KeralaNEWS

രാഹുല്‍ റായ്ബറേലിയില്‍ ജയിച്ചാല്‍ വയനാട്ടില്‍ പ്രിയങ്ക; ലീഗിന് മൂന്നാം സീറ്റ് നൽകില്ല

തിരുവനന്തപുരം: അഭ്യൂഹം അവസാനിപ്പിച്ച്‌ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ അങ്കം കുറിച്ചതോടെ വയനാട് വീണ്ടും ചർച്ചകളില്‍ സജീവം.

രാഹുല്‍ ഗാന്ധി രണ്ടിടത്തും ജയിച്ചാല്‍, വയനാട് ഒഴിയുമെന്നാണ് സൂചന.

രാഹുല്‍ ഒഴിയുമ്ബോള്‍ സഹോദരി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്താനാണ് എല്ലാ സാധ്യതയും. പ്രിയങ്ക ഇപ്പോള്‍ മത്സരത്തില്‍നിന്ന് മാറിനില്‍ക്കുന്നത് അതിനുവേണ്ടിയാണ്. മികച്ച വിജയം ഉറപ്പുള്ള വയനാട്ടില്‍ പ്രിയങ്കയുടെ ആദ്യ അങ്കം ഗംഭീരമാക്കാമെന്നും ഇതുവഴി ഹൈക്കമാൻഡ് കണക്കുകൂട്ടുന്നു.

Signature-ad

രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റിനായി മുസ്ലിം ലീഗ് അവകാശവാദം പറഞ്ഞുവെച്ചതാണ്. രാഹുല്‍ വയനാട് ഒഴിയുമ്ബോള്‍ വീണ്ടുമൊരിക്കല്‍ കൂടി മൂന്നാം സീറ്റ് അവകാശവാദം ലീഗ് ഉയർത്തുമോയെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

എന്നാൽ രാഹുലിനു പകരം പ്രിയങ്കയാകുമ്ബോള്‍ ലീഗിന്‍റെ ഭാഗത്തുനിന്ന് എതിർസ്വരം ഉയരില്ലെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

Back to top button
error: