IndiaNEWS

വിശുദ്ധ ഗ്രന്ഥം കീറി; പഞ്ചാബിലെ ഗുരുദ്വാരയില്‍ യുവാവിനെ തല്ലിക്കൊന്നു

ചണ്ഡീഗഡ്: സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിൻ്റെ പേജുകള്‍ കീറിക്കളഞ്ഞെന്ന് ആരോപിച്ച്‌ 19കാരനെ തല്ലിക്കൊന്നു.

ശനിയാഴ്ച പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം.ബക്ഷീഷ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. രോഷാകുലരായ ജനക്കൂട്ടം യുവാവിനെ പിടികൂടി മർദ്ദിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുഖ്വീന്ദർ സിംഗ് പറഞ്ഞു.

Signature-ad

അതേസമയം യുവാവിന് മാനസിക വിഭ്രാന്തിയുള്ളതായി കുടുംബം പറയുന്നു.രണ്ട് വർഷമായി മകൻ മാനസിക പ്രശ്നങ്ങളെ തുടർന്ന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്ന് ബക്ഷീഷിന്റെ പിതാവ് ലക്വിന്ദർ സിംഗ് പറഞ്ഞു.ഇനി തന്റെ കുടുംബം ഒരിക്കലും ഗുരുദ്വാര സന്ദർശിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: