SportsTRENDING

ധർമ്മശാലയിൽ ആകാമെങ്കിൽ വയനാട് എന്തുകൊണ്ട് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നില്ല ?

വയനാട്: ഇന്ത്യയിലെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഹൈ ആൾട്ടിറ്റ്യൂഡ് (ഉയരത്തിലുള്ള) സ്റ്റേഡിയമാണ് വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം.ഹിമാചൽ പ്രദേശിലെ ധർമ്മശാല സ്റ്റേഡിയമാണ് ആദ്യത്തേത്.
വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ 20,000 വരെ ആളുകൾക്ക് ഇരുന്നു കളികാണാനുള്ള സൗകര്യമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 2,100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ക്രിക്കറ്റിന് വേണ്ടി മാത്രമായി  നിർമ്മിച്ച സ്റ്റേഡിയമാണ്.അതേസമയം ഹിമാലയൻ പർവതനിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ധർമ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏകദേശം 23,000 ആളുകൾക്ക് ഇരിക്കാനുള്ള ശേഷിയാണുള്ളത്.ദേശീയ അന്തർദേശീയ തലത്തിലുള്ള നിരവധി ക്രിക്കറ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുള്ള ഒരു സ്റ്റേഡിയമാണിത്.ഇവിടെയാണ് വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിനോടുള്ള  ബിസിസിഐയുടെ  അവഗണന മനസ്സിലാക്കുവാൻ സാധിക്കുന്നത്.
കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ.) ഉടമസ്ഥതയിലുള്ള ആദ്യത്തെ സ്റ്റേഡിയമാണ് വയനാട് കൃഷ്ണഗിരി സ്റ്റേഡിയം..2013 ഡിസംബർ 17-ന് കേരളാ ഗവർണറായിരുന്ന നിഖിൽ കുമാറാണ് ഉദ്ഘാടനം നടത്തി സ്റ്റേഡിയം രാജ്യത്തിനു സമർപ്പിച്ചത്.ഇവിടെ ആദ്യത്തെ രാജ്യാന്തര ടെസ്റ്റ് മത്സരം നടന്നത് 2015 ഓഗസ്റ്റ് 18-നായിരുന്നു.നിലവിൽ പെൺകുട്ടികൾക്ക് ക്രിക്കറ്റ് പരിശീലനം നൽകുന്ന സോണൽ അക്കാദമികളിൽ ഒന്നായി പ്രവർത്തിക്കുകയാണ് വയനാട് ക്രിക്കറ്റ് സ്റ്റേഡിയം എന്നറിയപ്പെടുന്ന കൃഷ്ണഗിരി സ്റ്റേഡിയം.
കൽപ്പറ്റയിൽ നിന്ന് 15 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 9 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന

സ്റ്റേഡിയത്തിനു തൊട്ടടുത്തായി കോഴിക്കോട്കൊല്ലഗൽ ദേശീയപാത-766 കടന്നുപോകുന്നുണ്ട്. ഈ ദേശീയ പാതയിൽ തന്നെയാണ് കൃഷ്ണഗിരി സ്റ്റേഡിയം ബസ് സ്റ്റോപ്പ്. അടുത്തുള്ള വിമാനത്താവളം – മൈസൂരു വിമാനത്താവളം (97 കിലോമീറ്റർ), കോഴിക്കോട് വിമാനത്താവളം (102 കിലോമീറ്റർ), കണ്ണൂർ വിമാനത്താവളം (122 കിലോമീറ്റർ)

Back to top button
error: