല. ഇപ്പോള്‍ തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൃഷ്ണതുളസി ഇറക്കുമതി ചെയ്യുന്നത്. ഒരുവിധ പരിചരണവും കൂടാതെ എവിടെയും വളരുന്ന ഒന്നാണ് കൃഷ്ണതുളസി. കിലോയ്ക്ക് ഇരുനൂറുരൂപയ്ക്കടുത്ത് വിലയും കിട്ടും. വരള്‍ച്ചയെ അതിജീവിക്കാൻ കഴിയും എന്നതാണ് കൃഷ്ണതുളസിയുടെ ഏറ്റവും വലിയ പ്രത്യേകത. 37 ഔഷധഗുണങ്ങള്‍ അടങ്ങിയതാണ് തുളസി.മരുന്നുകള്‍ക്ക് ഇത് സമൂലമായും ഇലകള്‍ മാത്രമായും ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ ക്ഷേത്രാവശ്യങ്ങള്‍ക്കും വലിയ തോതില്‍ തുളസി ആവശ്യമായതിനാല്‍ കൃഷ്ണതുളസിയെ കൂടാതെ രാമതുളസി കൃഷിചെയ്തും വരുമാനം ഉണ്ടാക്കാം. ഒന്നും വളരില്ലെന്ന് വിധിയെഴുതി ഉപേക്ഷിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളിലും തരിശിട്ടിരിക്കുന്ന വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിലും തുളസി കൃഷിചെയ്യാം. സ്ഥലം കിളച്ചൊരുക്കി കട്ടയും കല്ലും ചവറും നീക്കംചെയ്തശേഷം അടിവളമായി ചാണകപ്പൊടിപോലുള്ള ജൈവ വളങ്ങള്‍ ചേർക്കാം.…

    Read More »
  • Kerala

    മഴയിലും താപനില കുറയാതെ പത്തനംതിട്ട; പനിബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു 

    പത്തനംതിട്ട: തുടർച്ചയായി മഴ ലഭിക്കുമ്പോഴും താപനില കുറയാതെ പത്തനംതിട്ട.ജില്ലയില്‍ മേയ് നാലുവരെ വരെ താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളെ അപേക്ഷിച്ച് തുടർച്ചയായി മഴ ലഭിച്ച ജില്ലയാണ് പത്തനംതിട്ട.ഉച്ചയ്ക്കു ശേഷം ആരംഭിക്കുന്ന മഴ പലപ്പോഴും രാത്രി വരെ നീണ്ടു നിൽക്കാറുമുണ്ട്.എന്നിരിക്കെയും പകൽനേരങ്ങളിൽ വീട്ടിൽ പോലും ഇരിക്കാൻ പറ്റാത്തത്ര ചൂടാണ് അനുഭവപ്പെടുന്നത്.കാലാവസ്ഥ മാറ്റത്തോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണവും കുത്തനെ ഉയരുകയാണ്. അതേസമയം ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ മെയ് രണ്ടുവരെ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാല്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ മെയ് രണ്ടുവരെ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു  മേയ് നാലുവരെ വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം,…

    Read More »
  • Kerala

    പാർട്ടിക്ക് അവമതിപ്പുണ്ടാക്കി;  ശോഭാ സുരേന്ദ്രനെതിരെ നടപടിയുമായി ബിജെപി

    ന്യൂഡൽഹി: ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരേ ബിജെപിയില്‍ പടയൊരുക്കം തുടങ്ങി. ഇ.പി.ജയരാജൻ വിഷയത്തില്‍ ശോഭയുടെ പരസ്യ പ്രസ്താവനകള്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയെന്നാണ് ആരോപണം. ഇ.പിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ പരസ്യമാക്കിയത് വഴി പ്രചരണത്തിന്‍റെ അവസാന ദിവസങ്ങളില്‍ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും മോദി ഗ്യാരന്‍റിയെന്ന ബിജെപി മുദ്രാവാക്യം പോലും വിവാദത്തില്‍ മുങ്ങിപ്പോയെന്നും നേതൃത്വം വിലയിരുത്തുന്നു. നേരത്തെ ശോഭയ്ക്കെതിരേ കേന്ദ്ര നേതൃത്വത്തിന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ പരാതി നൽകിയിരുന്നു.പോളിംഗിന് തൊട്ടുമുൻപുള്ള ദിവസങ്ങളില്‍ ഇ.പിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ശോഭ പരസ്യമാക്കിയത് വഴി ദേശീയ തലത്തില്‍ തന്നെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് പരാതി. കേന്ദ്ര നേതൃത്വവും ശോഭയുടെ നടപടിയില്‍ അതൃപ്തരാണ്. വി.മുരളീധരൻ പക്ഷത്തുള്ള നേതാക്കളും ശോഭയ്ക്കെതിരേ നിലപാട് കടുപ്പിക്കാനുള്ള നീക്കത്തിലാണ്. ശോഭയുടെ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ ജനവിധി തേടുന്ന ശോഭയ്ക്കെതിരേ ദല്ലാള്‍ നന്ദകുമാർ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഭൂമി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ശോഭ 10 ലക്ഷം…

