IndiaNEWS

ചൈനയ്ക്ക് പിന്നാലെ നേപ്പാളും; ഇന്ത്യന്‍ പ്രദേശങ്ങൾ ഉള്‍പ്പെടുത്തി  ഭൂപടം

ന്യൂഡൽഹി: ഇന്ത്യന്‍ പ്രദേശങ്ങൾ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധിച്ച്‌ ഇന്ത്യ. നേപ്പാളിന്റെ പുതിയ 100 രൂപ നോട്ടിലെ ഭൂപടത്തിലാണ് ഇന്ത്യന്‍ പ്രദേശങ്ങള്‍ നേപ്പാളിന്റെതായി ചിത്രീകരിച്ചിരിക്കുന്നത്.
ലിപുലേഖ്, ലിംപിയാധുര, കാലാപാനി പ്രദേശങ്ങളാണ് നേപ്പാളിന്റെതായി ഭൂപടത്തിലാക്കിയത്.വ്യാജ ഭൗമ വിപൂലികരണമെന്നാണ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി പുഷ്പകമാല്‍ ദഹല്‍ പ്രചണ്ഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ കറന്‍സി പുറത്തിറക്കാന്‍ തീരുമാനമെടുത്തതെന്നാണ് അറിവ്.

Signature-ad

സിക്കിം, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി  1,850 കിലോമീറ്ററിലധികം അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് നേപ്പാള്‍.

Back to top button
error: