പത്തനംതിട്ട: തുടർച്ചയായി മഴ ലഭിക്കുമ്പോഴും താപനില കുറയാതെ പത്തനംതിട്ട.ജില്ലയില്‍ മേയ് നാലുവരെ വരെ താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മറ്റ് ജില്ലകളെ അപേക്ഷിച്ച് തുടർച്ചയായി മഴ ലഭിച്ച ജില്ലയാണ് പത്തനംതിട്ട.ഉച്ചയ്ക്കു ശേഷം ആരംഭിക്കുന്ന മഴ പലപ്പോഴും രാത്രി വരെ നീണ്ടു നിൽക്കാറുമുണ്ട്.എന്നിരിക്കെയും പകൽനേരങ്ങളിൽ വീട്ടിൽ പോലും ഇരിക്കാൻ പറ്റാത്തത്ര ചൂടാണ് അനുഭവപ്പെടുന്നത്.കാലാവസ്ഥ മാറ്റത്തോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണവും കുത്തനെ ഉയരുകയാണ്.
അതേസമയം ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ മെയ് രണ്ടുവരെ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാല്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാ ട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ മെയ് രണ്ടുവരെ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു
മേയ് നാലുവരെ വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.