IndiaNEWS

സ്റ്റേഷന്‍ മാസ്റ്റര്‍ ഉറങ്ങിപ്പോയി; സിഗ്നൽ കിട്ടാതെ ട്രെയിൻ കാത്തുകിടന്നത് അര മണിക്കൂറോളം !

ന്യൂഡല്‍ഹി: സ്റ്റേഷന്‍ മാസ്റ്റര്‍ ഡ്യൂട്ടിക്കിടെ ഉറങ്ങിയതിനേത്തുടര്‍ന്ന് സിഗ്നല്‍ കിട്ടാതെ ട്രെയിൻ നിർത്തിയിട്ടത് അരമണിക്കൂറോളം.

ഉത്തര്‍പ്രദേശിലെ ഇറ്റാവയ്ക്ക് സമീപത്തുള്ള ഉദി മോര്‍ റോഡ് സ്‌റ്റേഷനിലാണ് സംഭവം. പട്‌ന-കോട്ട എക്‌സ്പ്രസ് ട്രെയിനാണ് നിഗ്നല്‍ ലഭിക്കാതെ വന്നതോടെ നിർത്തിയിടേണ്ടി വന്നത്.

ലോക്കോ പൈലറ്റ് പലതവണ ഹോണ്‍ മുഴക്കിയെങ്കിലും സ്‌റ്റേഷന്‍ മാസ്റ്റര്‍ ഉണര്‍ന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റേഷന്‍ മാസ്റ്റര്‍ വീഴ്ച സമ്മതിച്ചതായും മാപ്പപേക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു

Signature-ad

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്റ്റേഷന്‍ മാസ്റ്ററോട് ആഗ്ര റെയില്‍വേ ഡിവിഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ആഗ്ര റെയില്‍വേ ഡിവിഷന്‍ പിആര്‍ഒ പ്രശസ്തി ശ്രീവാസ്തവ പറഞ്ഞു

Back to top button
error: