കോട്ടയത്തിനടുത്ത് കുറിച്ചിയിൽ മദ്യപിച്ചെത്തി തന്നെ മർദ്ദിക്കുകയും വീട്ടില്‍ ബഹളമുണ്ടാക്കുകയും ചെയ്ത മകനെ മാതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു.
കുറിച്ചി കൈനാട്ട് വാല പത്തില്‍ക്കവല ഭാഗത്ത് തൊണ്ണൂറില്‍ച്ചിറ വീട്ടില്‍ രാജേഷിനെയാണ് മാതാവ് ഓമന വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
രാജേഷിന്റെ തലയ്ക്കും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്.
കൂലിപ്പണിക്കാരനാണ് രാജേഷ്. ഇയാള്‍ നിരന്തരം മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കുകയും അമ്മയെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയും പതിവുപോലെ രാജേഷ് മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും ഓമനയെ മർദ്ദിക്കുകയും ചെയ്തു.
ഇതില്‍ സഹികെട്ട് ഓമന മകനെ വെട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വെട്ടേറ്റ രാജേഷിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ കോട്ടയം മെഡിക്കല്‍ ചികിത്സയില്‍ കഴിയുകയാണ് ഇയാള്‍.