    Read More »
  • India

    മണിപ്പൂരിൽ സേനയുമായി ഏറ്റുമുട്ടിയ സ്ത്രീകള്‍ കസ്റ്റഡിയിലുണ്ടായിരുന്ന 11 തടവുകാരെ തട്ടിക്കൊണ്ടുപോയെന്ന് പോലീസ് 

    ഇംഫാല്‍: മണിപ്പൂരിലെ ബിഷ്ണുപൂരില്‍ മെയ്തി വിഭാഗത്തിലെ സ്ത്രീകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍.  സേനയുമായി ഏറ്റുമുട്ടിയ സ്ത്രീകള്‍ കസ്റ്റഡിയിലുണ്ടായിരുന്ന 11 തടവുകാരെ തട്ടിക്കൊണ്ടുപോയതായി പൊലീസ്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കേണ്ടിവന്നുവെന്നും പൊലീസ് വ്യക്തമാക്കി. മെയ്തി വനിതാ വിഭാഗമായ മീരാ പൈബിസും സുരക്ഷാ സേനയുമായാണ് ഏറ്റുമുട്ടിയത്.   മെയ്തി വിഭാഗക്കാരായ ആയുധധാരികളായ അക്രമികളെ കസ്റ്റഡിയിലെടുത്തതും അവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതുമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് വിവരം.   ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കേണ്ടിവന്നു, എന്നാല്‍ സുരക്ഷാ സേന തടഞ്ഞുവച്ച ആളുകളെ പ്രക്ഷോഭകർ തട്ടിക്കൊണ്ടുപോയെന്നും പൊലീസ് പറഞ്ഞു.ബിഷ്ണുപുരിലെ കുംബി മേഖലയില്‍ പുലർച്ചെയാണ് സംഭവം.   അതേസമയം സംഭവത്തിൽ ഗൂഡാലോചന ആരോപിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്.

    Read More »
  • India

    ഭയം മൂലം പ്രധാനമന്ത്രിയുടെ അന്തസ്സ് മറന്ന് നുണകളുടെ യന്ത്രമായി മോദി: രാഹുൽ ഗാന്ധി

    ന്യൂഡൽഹി:തോൽക്കുമെന്ന ഭയം മൂലം പ്രധാനമന്ത്രിയുടെ അന്തസ്സ് മറന്ന് നുണകളുടെ യന്ത്രമായി മാറിയിരിക്കുകയാണ് നരേന്ദ്ര മോദിയെന്ന് രാഹുൽ ഗാന്ധി. നിരാശനായ, പരാജയപ്പെട്ട ഒരു പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കൂ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് നിങ്ങളുടെ വീടിന്റെ മുറി തട്ടിയെടുക്കും, കോണ്‍ഗ്രസ് നിങ്ങളുടെ കഴുത്തില്‍ നിന്ന് മംഗലസൂത്രം തട്ടിയെടുക്കും, കോണ്‍ഗ്രസ് നിങ്ങളുടെ പോത്തിനെ തട്ടിയെടുക്കും എന്നെല്ലാം പ്രധാനമന്ത്രി പറയുന്നു.ഇത്തവണ കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് നരേന്ദ്രമോദി ഇത്തരം തെറ്റിദ്ധാരണകള്‍ പരത്തുന്നതും കള്ളം പറയുന്നതുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഭയം മൂലം പ്രധാനമന്ത്രിയുടെ അന്തസ്സ് മറന്ന് നുണകളുടെ യന്ത്രമായി മോദി മാറിയിരിക്കുന്നു. രാജ്യത്തിന്റെ പണം മോദി കോടീശ്വരന്‍മാരായ സുഹൃത്തുക്കള്‍ക്കുവേണ്ടിയാണ് ചെലവഴിക്കുന്നത്. നമ്മുടെ സര്‍ക്കാര്‍ അദാനികളുടേതല്ലെന്നും ഇന്ത്യക്കാരുടെതായിരിക്കുമെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

    Read More »
  • Kerala

    ലോറി മെട്രോ തൂണിലിടിച്ച് രണ്ട് മരണം: അപകടം കാണാൻ നിർത്തിയ കാറിൽ മറ്റൊരു കാറിടിച്ചു; സംഭവം ആലുവയിൽ

       ആലുവ മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇരുവരും ആന്ധ്രാസ്വദേശികളാണ്. ഇന്ന് (വ്യാഴം) പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ആന്ധ്രയില്‍നിന്ന് എറണാകുളം ഭാഗത്തേക്ക് മീന്‍ കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. മുട്ടത്തുവെച്ച് ലോറി മെട്രോ തൂണിലിടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് കരുതുന്നത്. അപകടത്തില്‍പ്പെട്ട ലോറി കാണാന്‍ നിര്‍ത്തിയ കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് നഗരത്തിലേക്ക് വരുകയായിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട ലോറി കാണാന്‍ സഡൻ ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നു. തൊട്ടുപിന്നില്‍ വന്ന മറ്റൊരു കാര്‍ ഈ കാറിലിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്.

    Read More »
  • India

    വൻ മയക്കുമരുന്ന് സംഘം കോഴിക്കോട് കുടുങ്ങി, ദുബായിൽ മയക്കുമരുന്ന്  കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് സംഘനേതാവ്

         അന്തർ ദേശീയ തലത്തിൽ പോലും മയക്കുമരുന്ന് കച്ചവടം നടത്തുന്ന വൻ സംഘം കോഴിക്കോട് പിടിയിലായി. ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന ഇവരെ നഗരത്തിലെ  റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശി പൂഴാതി മർഹബ മൻസിൽ തങ്ങൾ എന്ന പി.എം.അബ്ദുൽ നൂർ (45), തിരുവമ്പാടി സ്വദേശി പുലൂരാംപാറ കുന്നുമ്മൽ ഹൗസിൽ മുഹമ്മദ്ദ് ഷാഫി.കെ (36) എന്നിവരെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി.ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫും കോഴിക്കോട് ടൗൺ പൊലീസും ചേർന്നാണ് പിടികൂടിയത്. സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ അനൂജ് പലിവാളിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലാണ് 18.800 ഗ്രാം എംഡിഎംഎയുമായി പൊലീസ് രണ്ടു പേരെയും പിടികൂടുന്നത്. ബെംഗളൂരുവിൽ നിന്നും  എംഡിഎംഎ കോഴിക്കോട്ട് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുൽ നൂർ. ബെംഗളൂരുവിൽ വച്ചാണ് ഇയാൾ ഇടപാടുകൾ മുഴുവനും നടത്തുന്നത്. പുതിയ…

    Read More »
  • Crime

    മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ചു, സഹികെട്ട അമ്മ മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; കോട്ടയം കുറിച്ചിയിലാണ് സംഭവം

        കോട്ടയത്തിനടുത്ത് കുറിച്ചിയിൽ മദ്യപിച്ചെത്തി തന്നെ മർദ്ദിക്കുകയും വീട്ടില്‍ ബഹളമുണ്ടാക്കുകയും ചെയ്ത മകനെ മാതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കുറിച്ചി  കൈനാട്ട് വാല പത്തില്‍ക്കവല ഭാഗത്ത് തൊണ്ണൂറില്‍ച്ചിറ വീട്ടില്‍ രാജേഷിനെയാണ് മാതാവ് ഓമന വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രാജേഷിന്റെ തലയ്ക്കും നെഞ്ചിലും  വെട്ടേറ്റിട്ടുണ്ട്. കൂലിപ്പണിക്കാരനാണ് രാജേഷ്. ഇയാള്‍ നിരന്തരം മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കുകയും അമ്മയെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയും പതിവുപോലെ രാജേഷ് മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും ഓമനയെ മർദ്ദിക്കുകയും ചെയ്തു. ഇതില്‍ സഹികെട്ട് ഓമന മകനെ വെട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വെട്ടേറ്റ രാജേഷിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ കോട്ടയം മെഡിക്കല്‍ ചികിത്സയില്‍ കഴിയുകയാണ് ഇയാള്‍.

    Read More »
Back to top button
error: